റിയാദ്: സൗദിയിൽ താമസം, ജോലി, അതിർത്തി സുരക്ഷാ നിയമങ്ങൾ ലംഘിച്ചവരെ കണ്ടെത്താനായി നടത്തിയ രാജ്യവ്യാപകമായ സുരക്ഷാ പരിശോധനകളിൽ ഒരാഴ്ചക്കുള്ളിൽ 7,760 പേർ പിടിയിലായി. 2026 മെയ് 28 മുതൽ ജൂൺ 3 വരെയുള്ള കാലയളവിൽ വിവിധ സുരക്ഷാ വകുപ്പുകൾ നടത്തിയ റെയ്ഡുകളിലാണ് ഇത്രയും പേർ പിടിയിലായത്. പിടിയിലായവരിൽ 4,060 പേർ ഇഖാമ നിയമ ലംഘകരും, 2,574 പേർ അതിർത്തി സുരക്ഷാ നിയമം ലംഘിച്ചവരും, 1,126 പേർ തൊഴിൽ നിയമ ലംഘകരുമാണ്. രാജ്യത്തേക്ക് അനധികൃതമായി അതിർത്തി കടക്കാൻ ശ്രമിക്കുന്നതിനിടെ 1,184 പേരെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി.
സൗദിയിൽ ഒരാഴ്ചക്കിടെ 7,760 പേർ പിടിയിൽ
