Author: Arya

മുളന്തുരുത്തി റവന്യൂടവര്‍ നിര്‍മ്മാണജോലികള്‍ ഉടന്‍ തുടങ്ങും: മന്ത്രി അനൂപ് ജേക്കബ്

മുളന്തുരുത്തി: മുളന്തുരുത്തിയില്‍ പുതിയ റവന്യൂടവറിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഉടന്‍ തുടക്കംകുറിക്കുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി അനൂപ് ജേക്കബ് പറഞ്ഞു. ര്‍മ്മാണനടപടികളുടെ ഭാഗമായി സംസ്ഥാന ഹൗസിംഗ് ബോര്‍ഡ്, റവന്യൂ ഉദ്യോഗസ്ഥർ എന്നിവർ സ്ഥലപരിശോധന നടത്തി. സര്‍വേ ജോലികള്‍ വൈകാതെ പൂര്‍ത്തിയാക്കും. ഫണ്ട് വേഗത്തിൽ ലഭ്യമാക്കി പദ്ധതി പൂര്‍ത്തീകരിക്കാനാണു ലക്ഷ്യമിടുന്നതെന്നും മന്ത്രി അറിയിച്ചു.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, വൈസ്പ്രസിഡന്റ്, വാര്‍ഡ് അംഗങ്ങള്‍, വിവിധ രാഷ്ട്രിയ കക്ഷിനേതാക്കള്‍, റവന്യൂ, രജിസ്ട്രേഷന്‍, പൊതുമരാമത്ത്, ഹൗസിംഗ് ബോര്‍ഡ്, ട്രഷറി ഉദ്യോഗസ്ഥര്‍ എന്നിവരുമായി സംഘം ആശയവിനിമയം നടത്തി. […]
Read more

മുലയൂട്ടുന്ന അമ്മമാരുടെ ഭക്ഷണത്തിൽ ശ്രദ്ധിക്കേണ്ടത്

ന്യൂഡൽഹി: പ്രസവശേഷമുള്ള അമ്മയുടെ ഭക്ഷണരീതി മുലപ്പാലിന്റെ ഗുണനിലവാരത്തെയും അമ്മയുടെ ആരോഗ്യത്തെയും നേരിട്ട് ബാധിക്കും. കുഞ്ഞിന്റെ വളർച്ചയ്ക്കും പ്രതിരോധ ശേഷിയ്ക്കും ഏറ്റവും മികച്ച ആഹാരമാണ് മുലപ്പാൽ. അതിനാൽ മുലയൂട്ടുന്ന അമ്മമാർക്ക് പോഷകസമൃദ്ധമായ ഭക്ഷണം വളരെ പ്രധാനമാണ്. പ്രസവശേഷം അമ്മയ്ക്ക് ഊർജത്തിന്റെ ആവശ്യകത വളരെ കൂടുതലാണ്. ആദ്യത്തെ ആറുമാസം പ്രതിദിനം 500-550 കിലോ കലോറിയും തുടർന്നുള്ള 6-12 മാസം 400-450 കിലോ കലോറി അധിക ഊർജ്ജം ആവശ്യമാണ്. തവിട് കളയാത്ത അരി, മുഴുവൻ ഗോതമ്പ്, ഓട്‌സ്, റാഗി എന്നിവ ഊർജ്ജ […]
Read more

പൊതുവിതരണ, നെല്ല് സംഭരണത്തിൽ മികച്ച മാതൃകകൾ വിലയിരുത്തി മന്ത്രി അനൂപ് ജേക്കബ്

തിരുവനന്തപുരം: പൊതുവിതരണ, ഭക്ഷ്യധാന്യ, നെല്ല്സംഭരണത്തിൽ രാജ്യത്തെ തന്നെ മികച്ച മാതൃകകൾ നേരിട്ടു വിലയിരുത്തി മന്ത്രി അനൂപ് ജേക്കബ്. പൊതുവിതരണ, ഭക്ഷ്യധാന്യ, നെല്ല്സംഭരണ വിഷയങ്ങളിൽ സംസ്ഥാന ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ് ആന്ധ്രപ്രദേശ് ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി നാദെൻഡ്ല മനോഹറുമായി ചർച്ച നടത്തി. വിജയവാഡയിലെത്തിയ മന്ത്രി അനൂപ് ജേക്കബ് കർഷക സേവാകേന്ദ്രവും (രൈതു സേവാ കേന്ദ്ര-ആർഎസ്‌കെ) അരി മില്ലും സന്ദർശിച്ചു. കേരളത്തിലെ നെല്ല് സംഭരണ സംവിധാനം മെച്ചപ്പെടുത്താനായി രാജ്യത്തെ തന്നെ മികച്ച മാതൃകകൾ നേരിട്ടു വിലയിരുത്താനാണു മന്ത്രിയുടെ നേതൃത്വത്തിലുള്ള […]
Read more

അറബ് മീഡിയ സമ്മിറ്റ് 2026ന് മുന്നോടിയായി ‘മാളത്തോൺ

ദുബായ് : മേഖലയിലെ ഏറ്റവും വലിയ മാധ്യമ സംഗമമായ അറബ് മീഡിയ സമ്മിറ്റ് 2026-ന് മുന്നോടിയായി, ദുബായ് പ്രസ് ക്ലബ്ബും ദുബായ് സ്പോർട്സ് കൗൺസിലും ചേർന്ന് ദുബായ് മാളിൽ അറബ് മീഡിയ സമ്മിറ്റ് മാളത്തോൺ സംഘടിപ്പിച്ചു. 350-ലധികം മാധ്യമപ്രവർത്തകരും, കണ്ടന്റ് ക്രിയേറ്റർമാരും, സാമൂഹിക മാധ്യമ ഇൻഫ്ലുവൻസർമാരും പങ്കെടുത്ത പരിപാടി ആരോഗ്യകരമായ ജീവിതശൈലിയും മാധ്യമപ്രവർത്തകർക്കിടയിലെ ആശയവിനിമയവും കൂട്ടായ്മയും പ്രോത്സാഹിപ്പിച്ചു. സെപ്റ്റംബർ മധ്യത്തിൽ ആരംഭിക്കുന്ന അറബ് മീഡിയ സമ്മിറ്റ് 2026-ന്റെ കൗണ്ട്ഡൗണിനും പരിപാടി തുടക്കമിട്ടു. അറബ് ലോകത്തെ പ്രമുഖ മാധ്യമപ്രവർത്തകരും […]
Read more

യു.എ.ഇ. സ്റ്റാറ്റിസ്റ്റിക്സ് സംവിധാനം നവീകരിക്കുന്നു

ദുബായ് : യു.എ.ഇ.യുടെ ഔദ്യോഗിക സാമ്പത്തിക സ്ഥിതിവിവരക്കണക്കുകളുടെ ഗുണനിലവാരം ഉയർത്തുന്നതിനും രാജ്യത്തെ സാമ്പത്തികരംഗത്തെ ദ്രുതഗതിയിലുള്ള മാറ്റങ്ങൾ പ്രതിഫലിപ്പിക്കുന്നതിനുമായി ‘നാഷണൽ പ്രോഗ്രാം ഫോർ ഡിവലപ്പിങ് ദ സ്റ്റാറ്റിസ്റ്റിക്സ് സിസ്റ്റം’ പദ്ധതിക്ക് യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അംഗീകാരം നൽകി. 2024-നെ ദേശീയ അക്കൗണ്ടുകളുടെ ഏകീകൃത അടിസ്ഥാന വർഷമായി നിശ്ചയിക്കുകയും, 2010-2026 കാലയളവിലെ ജി.ഡി.പി. പുനർനിർമിക്കുകയുംചെയ്യും.
Read more

മാധ്യമ പ്രവർത്തനങ്ങളെ അഭിനന്ദിച്ച് ഇൻഫർമേഷൻ മന്ത്രാലയ അണ്ടർസെക്രട്ടറി

മനാമ: എക്‌സിബിഷൻ വേൾഡ് ബഹ്‌റൈനിൽ നടക്കുന്ന പതിനഞ്ചാമത് യൂത്ത് സിറ്റി 2030 സംരംഭത്തിൽ പങ്കെടുക്കുന്നതിന്റെ ഭാഗമായി ഇൻഫർമേഷൻ മന്ത്രാലയം അവതരിപ്പിച്ച നിരവധി മാധ്യമ പരിപാടികളും പ്രവർത്തനങ്ങളും ഇൻഫർമേഷൻ മന്ത്രാലയ അണ്ടർസെക്രട്ടറി യൂസുഫ് മൊഹമ്മദ് അൽ ബിൻ ഖലീൽ അവലോകനം ചെയ്തു. യുവാക്കളുടെ കഴിവുകൾ വികസിപ്പിക്കുന്നതിനും ഉയർന്നുവരുന്ന പ്രതിഭകളെ തിരിച്ചറിയുന്നതിനും, വിവിധ മാധ്യമ വിഷയങ്ങളിൽ പങ്കാളികൾക്ക് പ്രായോഗിക പരിചയം നൽകുന്നതിനും സഹായിക്കുന്ന ഒരു പ്രായോഗിക പരിശീലന അന്തരീക്ഷം നൽകുന്നതിൽ ഈ സംരംഭത്തിന്റെ തുടർച്ചയായ വിജയത്തെ അദ്ദേഹം അഭിനന്ദിച്ചു. ബഹ്റൈൻ […]
Read more

ഐ.വൈ.സി.സി ബഹ്റൈൻ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു

മനാമ : രാഹുൽ ഗാന്ധിക്കും മറ്റ് മുതിർന്ന കോൺഗ്രസ് നേതാക്കൾക്കും നേരെ ഡൽഹി പോലീസിനെ ഉപയോഗിച്ച് കേന്ദ്ര സർക്കാർ നടപ്പിലാക്കിയ നടപടി പൂർണ്ണമായും ജനാധിപത്യവിരുദ്ധമാണെന്ന് ഐ.വൈ.സി.സി ബഹ്റൈൻ ദേശീയ കമ്മിറ്റി അഭിപ്രായപ്പെട്ടു. ക്രമക്കേടുകളുടെ ഉത്തരവാദിത്തമേറ്റെടുത്ത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ ഉടനടി രാജിവെക്കണമെന്ന് ആവശ്യപ്പെട്ടും, പോലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് മെഴുകുതിരി തെളിയിച്ചും ഐ.വൈ.സി.സി പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. ദശലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ ഭാവി അനിശ്ചിതത്വത്തിലാക്കിയ പരീക്ഷാ ക്രമക്കേടുകൾക്കെതിരെ ചോദ്യങ്ങൾ ചോദിക്കുന്ന പ്രതിപക്ഷ ശബ്ദങ്ങളെ അടിച്ചമർത്താനാണ് കേന്ദ്ര ഭരണകൂടം […]
Read more

ചെങ്കടലിൽ സൗദി കമ്പനിയുടെ കപ്പലിന് നേരെ ആക്രമണം; മുഴുവൻ ജീവനക്കാരും സുരക്ഷിതരെന്ന് അധികൃതർ

റിയാദ്: ചെങ്കടലിലൂടെ സഞ്ചരിക്കുകയായിരുന്ന സൗദി കമ്പനിയുടെ ‘എൻസീലിയ എന്ന കപ്പലിന് നേരെ ആക്രമണമുണ്ടായതായി സൗദി ട്രാൻസ്പോർട്ട് അതോറിറ്റി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ആക്രമണത്തെ തുടർന്ന് കപ്പലിന്റെ മുൻഭാഗത്ത് തീപിടിത്തമുണ്ടായതായും വ്യക്തമാക്കി. കപ്പലിലുണ്ടായിരുന്ന മുഴുവൻ ജീവനക്കാരും സുരക്ഷിതരാണെന്നും ആർക്കും പരിക്കേറ്റിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി. കപ്പലിനെയും ജീവനക്കാരെയും സുരക്ഷിതരാക്കുന്നതിനും സമുദ്ര പരിസ്ഥിതി സംരക്ഷിക്കുന്നതിനുമായി എല്ലാ നടപടികളും ബന്ധപ്പെട്ട അധികാരികൾ സ്വീകരിച്ചതായും വ്യക്തമാക്കി.
Read more

സിംബാബ്‌വെയ്‌ക്കെതിരായ രണ്ടാം ടി20 നാളെ; മത്സര സമയം, കാണാനുള്ള വഴികള്‍

ഹരാരെ: സിംബാബ്‌വെയ്‌ക്കെതിരായ മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പര സ്വന്തമാക്കാൻ ഇന്ത്യ നാളെ രണ്ടാം പോരാട്ടത്തിനിറങ്ങുന്നു. ശനിയാഴ്ച ഹരാരെ സ്പോർട്സ് ക്ലബ്ബിലാണ് മത്സരം. വ്യാഴാഴ്ച നടന്ന ആദ്യ മത്സരത്തിൽ ഏഴ് വിക്കറ്റിന്‍റെ മിന്നുന്ന വിജയം നേടിയ ശ്രേയസ് അയ്യരും സംഘവും പരമ്പരയിൽ 1-0ത്തിന് മുന്നിലാണ്. നാളഎ ജയിച്ചാൽ ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാം. അയർലൻഡ്, ഇംഗ്ലണ്ട് പര്യടനങ്ങളിലെ തിരിച്ചടികൾക്ക് ശേഷം ഹരാരെയിൽ മികച്ച ഫോമിലേക്ക് തിരിച്ചെത്താൻ സാധിച്ചത് ഇന്ത്യൻ യുവനിരയ്ക്ക് വലിയ ആത്മവിശ്വാസമാണ് നൽകുന്നത്. ആദ്യ മത്സരത്തിൽ 19 പന്തിൽ […]
Read more

മുഖ്യമന്ത്രിയുടെ പരാതി പരിഹാര സംവിധാനം: ടോൾ ഫ്രീ നമ്പർ ‘1076’

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പരാതി പരിഹാര സംവിധാനത്തിൽ ബന്ധപ്പെടുവാൻ ‘1076’ എന്ന ടോൾഫ്രീ നമ്പറാണ് ഉപയോഗിക്കേണ്ടത്. ഇത് സംബന്ധിച്ച് വിവിധ സമൂഹമാധ്യമങ്ങളിൽ തെറ്റായ വിവരങ്ങൾ ഉൾപ്പെടുത്തി പ്രചരണം നടത്തുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുള്ളതിനാൽ ഇക്കാര്യത്തിൽ ജനങ്ങൾ ജാഗ്രത പുലർത്തണമെന്നും തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമപരമായി നടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെൽ അറിയിച്ചു.
Read more

Recent News