അറബ് മീഡിയ സമ്മിറ്റ് 2026ന് മുന്നോടിയായി ‘മാളത്തോൺ

ദുബായ് : മേഖലയിലെ ഏറ്റവും വലിയ മാധ്യമ സംഗമമായ അറബ് മീഡിയ സമ്മിറ്റ് 2026-ന് മുന്നോടിയായി, ദുബായ് പ്രസ് ക്ലബ്ബും ദുബായ് സ്പോർട്സ് കൗൺസിലും ചേർന്ന് ദുബായ് മാളിൽ അറബ് മീഡിയ സമ്മിറ്റ് മാളത്തോൺ സംഘടിപ്പിച്ചു. 350-ലധികം മാധ്യമപ്രവർത്തകരും, കണ്ടന്റ് ക്രിയേറ്റർമാരും, സാമൂഹിക മാധ്യമ ഇൻഫ്ലുവൻസർമാരും പങ്കെടുത്ത പരിപാടി ആരോഗ്യകരമായ ജീവിതശൈലിയും മാധ്യമപ്രവർത്തകർക്കിടയിലെ ആശയവിനിമയവും കൂട്ടായ്മയും പ്രോത്സാഹിപ്പിച്ചു. സെപ്റ്റംബർ മധ്യത്തിൽ ആരംഭിക്കുന്ന അറബ് മീഡിയ സമ്മിറ്റ് 2026-ന്റെ കൗണ്ട്ഡൗണിനും പരിപാടി തുടക്കമിട്ടു. അറബ് ലോകത്തെ പ്രമുഖ മാധ്യമപ്രവർത്തകരും നയരൂപകരും ഡിജിറ്റൽ കണ്ടന്റ് സ്രഷ്ടാക്കളും പങ്കെടുക്കുന്ന ഈ ഉച്ചകോടി, മേഖലയിലെ മാധ്യമരംഗത്തിന്റെ ഭാവിദിശ ചർച്ച ചെയ്യുന്നതിനുള്ള പ്രധാന വേദിയായിരിക്കും. സെപ്റ്റംബർ 15 മുതൽ 17 വരെ ദുബായ് വേൾഡ്ട്രേഡ്സെന്ററിലാണ് സമ്മിറ്റ് നടക്കുക.

Leave a Reply

Your email address will not be published. Required fields are marked *