മുലയൂട്ടുന്ന അമ്മമാരുടെ ഭക്ഷണത്തിൽ ശ്രദ്ധിക്കേണ്ടത്

ന്യൂഡൽഹി: പ്രസവശേഷമുള്ള അമ്മയുടെ ഭക്ഷണരീതി മുലപ്പാലിന്റെ ഗുണനിലവാരത്തെയും അമ്മയുടെ ആരോഗ്യത്തെയും നേരിട്ട് ബാധിക്കും. കുഞ്ഞിന്റെ വളർച്ചയ്ക്കും പ്രതിരോധ ശേഷിയ്ക്കും ഏറ്റവും മികച്ച ആഹാരമാണ് മുലപ്പാൽ. അതിനാൽ മുലയൂട്ടുന്ന അമ്മമാർക്ക് പോഷകസമൃദ്ധമായ ഭക്ഷണം വളരെ പ്രധാനമാണ്. പ്രസവശേഷം അമ്മയ്ക്ക് ഊർജത്തിന്റെ ആവശ്യകത വളരെ കൂടുതലാണ്. ആദ്യത്തെ ആറുമാസം പ്രതിദിനം 500-550 കിലോ കലോറിയും തുടർന്നുള്ള 6-12 മാസം 400-450 കിലോ കലോറി അധിക ഊർജ്ജം ആവശ്യമാണ്. തവിട് കളയാത്ത അരി, മുഴുവൻ ഗോതമ്പ്, ഓട്‌സ്, റാഗി എന്നിവ ഊർജ്ജ ദായകമാണ്. മുലപ്പാലിന്റെ ഉൽപാദനത്തിനും ശരീരകോശങ്ങളുടെ പുനർനിർമ്മാണത്തിനും പ്രോട്ടീൻ ആവശ്യമാണ്. കുഞ്ഞ് ജനിച്ചതിന് ശേഷമുള്ള ആദ്യത്തെ 6മാസം 19 ഗ്രാം പ്രോട്ടീനും പിന്നീടുള്ള 6-12 മാസം 13 ഗ്രാം പ്രോട്ടീനും അധികമായി ആവശ്യമാണ്. പാൽ, പാലുൽപ്പന്നങ്ങൾ, മുട്ട, മീൻ, കോഴിയിറച്ചി, പയർ വർഗ്ഗങ്ങൾ, അണ്ടിപ്പരിപ്പുകൾ എന്നിവ പ്രോട്ടീനുവേണ്ടി തിരഞ്ഞെടുക്കാം.

Leave a Reply

Your email address will not be published. Required fields are marked *