കേന്ദ്രത്തിനെതിരെ പിണറായി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: റേഷൻ വിഹിതം നൽകുന്നതിൽ മാറ്റം വരുത്തിയ കേന്ദ്ര സർക്കാർ നടപടിക്കെതിരെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ഗുണഭോക്തൃ മാനദണ്ഡം കുടുംബത്തിന് പകരം വ്യക്തിഗത അടിസ്ഥാനത്തിലേക്ക് മാറ്റുകയാണ് കേന്ദ്രം. ഒരു കുടുംബത്തിന് 35 കിലോ ധാന്യം എന്നത് വ്യക്തിക്ക് ഏഴ് കിലോ എന്ന രീതിയിലേക്ക് മാറും. ഇത് ചെറിയ കുടുംബങ്ങൾക്ക് വിഹിതം കുറയാൻ ഇടയാക്കുമെന്ന് പിണറായി വിജയൻ ചൂണ്ടിക്കാട്ടുന്നു. നിലവിൽ കുടുംബത്തിന് 35 കിലോ ആണ് കണക്ക്. ഇതാണ് വ്യക്തിക്ക് ഏഴ് കിലോ എന്നാക്കുന്നത്. ഒരു കുടുംബത്തിന് പരമാവധി 35 കിലോയാക്കി നിശ്ചയിക്കുകയും ചെയ്തിരിക്കുകയാണ്. കുടുംബാസൂത്രണം മികച്ച രീതിയിൽ നടപ്പാക്കിയ കേരളം പോലുള്ള സംസ്ഥാനങ്ങൾക്ക് വിഹിതം കുറയാൻ ഇത് കാരണമാകും. കോർപറേറ്റ് താൽപ്പര്യങ്ങൾക്ക് വഴങ്ങി റേഷൻ സംവിധാനത്തെ തകർക്കാനാണ് കേന്ദ്ര നീക്കം എന്നും പിണറായി ആരോപിച്ചു.

Tags :

Arya

Leave a Reply

Your email address will not be published. Required fields are marked *

Recent News