മനാമ: ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷന് കീഴിലുള്ള സർഗ വേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച “ഈദ് സുറൂർ-സർഗോത്സവം 2026” വിവിധ കലാ ആവിഷ്കാരങ്ങളാൽ ശ്രദ്ധേയമായി. മുഹറഖ് അൽ ഇസ്ലാഹ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പരിപാടി പ്രസിഡന്റ് എം.എം സുബൈർ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി മുഹമ്മദ് മുഹിയുദ്ദീൻ സ്വാഗതമാശംസിക്കുകയും ജനറൽ കൺവീനർ ജമാൽ നദ്വി സമാപനം നിർവഹിക്കുകയും ചെയ്തു. ‘ കുരുന്നുകൾ അവതരിപ്പിച്ച “ഈദ് സഈദ്” വെൽക്കം ഡാൻസ് (റിഫ ഏരിയ മലർവാടി), “താളം തുള്ളും തരിവളകൾ’ (മനാമ ഏരിയ മലർവാടി), “കൈത്താളം” (ടീൻ ഇന്ത്യ ബോയ്സ്), “നൂറുൽ ഫജ്ർ’ അറബിക് ഡാൻസ് (ടീം മുഹറഖ്), “പെരുന്നാൾ ചീന്തുകൾ’ ഫ്യൂഷൻ ഡാൻസ് (ടീം റിഫ), “ഇശൽരാവ്’ ഗാനമേള (റിഫ ഏരിയ സർഗവേദി), “ത്വയിറുൽ അബാബീൽ’ ഗസ്സ വിപ്ലവ ഗാനം (മുഹറഖ് വനിത ടീം), “മെഹ്ഫിലേ റൂഹ്” (മുഹറഖ് ഏരിയ ടീം), ചെയിൻ സോങ്’ (ടീം യൂത്ത് ഇന്ത്യ) തുടങ്ങിയ കലാപരിപാടികൾ അരങ്ങേറി. ആയിഷ നദ്വ, ഫിൽസ ഫൈസൽ എന്നിവർ അവതാരകരായിരുന്നു.
ഈദ് സുറൂർ-സർഗോത്സവം 2026′ ശ്രദ്ധേയമായി
