ജനങ്ങൾക്ക് സമയബന്ധിത സേവനം ഉറപ്പാക്കണം: വകുപ്പുതല റിവ്യൂ യോഗത്തിൽ മന്ത്രി കെ. എം. ഷാജി
തിരുവനന്തപുരം: ഔദ്യോഗിക ചുമതലകൾ നിർവഹിക്കുന്നതിൽ വീഴ്ച വരുത്തരുതെന്നും ജനങ്ങളുടെ പ്രശ്‌നങ്ങൾക്ക് അവരോട് ചേർന്ന് നിന്ന് പരിഹാരം കണ്ടെത്തുന്ന സമീപനമാണ് സ്വീകരിക്കേണ്ടതെന്നും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ. എം. ഷാജി. ഉദ്യോഗസ്ഥർക്ക് ആവശ്യമായ എല്ലാ പിന്തുണയും സർക്കാർ നൽകുമെന്നും മന്ത്രി വ്യക്തമാക്കി. സ്വരാജ് ഭവനിലെ പ്രിൻസിപ്പൽ ഡയറക്ടറേറ്റിൽ നടന്ന തദ്ദേശ സ്വയംഭരണ വകുപ്പിന്റെ വകുപ്പുതല റിവ്യൂ യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. തദ്ദേശ സ്വയംഭരണ വകുപ്പിന്റെ വിവിധ സെക്ഷനുകളുടെയും മിഷനുകളുടെയും ഏജൻസികളുടെയും പ്രവർത്തന പുരോഗതി, 2026-27 വാർഷിക പദ്ധതികളുടെ […]
Read more

