PSC ക്രമക്കേട്: അന്വേഷണം കടുപ്പിച്ച് SIT

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: PSC പരീക്ഷാക്രമക്കേട് കേസിൽ അന്വേഷണം ശക്തമാക്കി പ്രത്യേക അന്വേഷണസംഘം. ചെയർമാൻ എം.ആർ. ബൈജുവിനെ ചോദ്യം ചെയ്യാനാണ് SITയുടെ നീക്കം. മൊഴി രേഖപ്പെടുത്താൻ PSC അംഗങ്ങളായ എസ്. ശ്രീകുമാർ, എസ്.എ. സെയ്ഫ് എന്നിവർക്കും നോട്ടീസ് നൽകിയിട്ടുണ്ട്. അതേസമയം, ആസൂത്രണ ബോർഡ് ചീഫ് പരീക്ഷാക്രമക്കേട് കേസിൽ പ്രതികളായ ഉദ്യോഗസ്ഥരെ ഉടൻ അറസ്റ്റ് ചെയ്തേക്കുമെന്നാണ് സൂചന. പരീക്ഷാക്രമക്കേടുമായി ബന്ധപ്പെട്ട് ഇതുവരെ 177 പരാതികളാണ് SITക്ക് ലഭിച്ചത്. എന്നാൽ നിലവിൽ ഒരു കേസ് മാത്രമാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.

വില്ലേജ് ഓയിൽ ഇൻസ്‌പെക്ടർ, ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ, അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ പരീക്ഷകളിലെ ക്രമക്കേടുകൾ സംബന്ധിച്ച പരാതികളിലും അന്വേഷണം ശക്തമാക്കും. മൂന്ന് പരീക്ഷകളിലെ ആരോപണങ്ങളിൽ ഉടൻ റിപ്പോർട്ട് നൽകാനാണ് നീക്കം. പ്രധാന പ്രതികളെ ചോദ്യം ചെയ്യാത്തതിൽ ഹൈക്കോടതി വിമർശനം ഉന്നയിച്ചതിന് പിന്നാലെയാണ് അന്വേഷണത്തിന് വേഗം കൂട്ടുന്നത്. PSC പരീക്ഷകളുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന ഈ സംഭവത്തിൽ ഇനി എന്ത് നടപടിയുണ്ടാകുമെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്

Tags :

Raksha Balakrishnan

Leave a Reply

Your email address will not be published. Required fields are marked *

Recent News