‘അർണബ്’ചുഴലിക്കാറ്റ് വരുന്നു; ഒഡീഷയിലും ആന്ധ്രാപ്രദേശിലും ജാ​ഗ്രത

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ‘അർണബ്’ചുഴലിക്കാറ്റ് ‘അതിതീവ്ര ചുഴലിക്കാറ്റായി മാറിയതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. മണിക്കൂറിൽ 140 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുന്ന കാറ്റ് നാളെ രാവിലെയോടെ ആന്ധ്രയിലെത്തും. ചുഴലിക്കാറ്റ് തീരത്തോടടുക്കുന്ന സാഹചര്യത്തില്‍ കിഴക്കന്‍ തീരദേശ സംസ്ഥാനങ്ങളായ ഒഡീഷ, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളില്‍ മുന്‍കരുതല്‍ നടപടികള്‍ ശക്തമാക്കിയിട്ടുണ്ട്. അപകടസാധ്യതയുള്ള മേഖലകളിലെ സ്‌കൂളുകള്‍ അടച്ചു. കടലില്‍ പോകുന്നതിന് മത്സ്യത്തൊഴിലാളികള്‍ക്ക് സമ്പൂര്‍ണ്ണ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ദുബുധനാഴ്ചയോടെ അര്‍ണാബ് കര തൊടുമെന്നാണ് മുന്നറിയിപ്പ്.

അതിതീവ്ര വിഭാഗത്തില്‍പ്പെടുന്ന ചുഴലിക്കാറ്റ് ആന്ധ്രാപ്രദേശിലെ ബാപ്പട്ലയ്ക്കും വിശാഖപട്ടണത്തിനും ഇടയില്‍ കരതൊടുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നത്. ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് അതിശക്തമായ മഴയും കാറ്റും പ്രതീക്ഷിക്കുന്നതിനാല്‍, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ആന്ധ്രാപ്രദേശ് സര്‍ക്കാര്‍ 20 ജില്ലകള്‍ക്കായി 27 കോടി രൂപ അനുവദിച്ചു.
വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളില്‍ നിന്ന് ആളുകളെ അടിയന്തരമായി ഒഴിപ്പിക്കാന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. സംസ്ഥാനത്തുടനീളം തയ്യാറെടുപ്പുകള്‍ ഊര്‍ജ്ജിതമാക്കാന്‍ മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡു ഉത്തരവിട്ടിട്ടുണ്ട്.

4,711 ഗര്‍ഭിണികളെ സുരക്ഷിതമായ ആരോഗ്യ കേന്ദ്രങ്ങളിലേക്ക് മാറ്റുമെന്നും, ഇതിനോടകം 30,043 മത്സ്യബന്ധന ബോട്ടുകള്‍ കടലില്‍ നിന്ന് സുരക്ഷിതമായി തുറമുഖങ്ങളിലേക്ക് തിരിച്ചെത്തിയെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി എന്‍ഡിആര്‍എഫ് ടീമുകളെയും വിന്യസിച്ചിട്ടുണ്ട്. ശക്തമായ മഴക്കും കാറ്റിനും സാധ്യതയുള്ളതിനാല്‍ ഒഡീഷ സര്‍ക്കാരും ആറ് തെക്കന്‍ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഒക്ടോബര്‍ 27, 28 തീയതികളില്‍ സര്‍വീസ് നടത്തേണ്ടിയിരുന്ന 53 ട്രെയിനുകള്‍ റദ്ദാക്കി.

Tags :

Anju Jolly Alex

Leave a Reply

Your email address will not be published. Required fields are marked *

Recent News