ട്രെയിൻ സർവീസിൽ നിയന്ത്രണം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: ചൊവ്വാഴ്ച കേരളത്തിലെ ട്രെയിൻ സർവീസുകളിൽ നിയന്ത്രണം. കളമശ്ശേരി റെയിൽവേ സ്റ്റേഷനിൽ ഇലക്ട്രോണിക് ഇന്റർലോക്കിങ് പ്രവൃത്തികൾ നടക്കുന്നതിനാലാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. കെഎസ്ആർ ബെംഗളൂരു-എറണാകുളം ജങ്ഷൻ വന്ദേഭാരത് എക്സ്പ്രസ് ചൊവ്വാഴ്ച തൃശൂരിൽ യാത്ര അവസാനിപ്പിക്കും. തൃശൂരിനും എറണാകുളത്തിനും ഇടയിൽ സർവീസ് റദ്ദാക്കിയിട്ടുണ്ട് . എറണാകുളം ജങ്ഷൻ-ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് തൃശൂരിൽ നിന്നാകും പുറപ്പെടുക.

വൈകിട്ട് 3.20നാണ് ട്രെയിൻ തൃശൂരിൽ നിന്ന് പുറപ്പെടുന്നത്. എറണാകുളം ജങ്ഷനും തൃശൂരിനും ഇടയിൽ സർവീസ് ഉണ്ടായിരിക്കില്ല. എറണാകുളം ജങ്ഷൻ-ഹസ്രത് നിസാമുദ്ദീൻ മംഗള ലക്ഷദ്വീപ് സൂപ്പർഫാസ്റ്റ് എക്സ്പ്രസ് ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.55ന് പുറപ്പെടും. അതേസമയം, മംഗളൂരു സെൻട്രൽ-കന്യാകുമാരി പരശുറാം എക്സ്പ്രസ് ഒരു മണിക്കൂർ 15 മിനിറ്റും തിരുവനന്തപുരം സെൻട്രൽ-ലോകമാന്യതിലക് നേത്രാവതി സൂപ്പർഫാസ്റ്റ് എക്സ്പ്രസ് ഒരു മണിക്കൂർ 20 മിനിറ്റും വൈകിയോടും.തിരുനെൽവേലി-ജാംനഗർ എക്സ്പ്രസ് 40 മിനിറ്റും വൈകും. ട്രെയിൻ യാത്രക്കാർ യാത്രയ്ക്ക് മുമ്പ് സമയക്രമം പരിശോധിക്കണമെന്ന് നിർദേശം.

Tags :

Raksha Balakrishnan

Leave a Reply

Your email address will not be published. Required fields are marked *

Recent News