തിരുവനന്തപുരം: ഡൽഹിയിൽ സിജെപിയുടെ നേതൃത്വത്തിൽ നടക്കുന്ന വിദ്യാർത്ഥി സമരം രാഷ്ട്രീയമായി ബിജെപിക്ക് ഗുണം ചെയ്യുമെന്ന് അഖിൽ മാരാർ. സമരത്തെ ആക്ടിവിസ്റ്റുകളടക്കമുളളവർ പിന്തുണയ്ക്കുന്നത് സോഷ്യൽ മീഡിയ പിന്തുണയ്ക്ക് വേണ്ടി മാത്രമാണെന്നും അഖിൽ മാരാർ പറയുന്നു. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി യാതൊരു വിഷനും ഇല്ലാത്ത കോമാളിയാണെന്നും അഖിൽ മാരാർ ഫേസ്ബുക്കിൽ പങ്കുവെച്ച വീഡിയോയിൽ അധിക്ഷേപിച്ചു. അതേസമയം കമന്റ് ബോക്സിൽ അഖിൽ മാരാർക്കെതിരെ രൂക്ഷ വിമർശനം ആണ് ഉയരുന്നത്. ആദ്യം സമരത്തെ പിന്തുണച്ച അഖിൽ മാരാർ പതിവ് പോലെ ഇപ്പോൾ നിലപാട് മാറ്റിയിരിക്കുകയാണെങ്കിലും എവിടെയെങ്കിലും ഒന്ന് ഉറച്ച് നിൽക്കാനുമാണ് സോഷ്യൽ മീഡിയ ആവശ്യപ്പെടുന്നത്. ഈ സമരം രാഷ്ട്രീയമായി ബിജെപിക്ക് ഒരുപാട് ഗുണം ചെയ്യും. അത് മനസ്സിലാകാത്തവരാണ് സമരത്തെ പിന്തുണയ്ക്കുന്നത്. പി എസ് സി വിഷയത്തിൽ സമരം ചെയ്ത യുവാക്കൾക്കൊപ്പം നിന്ന ഒരാളുടെ നീതിബോധം കാരണമാണ് ഇന്ന് ഈ സമരത്തെ പിന്തുണച്ചത്. ആശമാർ നിരവധിക്കാലം സമരം ചെയ്തപ്പോൾ തിരിഞ്ഞ് നോക്കാത്ത ആക്ടിവിസ്റ്റുകളും ഫെമിനിസ്റ്റുകളും ഇന്ന് സിജെപിയെ പിന്തുണയ്ക്കാൻ പോയത് ആത്മാർത്ഥത കൊണ്ടല്ല. മറിച്ച് സോഷ്യൽ മീഡിയ വഴി ലഭിക്കുന്ന പിന്തുണയ്ക്ക് വേണ്ടി മാത്രമാണെന്ന് അഖിൽ മാരാർ പറഞ്ഞു.
രാഹുൽ കോമാളിയാണെന്ന് അഖിൽ മാരാർ
