Author: Arya

കോറോ ഹെൽത്ത് ജീവനക്കാർക്ക് അഞ്ചുമാസത്തെ ശമ്പളം കൂടി നൽകാൻ മന്ത്രി ബിന്ദു കൃഷ്ണയുടെ നേതൃത്വത്തിൽ ഒത്തുതീർപ്പ്

തിരുവനന്തപുരം: കോറോ ഹെൽത്തിലെ കൊച്ചി, കോഴിക്കോട് ഓഫീസുകളിൽ നിന്ന് കൂട്ടപിരിച്ചുവിടലിന് വിധേയരായ ജീവനക്കാർക്ക് അഞ്ചുമാസത്തെ ശമ്പളം കൂടി നൽകാൻ തൊഴിൽ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണയുടെ അധ്യക്ഷതയിൽ നടന്ന ചർച്ചയിൽ ധാരണയായി. ഇതോടെ നേരത്തെ ലഭിച്ച രണ്ട് മാസത്തേത് ഉൾപ്പെടെ ഏഴ് മാസത്തെ ശമ്പളം ജീവനക്കാർക്ക് ലഭിക്കും. ജൂലൈ 26-ന് മുൻപായി ഈ തുക കമ്പനി കൈമാറും. തൊഴിൽ നഷ്ടപ്പെട്ടവർക്ക് എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ്, റിലീവിംഗ് ലെറ്റർ തുടങ്ങിയ രേഖകളും കമ്പനി നൽകും. മുൻകൂട്ടി നോട്ടീസ് നൽകാതെ കമ്പനിയുടെ […]
Read more

ഓണക്കാലത്ത് പൊതുവിപണി പരിേശാധന കര്‍ശനമാക്കും: മന്ത്രി അനൂപ് ജേക്കബ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഓണക്കാല പൊതുവിപണിയിലെ ക്രമക്കേടുകള്‍ തടയാന്‍ ഭക്ഷ്യ, ലീഗല്‍ മെട്രോളജി വകുപ്പുകള്‍ കര്‍ശന പരിശോധന നടത്തുമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ് പറഞ്ഞു.കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പും തടയാന്‍ പെതുകേന്ദ്രങ്ങള്‍, മാര്‍ക്കറ്റുകള്‍, എല്‍പിജി ഗോഡൗണുകള്‍ തുടങ്ങിയ ഇടങ്ങളില്‍ പരിശോധന നടത്താന്‍ പ്രത്യേക സ്‌ക്വാഡുകളെ നിയോഗിക്കും. ജില്ലാ കലക്ടര്‍മാരുടെ നേതൃത്വത്തില്‍ ജില്ലാ സപ്‌ളൈ ഓഫീസര്‍മാര്‍ കണ്‍വീനറായ സ്‌ക്വാഡ് അടുത്തമാസം ഒന്നു മുതല്‍ നിരീക്ഷണം തുടങ്ങും. ക്രമക്കേടുകൾ കണ്ടെത്തിയാൽ കര്‍ശന നടപടി സ്വീകരിക്കാനും ജില്ലാ സപ്‌ളൈ ഓഫീസര്‍മാരുടെ യോഗത്തില്‍ മന്ത്രി നിര്‍ദ്ദേശം നല്‍കി. […]
Read more

ആദികടലായിയ്ക്ക് വിനോദസഞ്ചാര രംഗത്ത് വലിയ സാധ്യതയെന്ന് മന്ത്രി റോജി എം ജോൺ

തിരുവനന്തപുരം: കണ്ണൂർ കോർപ്പറേഷനിലെ തീരപ്രദേശമായ ആദികടലായി ഡിവിഷന് വിനോദസഞ്ചാര രംഗത്ത് വലിയ സാധ്യതകളാണുള്ളതെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം ജോൺ ചൂണ്ടിക്കാട്ടി. ആദികടലായി ഡിവിഷൻ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ‘ഫ്യൂച്ചർ ഓഫ് ആദികടലായി’ എന്ന ടേബിൾടോക്ക് പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ഭരണനിർവഹണത്തിലും പദ്ധതി രൂപീകരണത്തിലും പ്രാദേശിക ജനങ്ങളുടെ അഭിപ്രായം സ്വരൂപിച്ച് വികസനപദ്ധതി തയ്യാറാക്കുന്ന ആദികടലായി പോലുള്ള ടേബിൾടോക്ക് മാതൃകാപരമാണ്. ആദികടലായിയുടെ വികസന സ്വപ്നങ്ങൾക്ക് സർക്കാരിന്റെ ഭാഗത്തുനിന്നുള്ള എല്ലാ പിന്തുണയും മന്ത്രി ഉറപ്പ് നൽകി. […]
Read more

പട്ടയവിതരണവും സ്മാർട്ട് വില്ലേജ് നിർമ്മാണവും വേഗത്തിലാക്കാൻ നിർദ്ദേശം നൽകി മന്ത്രി

തിരുവനന്തപുരം: റവന്യൂ വകുപ്പിലെ കെട്ടിക്കിടക്കുന്ന ഫയലുകൾ ഉടൻ തീർപ്പാക്കുമെന്നും പട്ടയവിതരണം, ഡിജിറ്റൽ സേവനങ്ങൾ, അദാലത്തുകൾ തുടങ്ങി റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും സമയബന്ധിതമായി പൂർത്തിയാക്കുമെന്നും റവന്യൂ മന്ത്രി എ.പി.അനിൽകുമാർ അറിയിച്ചു. റവന്യൂ വകുപ്പിന്റെ സേവനങ്ങൾ കൂടുതൽ ജനകീയവും കാര്യക്ഷമവുമാക്കുകയെന്ന ലക്ഷ്യത്തോടെ മന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന മലപ്പുറം ജില്ലാതല റവന്യൂ അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ ആസൂത്രണ സമിതി കോൺഫ്രൻസ് ഹാളിൽ ചേർന്ന യോഗത്തിൽ ജില്ലാ കളക്ടർ ഡോ. വിനയ് ഗോയൽ അധ്യക്ഷത വഹിച്ചു. പ്രത്യേക […]
Read more

കെ-റെറയിൽ ഓൺലൈൻ ഫയലിംഗ് സംവിധാനം നിലവിൽ വന്നു

തിരുവനന്തപുരം: കേരള റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി (കെ-റെറ) പൊതുജനങ്ങൾക്കും റിയൽ എസ്റ്റേറ്റ് മേഖലയിലെ വിവിധ പങ്കാളികൾക്കും കൂടുതൽ വേഗത്തിലും കാര്യക്ഷമമായും സേവനങ്ങൾ ലഭ്യമാക്കുന്നതിനുള്ള ഓൺലൈൻ ഫയലിംഗ് സംവിധാനം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ എം ഷാജി ഉദ്ഘാടനം ചെയ്തു. നിക്ഷേപകർക്കും പ്രൊമോട്ടർമാർക്കും പരാതികൾ പരിഹരിക്കുന്നതിനുള്ള നിയമനടപടികൾ കൂടുതൽ വേഗത്തിലും കാര്യക്ഷമമായും മുന്നോട്ടുകൊണ്ടുപോകാൻ ഓൺലൈൻ ഫയലിംഗ് സംവിധാനം സഹായകമാകുമെന്ന് മന്ത്രി പറഞ്ഞു. തിരുവനന്തപുരം മാസ്കറ്റ് ഹോട്ടലിൽ നടന്ന ചടങ്ങിൽ കെ-റേറ ചെയർപേഴ്സൺ ഡോ. ആശാ തോമസ് […]
Read more

കേരളത്തെ ഏറ്റവും മികച്ച ജിസിസി കേന്ദ്രമാക്കി മാറ്റും: മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ഏറ്റവും പ്രധാനപ്പെട്ട ലക്ഷ്യങ്ങളിൽ ഒന്ന് കേരളത്തെ ഏറ്റവും മികച്ച ജിസിസി (ഗ്ലോബൽ കേപ്പബിലിറ്റി സെന്റർ) കേന്ദ്രമാക്കി മാറ്റുക എന്നതാണെന്നും ഇതിനായി സംസ്ഥാനത്തിന്റെ പരിമിതികൾ തിരിച്ചറിഞ്ഞ് അവ പരിഹരിക്കാനും മികച്ച പ്രൊഫഷണലുകളുടെ കരുത്ത് പരമാവധി പ്രയോജനപ്പെടുത്താനും സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും വ്യവസായ-ഐടി വകുപ്പ് മന്ത്രി പി കെ കുഞ്ഞാലികൂട്ടി. തിരുവനന്തപുരം ടെക്‌നോപാർക്കിലെ പാർക്ക് സെന്ററിൽ സംഘടിപ്പിച്ച ‘കേരള ജിസിസി ഔട്ട്‌ലുക്ക് 2026’ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. ‘കേരള ജിസിസി ഫീസിബിലിറ്റി റിപ്പോർട്ട്’ ചടങ്ങിൽ […]
Read more

ലഹരി മാഫിയയുടെ വേരറുക്കുന്നതുവരെ ഓപ്പറേഷൻ തൂഫാൻ തുടരും: മന്ത്രി രമേശ് ചെന്നിത്തല

തിരുവനന്തപുരം: അന്തർദ്ദേശീയ മയക്കുമരുന്നു മാഫിയ കേരളത്തെ വരിഞ്ഞു മുറുക്കുകയാണെന്ന തിരിച്ചറിവിൽ നിന്നാണ് ലഹരിക്കെതിരേ ഓപ്പറേഷൻ തൂഫാൻ ആരംഭിച്ചതെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ലഹരിക്കതിരേ സർക്കാർ നടത്തിവരുന്ന ഓപ്പറേഷൻ തൂഫാൻ – ദ നാർകോ ഹണ്ടി’ ന്റെ ഭാഗമായി പാലാ ചാവറ പബ്ലിക് സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടത്തിയ ലഹരി വിരുദ്ധ സദസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ലഹരി മാഫിയയുടെ വേരറുക്കുന്നതിന് ശക്തമായ നടപടികളുമായി മുന്നോട്ടു പോകും. കരയിലൂടെയും കടലിലൂടെയും ആകാശത്തിലൂടെയും കേരളത്തിലേക്ക് ലഹരി എത്തുന്നുണ്ട്. ഓപ്പറേഷൻ […]
Read more

റവന്യൂ സേവനങ്ങള്‍ ഇനി ഒറ്റ ക്ലിക്കില്‍; സിംഗിള്‍ സൈന്‍ ഓണ്‍ സംവിധാനവുമായി റവന്യു വകുപ്പ്

തിരുവനന്തപുരം: റവന്യൂ വകുപ്പിന്റെ പ്രവര്‍ത്തനം കൂടുതല്‍ വേഗത്തിലാക്കാനും ജനസൗഹൃദമാക്കാനും ലക്ഷ്യമിട്ട് ഉദ്യോഗസ്ഥര്‍ക്കായി ‘സിംഗിള്‍ സൈന്‍-ഓണ്‍’ സംവിധാനം നടപ്പിലാക്കുന്നു. പോര്‍ട്ടലിന്റെ സംസ്ഥാനതല ഉദ്ഘാടനം റവന്യൂ മന്ത്രി എ.പി.അനില്‍കുമാര്‍ മലപ്പുറത്ത് നിര്‍വഹിച്ചു. റവന്യൂ സംവിധാനത്തെ അഴിമതി രഹിതവും വേഗതയേറിയതുമാക്കി മാറ്റുന്നതിന്റെ ഭാഗമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സഹകരണത്തോടെ ‘ജന്‍ പരിചയ്’ പ്ലാറ്റ്‌ഫോം ഉപയോഗിച്ച് നിര്‍മിച്ച പോര്‍ട്ടല്‍ റവന്യൂ ജീവനക്കാരുടെ ജില്ലാതല അവലോകന യോഗത്തിലാണ് മന്ത്രി ഉദ്ഘാടനം ചെയ്തത്. ഇതോടെ റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് വെവ്വേറെ യൂസര്‍ ഐ.ഡിയും പാസ് വേര്‍ഡും ഉപയോഗിക്കാതെ തങ്ങളുടെ […]
Read more

നിസ്സാരമാക്കിയാൽ ഹൃദയാഘാതവും പക്ഷാഘാതവും അരികെ; ശ്രദ്ധിക്കേണ്ടത്

ന്യൂഡൽഹി : ഇന്ത്യയിൽ പ്രായപൂർത്തിയായ പത്തിൽ ഒമ്പതുപേരിലും കൊളസ്ട്രോൾ നില കൂടുതലെന്ന് പഠനം. ഇത് ഹൃദയാഘാത, പക്ഷാഘാത സാധ്യത വർധിപ്പിക്കുമെന്നും പഠനറിപ്പോർട്ട് പറയുന്നു. ഐസിഎംആർ നടത്തിയ പഠനത്തിലാണ് ഇന്ത്യയിലെ ഭൂരിഭാഗം മുതിർന്നവരുടെയും രക്തത്തിൽ കൊളസ്ട്രോളിന്റെയും കൊഴുപ്പിന്റെയും അളവു കൂടുതലാണെന്നു കണ്ടെത്തിയത്. ജേണൽ ഓഫ് ക്ലിനിക്കൽ ലിപിഡോളജിയിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ICMR-INDIAB പഠനത്തിന്റെ ഭാഗമായി 23,665 പേരുടെ ആരോഗ്യവിവരങ്ങൾ ശേഖരിച്ചാണ് പഠനം നടത്തിയത്. തുടർന്നാണ് ഇന്ത്യയിലെ പ്രായപൂർത്തിയായവരിൽ 87.3 ശതമാനം പേർക്കും കൊളസ്ട്രോൾ അല്ലെങ്കിൽ ട്രൈഗ്ലിസറൈഡ് നില കൂടിയ […]
Read more

ന്യൂയോർക്ക് സിറ്റിയിൽ ലീജനേഴ്സ് ഡിസീസ് വ്യാപനം, 4 മരണം

ന്യൂയോർക്ക്: ന്യൂയോർക്ക് സിറ്റിയിൽ ലീജനേഴ്സ് ഡിസീസ് വ്യാപനം. 76 പേർക്ക് രോഗം ബാധിച്ചുവെന്നും നാലുമരണങ്ങൾ റിപ്പോർട്ട് ചെയ്തുവെന്നും ന്യൂയോർക്ക് ഹെൽത്ത് ഡിപ്പാർട്മെന്റ് അറിയിച്ചു. കാർനെഗീ ഹിൽ, യോർക്വില്ലെ ഭാഗങ്ങളിലാണ് കൂടുതൽ രോഗബാധിതരുള്ളത്. ജൂലൈ ഇരുപതുവരെ 76 കേസുകൾ റിപ്പോർട്ട് ചെയ്തുവെന്നും ഇതിൽ ഏഴുപേർ ആശുപത്രിയിൽ ചികിത്സയിലാണെന്നും ആരോഗ്യവിഭാഗം വ്യക്തമാക്കി. രോഗവ്യാപനത്തിന്റെ സ്രോതസ് എവിടെനിന്നാണെന്ന് അറിയാനുള്ള ശ്രമത്തിലാണ് അധികൃതർ. ബാക്ടീരിയയുടെ ഉറവിടം കണ്ടെത്താനായി കൂളിംഗ് ടവറുകളും മറ്റ് ജലസംവിധാനങ്ങളും പരിശോധിച്ചുവരികയാണ്. നേരത്തേയും നിരവധിതവണ ന്യൂയോർക്ക് സിറ്റിയിൽ ലീജനേഴ്സ് ഡിസീസ് […]
Read more

Recent News