Author: Arya

രാഹുൽ കോമാളിയാണെന്ന് അഖിൽ മാരാർ

തിരുവനന്തപുരം: ഡൽഹിയിൽ സിജെപിയുടെ നേതൃത്വത്തിൽ നടക്കുന്ന വിദ്യാർത്ഥി സമരം രാഷ്ട്രീയമായി ബിജെപിക്ക് ഗുണം ചെയ്യുമെന്ന് അഖിൽ മാരാർ. സമരത്തെ ആക്ടിവിസ്റ്റുകളടക്കമുളളവർ പിന്തുണയ്ക്കുന്നത് സോഷ്യൽ മീഡിയ പിന്തുണയ്ക്ക് വേണ്ടി മാത്രമാണെന്നും അഖിൽ മാരാർ പറയുന്നു. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി യാതൊരു വിഷനും ഇല്ലാത്ത കോമാളിയാണെന്നും അഖിൽ മാരാർ ഫേസ്ബുക്കിൽ പങ്കുവെച്ച വീഡിയോയിൽ അധിക്ഷേപിച്ചു. അതേസമയം കമന്റ് ബോക്സിൽ അഖിൽ മാരാർക്കെതിരെ രൂക്ഷ വിമർശനം ആണ് ഉയരുന്നത്. ആദ്യം സമരത്തെ പിന്തുണച്ച അഖിൽ മാരാർ പതിവ് പോലെ ഇപ്പോൾ […]
Read more

മകൾക്ക് സ്റ്റേജ് 4 സ്തനാർബുദം, തൊട്ടടുത്ത വർഷം എനിക്ക് സ്റ്റേജ് 4 ചർമാർബുദം

ന്യൂഡൽഹി : കാൻസർ പോരാട്ടത്തേക്കുറിച്ച് തുറന്നുപറഞ്ഞ് കനേഡിയൻ നടൻ വില്യം ഷാറ്റ്നർ. താനും മകളും ഒരുമിച്ചാണ് കാൻസറിനെതിരെ പോരാടിയതെന്നും ഇരുവർക്കും ഏതാണ്ട് ഒരേകാലത്താണ് രോഗം സ്ഥിരീകരിച്ചതെന്നും തൊണ്ണൂറ്റിയഞ്ചുകാരനായ നടൻ വ്യക്തമാക്കി. അറുപത്തിയൊന്നുകാരിയായ മകൾ മെലാനി ഷാറ്റ്നറിന് കാൻസർ സ്ഥിരീകരിച്ചതിന് തൊട്ടടുത്ത വർഷമാണ് തനിക്ക് രോഗം സ്ഥിരീകരിച്ചതെന്നും നടൻ പറഞ്ഞു. മെലാനിക്ക് സ്റ്റേജ് 4 സ്തനാർബുദമാണ് സ്ഥിരീകരിച്ചത്. ഒരുവർഷത്തിനുശേഷം 2023-ൽ തനിക്കും കാൻസർ സ്ഥിരീകരിക്കുകയായിരുന്നു. 2022-ൽ സ്തനത്തിൽ ഒരു മുഴ കണ്ടതിനേത്തുടർന്നു നടത്തിയ പരിശോധനയിലാണ് മെലാനിക്ക് രോഗം സ്ഥിരീകരിച്ചത്. […]
Read more

വയറുചാടുന്നത് അപകടം, ഹൃദയത്തെ മാത്രമല്ല, മസ്തിഷ്കാരോഗ്യത്തെയും ബാധിക്കും

ന്യൂഡൽഹി: വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്ന മിക്കയാളുകളും ആദ്യം കുറയ്ക്കാൻ ആഗ്രഹിക്കുന്ന ശരീരഭാഗം വയറാണ്. അടിവയറിൽ കൊഴുപ്പടിയുന്നത് പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകാറുണ്ട്. രക്തസമ്മർദം, ഹൃദ്രോഗം, പ്രമേഹം, ചിലയിനം കാൻസറുകൾ തുടങ്ങിയവയ്ക്കൊക്കെ വയറിലെ കൊഴുപ്പ് കാരണമാകാറുണ്ട്. എന്നാൽ ഇതുമാത്രമല്ല വയറുചാടുന്നത് മസ്തിഷ്കാരോഗ്യത്തെയും ബാധിക്കുമെന്നു പറയുകയാണ് ഹൈദ്രാബാദിൽ നിന്നുള്ള ന്യറോളജിസ്റ്റായ ഡോ. സുധീർ കുമാർ. എക്സിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് അദ്ദേഹം ഇതേക്കുറിച്ച് വിശദമാക്കിയിരിക്കുന്നത്. വയറിൽ കൊഴുപ്പടിയുന്നത് പ്രമേഹത്തിനും ഹൃദ്രോഗത്തിനും കാരണമാകുമെന്ന് പലർക്കും അറിയാമെങ്കിലും അവ ഓർമക്കുറവിനും ഡിമെൻഷ്യക്കും കാരണമാകുന്നുണ്ടെന്ന് പഠനങ്ങൾ പറയുന്നുവെന്ന് […]
Read more

ഡി.ആർ. കോംഗോയിലെയും യുഗാണ്ടയിലെയും എബോള വ്യാപനം

ന്യൂഡൽഹി: ഡി.ആർ.കോംഗോയിലെയും യുഗാണ്ടയിലെയും എബോള വ്യാപനത്തിൽ മരണം ആയിരം കടന്നുവെന്ന് ലോകാരോഗ്യസംഘടന. ഡി.ആർ. കോംഗോയിലെ രോഗികളുടെ എണ്ണം 2473 കടന്നു. 999 മരണങ്ങൾ ഉൾപ്പെടെയാണിത്. യുഗാണ്ടയിലെ രോഗികളുടെ എണ്ണം ഇരുപതും മരണനിരക്ക് രണ്ടും കടന്നു. ഇരുരാജ്യങ്ങളിലെയും രോഗികളുടെയും മരണനിരക്കും ബുധനാഴ്ചയാണ് ലോകാരോഗ്യസംഘടന പുറത്തുവിട്ടത്. യുഗാണ്ടയിൽ കണ്ടെത്തിയ കേസുകളിൽ ഭൂരിഭാഗവും അതിർത്തി കടന്നെത്തിയ കോംഗോ പൗരന്മാരാണെന്നും രാജ്യം മൂന്നാഴ്ചയായി പുതിയ കേസുകളൊന്നും രജിസ്റ്റർ ചെയ്തിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി. പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കിയിട്ടും രോഗവ്യാപനം തുടരുന്നുണ്ടെന്നും ഇപ്പോഴും രോഗത്തെ പിടിച്ചുകെട്ടാനുള്ള […]
Read more

സമരംചെയ്ത വിദ്യാർഥികൾക്ക് ഭീഷണി, പോലീസുകാരനെ സസ്പെൻഡ് ചെയ്തു

മുംബൈ: പ്രതിഷേധത്തിൽ പങ്കെടുക്കാനെത്തിയ വിദ്യാർഥികളെ ലഹരിക്കേസിൽ കുടുക്കുമെന്നു ഭീഷണിപ്പെടുത്തിയ പോലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ. സംഭവത്തിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചതോടെ വൻതോതിൽ വിമർശനമുയർന്നിരുന്നു. ഇതിനു പിന്നാലെയാണ് ഇയാളെ സർവീസിൽനിന്നു സസ്പെൻഡ് ചെയ്തതായി പോലീസ് അറിയിച്ചത്. ഡൽഹിയിൽ സി.ജെ.പി. പ്രതിഷേധത്തിൽ പങ്കെടുത്ത വിദ്യാർഥികളെ പോലീസ് തല്ലിച്ചതച്ചതിനു പിന്നാലെ രാജ്യത്തിന്റെ വിവിധ കോണുകളിൽ പ്രതിഷേധം വ്യാപിച്ചിരുന്നു. മുംബൈയിലും വിദ്യാർഥികൾ ശക്തമായിത്തന്നെ പ്രതിഷേധിക്കുന്നുണ്ട്. ശിവാജി പാർക്ക്, ചെമ്പൂർ, ആസാദ് മൈദാൻ തുടങ്ങിയിടങ്ങളിൽ നടക്കുന്ന പ്രതിഷേധത്തിൽ പങ്കെടുക്കാൻ വിവിധയിടങ്ങളിൽനിന്ന് വിദ്യാർഥികൾ എത്തിയിരുന്നു. ഇത്തരത്തിൽ എത്തിയ […]
Read more

സിക്കിം തുരങ്ക അപകടം: മലയാളി ഉദ്യോ​ഗസ്ഥൻ അനീഷിന്റെ മരണം സ്ഥിരീകരിച്ചു

സിക്കിം: സിക്കിം തുരങ്കം അപകടത്തിൽ കാണാതായ മലയാളി മരിച്ചു. കോട്ടയം പാമ്പാടി സ്വദേശി അനീഷ് മോഹൻ ആണ് മരിച്ചത്. ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് അനീഷ് മോഹന്‍റെ മൃതദേഹം കണ്ടെത്തിയത്. സിക്കിമിലെ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം ചെയ്തതിന് ശേഷം മൃതദേഹം നാട്ടിലേക്കെത്തിക്കും. നാല് ദിവസം നീണ്ട തെരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. അനീഷിന്‍റെ ഭാര്യയും സഹോദരനുമടക്കമുള്ള ബന്ധുക്കൾ സിക്കിമിലുണ്ട്. നാഷണൽ ഹൈഡ്രോ പവർ കോർപ്പറേഷനിലെ സീനിയർ മാനേജറാണ് അനീഷ് മോഹൻ. കഴിഞ്ഞ പതിനാറ് വർഷമായി എൻഎച്ച്പിസിയിലെ ജീവനക്കാരനാണ്. ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് […]
Read more

മക്ക, മദീന പള്ളികളിലെത്തുന്ന തീർത്ഥാടകർക്ക് നിർദ്ദേശങ്ങൾ

റിയാദ്: മക്കയിലെയും മദീനയിലെയും ഹറമുകളിൽ വെച്ചിരിക്കുന്ന കണ്ടെയ്നറുകളിലെ സംസം വെള്ളം കുടിക്കാൻ വേണ്ടി മാത്രം ഉപയോഗിക്കണമെന്ന് ഹജ്ജ്-ഉംറ മന്ത്രാലയം തീർഥാടകരോട് അഭ്യർത്ഥിച്ചു. ‘ഉംറയ്ക്കായി വരുന്നോ’ എന്ന ബോധവൽക്കരണ പരിപാടിയുടെ ഭാഗമായാണ് ഈ നിർദ്ദേശം. കണ്ടെയ്നറുകളിൽ നിന്ന് വെള്ളമെടുത്ത് വുളൂഅ് ചെയ്യാനോ, കുപ്പികളിൽ നിറച്ചു കൊണ്ടുപോകാനോ പാടില്ലെന്ന് മന്ത്രാലയം പ്രത്യേകം ഓർമ്മിപ്പിച്ചു. ഈ നിർദ്ദേശങ്ങൾ പാലിച്ചാൽ തിരക്കുള്ള സമയത്തും എല്ലാവർക്കും തടസ്സമില്ലാതെ കുടിക്കാനുള്ള സംസം വെള്ളം ലഭിക്കാൻ സഹായിക്കും. ഹറമുകളിലെ സൗകര്യങ്ങൾ ശരിയായ രീതിയിൽ ഉപയോഗിക്കുന്നത് തീർഥാടകരുടെ നല്ല […]
Read more

കുവൈത്തിൽ വൻ മയക്കുമരുന്ന് വേട്ട, മൂന്ന് പ്രവാസികൾ അറസ്റ്റിൽ

കുവൈത്ത് സിറ്റി: കുവൈത്തിലെ സാൽമിയയിലെ ഒരു താമസസ്ഥലത്ത് നിന്ന് ആറ് കിലോഗ്രാമിലധികം മയക്കുമരുന്ന് ശേഖരം പിടിച്ചെടുത്തു. സംഭവത്തിൽ മൂന്ന് വിദേശികളെ ജനറൽ ഡയറക്ടറേറ്റ് ഫോർ ഡ്രഗ് കൺട്രോൾ വിഭാഗം പബ്ലിക് പ്രൊസിക്യൂഷന് കൈമാറി. രണ്ട് ഗാർഹിക തൊഴിലാളികളും തൊഴിലില്ലാത്ത ഒരു വിദേശിയുമാണ് പിടിയിലായത്. ക്രിസ്റ്റൽ മെത്ത്, ഹഷീഷ്, ലിറിക്ക ഗുളികകൾ എന്നിവയാണ് ഇവരിൽ നിന്ന് കണ്ടെടുത്തത്. സാൽമിയയിലെ ഒഴിഞ്ഞ പ്രദേശത്ത് ഉപേക്ഷിക്കപ്പെട്ട ഒരു വാഹനത്തിന് സമീപം ഏഷ്യൻ വംശജയായ ഒരു സ്ത്രീ സംശയാസ്പദമായ പാക്കറ്റുകൾ വെക്കുന്നത് കണ്ടതായി […]
Read more

ഉത്തേജക പരിശോധനയിൽ പരാജയപ്പെട്ട് ജൂഡോ താരം പുറത്ത്

ഗ്ലാസ്‌ഗോ: ഗ്ലാസ്‌ഗോ കോമൺവെൽത്ത് ഗെയിംസ് ആരംഭിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ ഇന്ത്യക്ക് കനത്ത തിരിച്ചടി. മത്സരങ്ങൾക്ക് മുന്നോടിയായി നടത്തിയ ഡോപ്പിംഗ് പരിശോധനയിൽ പരാജയപ്പെട്ടതിനെ തുടർന്ന് ഇന്ത്യൻ ജൂഡോ താരം അരുൺ കുമാറിനെ ടൂർണമെന്‍റിൽ നിന്ന് അയോഗ്യനാക്കി. പുരുഷന്മാരുടെ 73 കിലോഗ്രാം വിഭാഗത്തിലാണ് അരുൺ ഇന്ത്യക്കായി മത്സരിക്കേണ്ടിയിരുന്നത്. മത്സരങ്ങൾക്ക് തുടങ്ങും മുമ്പ് നടത്തിയ പരിശോധനയിൽ അരുൺ നിരോധിത മരുന്നുകൾ ഉപയോഗിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ദേശീയ ആന്റി ഡോപ്പിംഗ് ഏജൻസി (നാഡ) നൽകിയ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ ഇന്‍റർനാഷണൽ ജൂഡോ […]
Read more

ഡാനി ഓൾമോയുമായുള്ള കൈയാങ്കളിയില്‍ മാപ്പ് പറഞ്ഞ് റോബർട്ടോ അയാള

ബ്യൂണസ് ഐറിസ്: ഫിഫ ലോകകപ്പ് ഫൈനൽ പോരാട്ടത്തിന് പിന്നാലെ സ്പാനിഷ് താരം ഡാനി ഓൽമോയെ മൈതാനത്ത് വെച്ച് കഴുത്തിന് പിടിച്ചുതള്ളിയ സംഭവത്തിൽ മാപ്പുപറഞ്ഞ് അർജന്‍റീനയുടെ സഹപരിശീലകനും മുൻ താരവുമായ റോബർട്ടോ അയാള . വികാരങ്ങൾക്ക് അടിമപ്പെട്ട് താൻ ചെയ്ത പ്രവൃത്തിയിൽ ക്ഷമ ചോദിക്കുന്നതായും, ഡാനി ഓൽമോയെ നേരിട്ട് കാണുമ്പോൾ മാപ്പ് പറയുമെന്നും അയാള വ്യക്തമാക്കി. ഫൈനലിൽ അർജന്‍റീനയെ അധികസമയത്ത് ഫെറാൻ ടോറസ് നേടിയ ഏക ഗോളിന് തകർത്ത് സ്പെയിൻ കിരീടമുയർത്തിയതിന് പിന്നാലെ ഗ്രൗണ്ടിൽ നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. […]
Read more

Recent News