Author: Arya

വൈഭവ് സൂര്യവംശിയേയും മായങ്ക് യാദവിനേയും വാഴ്ത്തി ശ്രേയസ് അയ്യർ

ഹരാരെ: സിംബാബ്വെക്കെതിരായ മത്സരത്തിലെ വിജയത്തിന് ശേഷം ടീമിന്റെ പ്രകടനത്തെ പ്രശംസിച്ച് ക്യാപ്റ്റൻ ശ്രേയസ് അയ്യർ. ആദ്യ ടി20യിൽ ഇന്ത്യക്ക് ഏഴ് വിക്കറ്റ് ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഹരാരെ, സ്‌പോർട്‌സ് ക്ലബിൽ 126 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 13.2 ഓവറിൽ മൂന്ന് വിക്കറ്റ് മാത്രം നഷ്ടമത്തിൽ ലക്ഷ്യം മറികടന്നു. 19 പന്തിൽ 50 റൺസെടുത്ത കൗമാരതാരം വൈഭവ് സൂര്യവംശിയാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. ഇഷാൻ കിഷൻ (24 പന്തിൽ 35) മികച്ച പ്രകടനം പുറത്തെടുത്തു. മത്സരത്തിന് ശേഷം […]
Read more

എങ്ങുമെങ്ങും തൊടാതെ സച്ചിന്റെ കുറിപ്പ്, കഠിനാധ്വാനവും സുതാര്യതയും അനിവാര്യമെന്ന് ഇതിഹാസം

മുംബൈ: വിദ്യാഭ്യാസ സമ്പ്രദായത്തിലെ ക്രമക്കേടുകൾക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധങ്ങൾ ശക്തമാകുന്നതിനിടയിൽ, സുതാര്യവും മെറിറ്റിന് മുൻഗണന നൽകുന്നതുമായ ഒരു വ്യവസ്ഥ ആവശ്യപ്പെട്ട് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ. വിദ്യാർത്ഥികളുടെ കഠിനാധ്വാനം ഒരിക്കലും പാഴായിപ്പോകരുതെന്ന് അദ്ദേഹം എക്‌സിലൂടെ ഓർമ്മിപ്പിച്ചു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് നടക്കുന്ന പ്രക്ഷോഭങ്ങളെക്കുറിച്ച് നേരിട്ട് പരാമർശിക്കാതെയാണ്, രാജ്യത്തിന്റെ ഭാവി രൂപപ്പെടുത്തുന്നതിൽ സത്യസന്ധതയുടെയും മെറിറ്റിന്റെയും കൂട്ടായ ഉത്തരവാദിത്തത്തിന്റെയും പ്രാധാന്യത്തെക്കുറിച്ച് സച്ചിൻ സംസാരിച്ചത്. സമൂഹമാധ്യമമായ എക്‌സിലൂടെ പങ്കുവെച്ച കുറിപ്പിൽ, പ്രൊഫസറായ തന്റെ പിതാവ് തനിക്ക് പകർന്നുനൽകിയ […]
Read more

കേരള വനിതകൾക്ക് തുടർച്ചയായ രണ്ടാം വിജയം; ചണ്ഡീഗഢിനെ തോൽപിച്ചത് 55 റൺസിന്

തിരുവനന്തപുരം: സീനിയർ വനിതകൾക്കായുള്ള സീചെം ട്രോഫിയിൽ ചണ്ഡീഗഢിനെ തോൽപിച്ച് കേരളം. 55 റൺസിനായിരുന്നു കേരളത്തിന്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത കേരളം 20 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 157 റൺസെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ചണ്ഡീഗഢിന് 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 102 റൺസ് മാത്രമാണ് നേടാനായത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത കേരളത്തിന് ഓപ്പണർ കിരൺ നവ്ഗിരെയുടെ വിക്കറ്റ് തുടക്കത്തിൽ തന്നെ നഷ്ടമായി. എന്നാൽ തുടർന്നെത്തിയവർ അവസരത്തിനൊത്ത് ഉയർന്നതോടെ കേരളത്തിന് മികച്ച […]
Read more

‘മലയാളത്തിന്റെ ചിത്ര ചേച്ചി..’, മനസിന് കുളിർമയേകി ‘തളിരോർമ’, വിസ്മയയുടെ ‘തുടക്കം’ സ്റ്റുഡിയോ വെർഷൻ

കൊച്ചി : വിസ്മയ മോഹൻലാൽ ആദ്യമായി അഭിനയിക്കുന്ന തുടക്കം സിനിമയുടെ ആദ്യ​ഗാനത്തിന്റെ സ്റ്റുഡിയോ വെർഷൻ പുറത്തുവിട്ടു. കെ എസ് ചിത്ര ആലപിക്കുന്ന ​ഗാനം കേൾക്കാനായി സുചിത്ര മോഹൻലാലും ഉണ്ടായിരുന്നു. ജേക്സ് ബിജോയ് സം​ഗീതം നൽകിയ ‘തളിരോർമ’ ​ഗാനം ഇതിനോടകം തന്നെ പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചു കഴിഞ്ഞു. ജോയ് പോൾ ആണ് ​ഗാനത്തിന് വരികൾ എഴുതിയിരിക്കുന്നത്. വീഡിയോയ്ക്ക് താഴെ ചിത്രയോടുള്ള സ്നേഹം നിറഞ്ഞുള്ള കമന്റുകളാണ് പ്രത്യക്ഷപ്പെടുന്നത്. ആശിർവ്വാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച് ജൂഡ് ആന്ഖണി […]
Read more

രാഷ്ട്രീയ താല്പര്യമുള്ള ആളല്ല ഞാൻ, പക്ഷേ ഇത് കണ്ട് മിണ്ടാണ്ടിരിക്കാൻ പറ്റണില്ല’; മാത്യു തോമസ്

ഡൽഹി: ഡൽഹിയിൽ നടക്കുന്ന വിദ്യാർത്ഥി പ്രതിഷേധനത്തിന് പിന്തുണയുമായി കൂടുതൽ സിനിമാക്കാർ രം​ഗത്ത്. മമ്മൂട്ടി അടക്കമുള്ളവർ വിഷയത്തിൽ പ്രതികരിച്ച് രം​ഗത്ത് എത്തിയിരുന്നു. ഇപ്പോഴിതാ രാഷ്ട്രീയത്തിൽ താല്പര്യമുള്ള ആളല്ല ഞാനെന്നും പക്ഷേ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ദില്ലിയിൽ നടക്കുന്ന കാര്യങ്ങൾ കണ്ട് മിണ്ടാതിരിക്കാൻ തോന്നുന്നില്ലെന്നും പറയുകയാണ് നടൻ മാത്യു തോമസ്. “പൊതുവിൽ ഇങ്ങനത്തെ പ്രശ്നങ്ങളൊക്കെ നടക്കുമ്പോൾ അല്ലെങ്കിൽ എന്തൊരു പ്രശ്നം നടക്കുമ്പോഴും സംസാരിക്കാൻ താല്പര്യം ഇല്ലാത്തെ ഒരാളായിരുന്നു ഞാൻ. രാഷ്ട്രീയം ഉണ്ടോന്ന് ചോദിക്കുമ്പോൾ രാഷ്ട്രീയത്തോട് താല്പര്യമില്ലെന്ന് പറയുന്ന ആളായിരുന്നു. പക്ഷേ […]
Read more

ആരാധകരെ പൊട്ടിക്കരയിപ്പിച്ച 1 മിനിറ്റ്

ചെന്നൈ : ഏറെ നാളത്തെ കാത്തിരിപ്പിനും നിയമപോരാട്ടത്തിനും പ്രതിസന്ധികൾക്കും ഒടുവിൽ കഴിഞ്ഞ ദിവസം ജനനായകൻ തിയറ്ററിൽ എത്തിയപ്പോൾ അവസാനിച്ചത് തമിഴ് സിനിമയുടെ ഒരു യു​ഗമാണ്. ഒരുകാലത്ത് പരിഹസിച്ചവരെ കൊണ്ട് തന്നെ കയ്യടിപ്പിക്കുകയും ആരാധകരാക്കുകയും ചെയ്ത വിജയ് ഇന്ന് തമിഴ്നാടിന്റെ മുഖ്യമന്ത്രിയാണ്. ജനങ്ങളെ സേവിക്കാനായി അദ്ദേഹം സിനിമയോട് കഴഞ്ഞ ദിവസത്തോടെ ബൈ പറഞ്ഞു. ഒരു വിജയ് പടത്തിന് വേണ്ട എല്ലാ എലമെൻസും ചേർത്ത് പുറത്തിറക്കിയ ചിത്രം തിയറ്ററുകളിൽ മുന്നേറുന്നതിനിടെ പ്രേക്ഷകരേയും ആരാധകരേയും സോഷ്യൽ മീഡിയ ഉപയോക്താക്കളേയും ഒരുപോലെ കരയിപ്പിച്ചൊരു […]
Read more

രേണു വിദേശത്തേക്ക് പോകുന്നത് എന്തിന്

കൊല്ലം : സമീപകാലത്ത് സോഷ്യൽ മീഡിയയിലൂടെ വലിയ തോതിൽ ചർച്ചയാകുകയും വിമർശനങ്ങൾ ഏറ്റുവാങ്ങുകയും ചെയ്യുന്ന ആളാണ് രേണു സുധി. കൊല്ലം സുധിയുടെ മരണ ശേഷം അഭിനയത്തിലേക്ക് കടന്നതായിരുന്നു രേണുവിന് നേരെ ആദ്യം ഉയർന്ന വിമർശനങ്ങൾക്ക് കാരണം. പിന്നാലെ മകൻ കിച്ചുവിന്റെ തുറന്നു പറച്ചിലുകളും ഓൺലൈൻ മീഡിയകളോടുള്ള സംസാരവുമെല്ലാം വിമർശനങ്ങൾക്ക് കാരണമായി. വിദേശത്തേക്ക് രേണു പോകുന്നത് സ്വർണം കടത്താനും കള്ളക്കടത്ത് നടത്താനുമാണെന്ന ആരോപണമടക്കമാണ് ഇപ്പോൾ വന്നിരിക്കുന്നത്. ചില വ്ലോ​ഗർമാരാണ് ഇത്തരം കടുത്ത ആരോപണങ്ങൾ ഉയർത്തിയിരിക്കുന്നത്. ഇപ്പോഴിതാ ഇത്തരം ആരോപണങ്ങൾക്കും […]
Read more

മുസ്ലിം ലീഗ് വേണ്ടത്ര ജാഗ്രത കാണിച്ചില്ല

തിരുവനന്തപുരം: വഖഫ് നിയമവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ മുസ്ലിം ലീഗ് നേതൃത്വത്തിനെതിരെ കടുത്ത വിമർശനവുമായി എസ്.വൈ.എസ്. രംഗത്ത്. വഖഫ് വിഷയത്തിൽ സമുദായ രാഷ്ട്രീയ പാർട്ടി എന്ന നിലയിൽ മുസ്ലിം ലീഗ് വേണ്ടത്ര ജാഗ്രത കാണിച്ചില്ലെന്ന് എസ്.വൈ.എസ്. ജനറൽ സെക്രട്ടറി റഹ്‌മത്തുള്ള സഖാഫി കുറ്റപ്പെടുത്തി. കേന്ദ്ര നിയമം നടപ്പാക്കാൻ തയ്യാറാണെന്ന് കാണിച്ച് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലം വലിയ ചർച്ചകൾക്കാണ് വഴിവെച്ചിരിക്കുന്നത് മുഖ്യമന്ത്രി വി.ഡി. സതീശന്റെയും യുഡിഎഫ് സർക്കാരിന്റെയും ഭാഗത്തുനിന്നുണ്ടായ വീഴ്ചയേക്കാൾ ഉപരിയായി, ഈ വിഷയത്തിൽ ഇടപെടുന്നതിൽ ലീഗിന് […]
Read more

സമരത്തിനെതിരെ മേജർ രവി

തിരുവനന്തപുരം: ഡൽഹിയിൽ നീറ്റ് പരീക്ഷ ക്രമക്കേടുമായി ബന്ധപ്പെട്ട് നടക്കുന്ന സമരത്തിനെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് സംവിധായകൻ മേജർ രവി. ഫേസ്‌ബുക്ക് ലൈവിൽ പങ്കുവച്ച വീഡിയോയിലാണ് മേജർ രവി സമരം നടത്തുന്ന വിദ്യാർഥികളെ വിമർശിച്ചത്. ആദ്യം സഹതാപം തോന്നിയെങ്കിലും പിന്നീട് നോക്കുമ്പോൾ അതിലെവിടെയാണ് കുട്ടികൾ, കുട്ടന്മാരല്ലേ സമരമുഖത്തുണ്ടായിരുന്നത്. സോനം വാങ്ചുകിന് വലിയ രീതിയിൽ വിദേശ ഫണ്ടുകൾ ലഭിച്ചിരുന്നു. കോൺഗ്രസ് ഭരണ സമയത്ത് ഇതിന് നേരെ ചോദ്യങ്ങൾ നേരിട്ടിരുന്നില്ല. അമേരിക്കയിൽ നിന്ന് ഒരാൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചാരണം തുടങ്ങുന്നു. പിന്നീട് […]
Read more

മുസ്ലിം ലീഗ് മൗനം പാലിച്ചത് ചതിയായി

തിരുവനന്തപുരം: വഖഫ് ബോർഡുമായി ബന്ധപ്പെട്ട് എൽഡിഎഫും യുഡിഎഫും അധികാരത്തിലെത്തിയപ്പോൾ സ്വീകരിച്ച നിലപാട് വിശദീകരിച്ച് മുൻ മന്ത്രി പി രാജീവ്. നിലവിലുള്ള ബോർഡ് ചെയർമാനെ മാറ്റുന്ന രീതി ഇടതുപക്ഷം സ്വീകരിച്ചിരുന്നില്ലെന്നും യുഡിഎഫ് ചെയ്യുന്നത് മറിച്ചാണെന്നും മുൻ ചെയർമാൻമാരായിരുന്ന പാണക്കാട് ഉമറലി ശിഹാബ് തങ്ങളുടെയും റഷീദലി തങ്ങളുടെയും ചിത്രം പങ്കുവച്ച് അദ്ദേഹം വിശദീകരിച്ചു. നിലവിലുണ്ടായിരുന്ന ബോർഡിന്റെ കാലാവധി പൂർത്തിയാക്കാൻ എൽഡിഎഫ് സർക്കാർ അനുവദിച്ചിരുന്നു. എന്നാൽ ഇപ്പോൾ വകുപ്പ് മന്ത്രി എൻ ഷംസുദ്ദീൻ പറഞ്ഞത് സർക്കാരിന്റെ പ്രീതി ഇല്ലെങ്കിൽ നടപടി എടുക്കാമെന്നുമാണ്. […]
Read more

Recent News