Author: Arya

വെനസ്വേലയിൽ ഹാന്റാവൈറസ് ബാധിച്ച് മൂന്നുമരണം, ഒറ്റപ്പെട്ട സംഭവമെന്ന് ആരോഗ്യവകുപ്പ്

ന്യൂഡൽഹി : വെനസ്വേലയിൽ ഹാന്റാവൈറസ് ബാധിച്ച് മൂന്നുപേർ മരിച്ചു. അൻസോവാതെഗൂയിയിലാണ് രോഗബാധിതരായി മൂന്നുപേർ മരിച്ചത്. ബാരിനാസിലെ രണ്ട് ആരോഗ്യ പ്രവർത്തകരുടെ മരണത്തിലും ഹാന്റാവൈറസ് സംശയിക്കുന്നതായി ആരോഗ്യവിഭാഗം വ്യക്തമാക്കി. അൻസോവാതെഗൂയിയിലും ബാരിനാസിലും ഉണ്ടായ മരണങ്ങൾ പൊതുസമൂഹത്തിന് അപകടസാധ്യത സൃഷ്ടിക്കില്ലെന്നും ഒറ്റപ്പെട്ട സംഭവങ്ങളാണെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി. അത്യപൂർവമായി ഹാന്റാവൈറസ് മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് വ്യാപിക്കുമെന്ന് വ്യക്തമാക്കുന്ന സാഹചര്യം അടുത്തിടെ ഒരു ക്രൂയിസ് കപ്പലിലെ രോഗബാധയിൽ നിന്ന് വ്യക്തമായിരുന്നു. ഏപ്രിൽ ഒന്നിന് അർജന്റീനയിൽനിന്ന് അന്റാർട്ടിക്കയിലേക്ക് വിനോദയാത്രപുറപ്പെട്ട എം.വി ഹോൺഡിയസ് എന്ന കപ്പലിലെ […]
Read more

വേദനാജനകമായ ഐവിഎഫ് കാലം പങ്കുവെച്ച് നടി തേജസ്വിനി

ന്യൂഡൽഹി : വേദന നിറഞ്ഞ ഐവിഎഫ് കാലത്തേക്കുറിച്ചു പങ്കുവെച്ച് നടിയും മോഡലുമായ തേജസ്വിനി കോലാപുരെ. ഐവിഎഫ് തന്നെ മാനസികവും ശാരീരികവുമായി സമ്മർദത്തിലാഴ്ത്തിയെന്നും തേജസ്വിനി പറഞ്ഞു. ഒരു പോഡ്കാസ്റ്റ് ഷോയിൽ സംസാരിക്കവേയാണ് തേജസ്വിനി ഇക്കാര്യങ്ങൾ പങ്കുവെച്ചത്. അഞ്ച് ഐവിഎഫുകളിലൂടെ താൻ കടന്നുപോയിരുന്നുവെന്നും നടി പറഞ്ഞു. ഐവിഎഫ് എന്നത് കഠിനമായ ഒരു പ്രക്രി‌യയാണ്. ആദ്യത്തേതും രണ്ടാമത്തേതും കഠിനമായിരുന്നു. മൂന്നും നാലും അഞ്ചും വലിയ കുഴപ്പമില്ലാതെ പോയി. ഐവിഎഫ് ഇഞ്ചക്ഷനുകൾ സ്വീകരിക്കാൻ നിങ്ങൾ അത്രത്തോളം മാനസികമായി കരുത്തരായിരിക്കണം. വളരെ വേദനാജനകമായ പ്രക്രികയയാണതെന്നും […]
Read more

തോജ്ജാർ ടോക്ക്’ ടൂറിസം മേഖലയ്ക്ക് തുറന്നുകൊടുത്ത് ബഹ്റൈൻ ചേംബർ

മനാമ: ബഹ്റൈൻ ചേംബറിന്റെ ‘തോജ്ജാർ ടോക്ക്’ ടൂറിസം മേഖലയ്ക്ക് തുറന്നുകൊടുത്തു. ബഹ്‌റൈൻ ടൂറിസം മന്ത്രി ഫാത്തിമ ബിൻത് ജാഫർ അൽ സൈറാഫിയുടെയും ബഹ്റൈൻ ചേംബർ ചെയർമാൻ നബീൽ കാനൂവിന്റെയും സാന്നിധ്യത്തിൽ ടൂറിസം മേഖലയ്ക്കായി സമർപ്പിച്ചിരിക്കുന്ന ഉദ്ഘാടന സെഷനോടെയാണ് ബഹ്റൈൻ ചേംബർ തങ്ങളുടെ ‘തോജ്ജാർ ടോക്ക്’ സംരംഭത്തിന് ഔദ്യോഗികമായി തുടക്കം കുറിച്ചത്. മേഖലയുടെ നിലവിലെ ഭൂപ്രകൃതി, വികസന മുൻഗണനകൾ, പൊതു-സ്വകാര്യ മേഖലകൾ തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള അവസരങ്ങൾ എന്നിവ ചർച്ച ചെയ്യുന്നതിനായി ബിസിനസ് നേതാക്കൾ, നിക്ഷേപകർ, ടൂറിസം വ്യവസായത്തിലെ […]
Read more

എ ദുബായ് ഇൻവൈറ്റ്’പദ്ധതിക്ക് തുടക്കം

ദുബായ്: വിദേശത്തുനിന്ന് സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും ദുബായിലേക്ക് ക്ഷണിക്കുന്ന താമസക്കാർക്കായി ദുബായ് ഡിപ്പാർട്ട്മെന്റ് ഓഫ് ഇക്കണോമി ആൻഡ് ടൂറിസം (ഡി.ഇ.ടി.) ‘എ ദുബായ് ഇൻവൈറ്റ്’ പദ്ധതി അവതരിപ്പിച്ചു. ഈവർഷം ഒക്ടോബർ 31 വരെയാണ് പദ്ധതി നിലവിലുള്ളത്. പദ്ധതിയിലൂടെ ഡബ്ല്യു ദുബായ് മിന സയാഹി, ലെ മെറിഡിയൻ മിന സയാഹി, മെലിയ ഡെസേർട്ട് പാം, എം.ഇ. ദുബായ് തുടങ്ങി പ്രമുഖ ഹോട്ടലുകളിലും റിസോർട്ടുകളിലും താമസത്തിന് 45 ശതമാനംവരെ വിലക്കുറവും 100 ശതമാനംവരെ റൂം റേറ്റ് റിസോർട്ട് ക്രെഡിറ്റുകളും ലഭിക്കും.
Read more

ഡി.പി. വേൾഡുമായി 50 വർഷത്തെ കരാർ

ഫുജൈറ : ഫുജൈറ പോർട്‌സ് അതോറിറ്റിയും ഡി.പി. വേൾഡും ചേർന്ന് അൽ റുഗയലാത്ത്, ദിബ്ബ എന്നീ രണ്ടു തുറമുഖങ്ങൾ വികസിപ്പിക്കുന്നതിനായി 50 വർഷത്തെ കരാർ ഒപ്പുവെച്ചു. ഫുജൈറ കിരീടാവകാശി ശൈഖ് മുഹമ്മദ് ബിൻ ഹമദ് ബിൻ മുഹമ്മദ് അൽ ഷർഖിയുടെ സാന്നിധ്യത്തിലാണ് കരാർ ഒപ്പുവെച്ചത്. വസ്തുക്കളും വാഹനങ്ങളും കൺടെയ്‌നറുകളും കൈകാര്യം ചെയ്യാനുള്ള ഫുജൈറയുടെ ശേഷി വർധിപ്പിക്കുന്നതാണ് പദ്ധതി. അറബിക്കടലിൽ പുതിയൊരു ആഴക്കടൽ വാണിജ്യകവാടം തുറക്കുന്നതിലൂടെ യു.എ.ഇ.യിലേക്കുള്ള ചരക്കുനീക്കം കൂടുതൽ എളുപ്പമാകും. പ്രതിവർഷം 25 ലക്ഷം കൺടെയ്‌നറുകൾ, 17 […]
Read more

അബുദാബിയിൽ 10,000 കോടി ദിർഹത്തിന്റെ വാട്ടർഫ്രണ്ട് പദ്ധതിക്ക് തുടക്കം

ദുബായ് : സാദിയാത്ത് ഐലൻഡ് മാസ്റ്റർപ്ലാനിന്റെ അവസാന ഘട്ടമായി 64 ലക്ഷം ചതുരശ്ര മീറ്ററിൽ വ്യാപിച്ചുകിടക്കുന്ന 10,000 കോടി ദിർഹത്തിന്റെ ‘മാർസ അൽ സാദിയാത്ത്’ വാട്ടർഫ്രണ്ട് പദ്ധതി അബുദാബിയിൽ ഔദ്യോഗികമായി ആരംഭിച്ചു. അബുദാബി കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ സാന്നിധ്യത്തിൽ പദ്ധതിയുടെ ഉദ്ഘാടനം നടന്നു. മുൻപ് ‘സാദിയാത്ത് മറീന ഡിസ്ട്രിക്റ്റ്’ എന്നറിയപ്പെട്ടിരുന്ന ഈ പദ്ധതി യു.എ.ഇ.യുടെ സമുദ്ര പാരമ്പര്യത്തെയും അബുദാബിയുടെ ഏറ്റവും വലിയ മറീനയെയും പ്രതിഫലിപ്പിക്കുന്നതിനാണ് […]
Read more

ഷാർജയിൽ തീയണക്കാൻ ‘ഫയർ ബൈക്കുകൾ

ഷാർജ: അ​ഗ്നിശമന പ്രവർത്തനങ്ങൾ വേ​ഗത്തിൽ കൈകാര്യം ചെയ്യുന്നതിനായി ഫയർ ബൈക്കുകൾ അവതരിപ്പിച്ച് ഷാർജ സിവിൽ ഡിഫൻസ് അതോറിറ്റി. തീപിടുത്തമുണ്ടാകുന്ന അടിയന്തര ഘട്ടങ്ങളിൽ പ്രധാന ഫയർ എഞ്ചിനുകൾ സംഭവസ്ഥലത്ത് എത്തുന്നതുവരെ ആവശ്യമായ പ്രാഥമിക പ്രതിരോധ നടപടികൾ സ്വീകരിക്കാനാണ് സിവിൽ ഡിഫൻസ് ഈ ഫയർ ബൈക്കുകൾ സജ്ജമാക്കിയിരിക്കുന്നത്. സംഭവസ്ഥലത്തേക്ക് എത്തുന്നതിനുള്ള സമയം പരമാവധി കുറയ്ക്കാൻ പുതിയ നീക്കം സഹായിക്കും. വേനൽക്കാലത്ത് ഷാർജയിൽ അനുഭവപ്പെടുന്ന ട്രാഫിക് കുരുക്കുകളിൽ വലിയ ഫയർഫോഴ്സ് വാഹനങ്ങൾ കുടുങ്ങുന്നത് ഒഴിവാക്കാനും വീതി കുറഞ്ഞ വഴികളിലൂടെ എളുപ്പത്തിൽ എത്താനും […]
Read more

സൗദിക്ക് ആണവോർജം നൽകാൻ 30 വർഷം നീളുന്ന കരാറിൽ ഒപ്പുവെച്ച് അമേരിക്ക

റിയാദ്: സൗദിയും അമേരിക്കയും 30 വർഷം നീളുന്ന ആണവോർജ സഹകരണ കരാറിൽ ഒപ്പുവെച്ചു. സൗദിക്ക് വൻ നേട്ടം സൃഷ്ടിക്കുന്ന കരാറിനെതിരെ ഇസ്രായേലിന്റെയുൾപ്പെടെ എതിർപ്പ് മറികടന്നാണ് യുഎസ് ഭരണകൂടത്തിന്റെ തീരുമാനം. സമാധാന ആവശ്യങ്ങൾക്കായി സൗദിക്ക് യുറേനിയും സമ്പുഷ്ടീകരിക്കാൻ കരാർ അവസരമൊരുക്കും. യുഎസ് കമ്പനികളാകും ആണവോർജ പദ്ധതിക്ക് നേതൃത്വം നൽകുക. മാസങ്ങൾ നീണ്ട ചർച്ചകൾക്കൊടുവിൽ കഴിഞ്ഞ ദിവസമാണ് സൗദിയും യുഎസും തമ്മിലുള്ള 30 വർഷത്തെ ആണവ സഹകരണ കരാറിന് ട്രംപ് അംഗീകാരം നൽകിയത്. ഇതിന് പിന്നാലെയാണ് കരാർ ഒപ്പിട്ടതായി യുഎസിലേയും […]
Read more

യുഎഇ കിഴക്കൻ തീരത്ത് രണ്ട് കൂറ്റൻ തുറമുഖ ടെർമിനലുകൾ

ദുബൈ: യുഎഇയുടെ കിഴക്കൻ തീരത്ത് രണ്ട് തുറമുഖ ടെർമിനൽ കൂടി നിർമിക്കാൻ കൈകോർത്ത് ഡി.പി വേൾഡും, ഫുജൈറ തുറമുഖ അതോറിറ്റിയും. ഫുജൈറ കിരീടാവകാശി ശൈഖ് മുഹമ്മദ് ബിൻ ഹമദ് ആൽശർഖിയുടെ സാന്നിധ്യത്തിൽ കൂറ്റൻ ടെർമിനൽ നിർമാണത്തിനുള്ള കരാറിൽ ഇരുപക്ഷവും ഒപ്പുവെച്ചു. കടൽമാർഗമുള്ള ചരക്കുഗതാഗതത്തിൽ യുഎഇയുടെ കിഴക്കൻ തീരത്തെ കൂടുതൽ ശക്തമാക്കാൻ ലക്ഷ്യമിടുന്നതാണ് ദുബൈ പോർട്ട് വേൾഡും, ഫുജൈറ പോർട്ട് അതോറിറ്റിയും ഒപ്പിട്ട കരാർ. ധാരണപ്രകാരം ഫുജൈറയിലെ റുഗൈയ്ലാത്തിലും, ദിബ്ബയിലുമാണ് വിപുലമായ സൗകര്യങ്ങളോടെ തുറമുഖ ടെർമിനൽ നിർമിക്കുക. റുഗൈലാത്തിലെ […]
Read more

ലോകത്തിലെ എലൈറ്റ് ഡെസ്റ്റിനേഷൻ സൗദിയിലും; ‘ഖിദ്ദിയ സിറ്റി’ ദി നമ്പ‍‍ർ വൺ

റിയാദ്: ലോക ടൂറിസം ഭൂപടത്തിൽ സൗദിയുടെ മുഖം മിനുക്കി ഖിദ്ദിയ സിറ്റി. ലോകത്തിലെ ചുരുക്കം ചില എലൈറ്റ് ഡെസ്റ്റിനേഷനുകളുടെ പട്ടികയിൽ ഖിദ്ദിയയും ഇടംപിടിച്ചു. വേൾഡ് ഡെസ്റ്റിനേഷൻ ഓർഗനൈസേഷന്റെ ‘ഡെസ്റ്റിനേഷൻ മാർക്കറ്റിങ് ആന്റ് മാനേജ്‌മെന്റ് അസസ്‌മെന്റ് പ്രോഗ്രാമിൽ’ ഏറ്റവും ഉയർന്ന റേറ്റിങ്ങോടെയുള്ള അംഗീകാരമാണ് സൗദിയുടെ ഈ വിനോദ-കായിക ന​ഗര പദ്ധതി സ്വന്തമാക്കിയിരിക്കുന്നത്. ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ച് ഈ അം​ഗീകാരം നേടുന്ന പശ്ചിമേഷ്യയിലെ തന്നെ ആദ്യ ഡെസ്റ്റിനേഷൻ എന്ന അം​ഗീകാരം കൂടി പദ്ധതി സ്വന്തം പേരിൽ എഴുതിച്ചേർത്തു. എന്നാൽ […]
Read more

Recent News