റിയാദ്: ഏറ്റവും കുറവ് പരാതികളെന്ന നേട്ടവുമായി സൗദിയുടെ ദേശീയ കമ്പനിയായ സൗദി എയർലൈൻസ്. ഫ്ലൈനാസാണ് തൊട്ടുപിറകിൽ. കഴിഞ്ഞ മാസത്തെ അടിസ്ഥാനമാക്കി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷനാണ് കണക്കുകൾ പുറത്തുവിട്ടത്. വിമാനകമ്പനികൾക്കെതിരെ ലഭിച്ച പരാതികളുടെ കണക്കുകൾ പുറത്തു വിട്ടിരുന്നു.1,965പരാതികളാണ് മൊത്തം വിമാനകമ്പനികൾക്കെതിരെ ലഭിച്ചത്. ഒരു ലക്ഷം യാത്രക്കാർക്ക് 39 പരാതികൾ എന്ന നിരക്കോടെ ഏറ്റവും കുറവ് പരാതികൾ രേഖപ്പെടുത്തിയത് സൗദിയക്കായിരുന്നു. സമയബന്ധിതമായി 89 ശതമാനം പരാതികൾ പരിഹരിച്ചുവെന്നും കണക്കുകൾ പറയുന്നു. ഒരു ലക്ഷം യാത്രക്കാർക്ക് 56 പരാതികളുമായി രണ്ടാം സ്ഥാനം കരസ്ഥമാക്കിയത് ഫ്ലൈനാസാണ്. ഫ്ലൈഅദീലാണ് തൊട്ട് പുറകിൽ. ഏറ്റവും കൂടുതൽ പരാതികൾ ലഭിച്ചത് വിമാന സർവീസുകൾ, ടിക്കറ്റുകൾ, ബാഗേജ് സേവനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ടായിരുന്നു.
പരാതികൾ കുറഞ്ഞ വിമാനക്കമ്പനിയായി സൗദി എയർലൈൻസ്
