പാലക്കാട്: അട്ടപ്പാടിയിൽ പ്രസവത്തിന് പിന്നാലെ നവജാതശിശു മരിച്ചു. അട്ടപ്പാടി ധോണിഗുണ്ട് സ്വദേശികളായ രാജി-സുനീഷ് ദമ്പതിമാരുടെ നവജാതശിശുവാണ് മരിച്ചത്. ജനനസമയത്തുണ്ടായ ഹൃദയസംബന്ധമായ അസുഖത്തെ തുടർന്നാണ് മരണം.
കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്നു രാജിയുടെ പ്രസവം. പുലർച്ചെ 3.30ഓടെയാണ് കുഞ്ഞ് ജനിച്ചത്. എന്നാൽ, കുറഞ്ഞ ശരീരഭാരത്തോടെ ജനിച്ച കുഞ്ഞിന്റെ ഹൃദയമിടിപ്പ് നിലച്ചുപോവുകയായിരുന്നു. തുടർന്ന് 4.15ഓടെയാണ് മരണം സ്ഥിരീകരിച്ചത്.
Post Views: 6



