Author: Arya

പരിക്ക് അഭിനയിച്ച ഇമാം ഉൾ ഹഖിന് രണ്ട് വർഷത്തെ വിലക്കിന് സാധ്യത

ലണ്ടൻ: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്‌ക്കിടെ ഉയർന്ന വ്യാജ പരിക്ക് വിവാദത്തിൽ പാകിസ്ഥാൻ ഓപ്പണിങ് ബാറ്റർ ഇമാമുൽ ഹഖിന് രണ്ട് വർഷം വരെ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിലക്ക് ലഭിച്ചേക്കുമെന്ന് റിപ്പോർട്ട്. അതോടൊപ്പം, അച്ചടക്കലംഘനവും മോശം ഫോമും മുൻനിർത്തി മുൻ വൈറ്റ് ബോൾ ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ മുഹമ്മദ് റിസ്‌വാനെ ഇനി ദേശീയ ടീമിലേക്ക് പരിഗണിക്കാൻ സാധ്യതയില്ലെന്നും വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മൂന്നാം ടെസ്റ്റിന് മുന്നോടിയായി ടീമിൽ നിന്ന് ഒഴിവാക്കപ്പെട്ട ഇരുവരും സൽമാൻ അലി ആഘ, അലി […]
Read more

ദൈര്‍ഘ്യമേറിയ കരിയറില്‍ കൂടുതല്‍ കിരീടവിജയങ്ങള്‍, വിലയിരുത്തലുമായി മുന്‍താരങ്ങള്‍

റിയാദ്: അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് അര്‍ജന്‍റീന നായകന്‍ ലയണൽ മെസി വിരമിച്ചതിന് പിന്നാലെ ഫുട്ബോൾ ആരാധകർ ഉറ്റുനോക്കുന്നത് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ തീരുമാനത്തിലേക്കാണ്. എന്നാൽ, കളിമതിയാക്കാൻ താൻ ഇപ്പോൾ ഉദ്ദേശിക്കുന്നില്ലെന്ന ശക്തമായ സൂചനകളാണ് 41-കാരനായ പോർച്ചുഗീസ് സൂപ്പർ താരം നൽകുന്നത്. സൗദി ക്ലബ്ബ് അൽ നസ്റിന്‍റെ പരിശീലന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് “കീപ് പുഷിങ്” എന്ന അടിക്കുറിപ്പെഴുതിയാണ് റൊണാൾഡോ തന്‍റെ നിലപാട് വ്യക്തമാക്കിയത്. തന്‍റെ ഫുട്ബോൾ കരിയറിലെ അവസാന വർഷമായിരിക്കാം ഇതെന്ന് കഴിഞ്ഞ മാസം റൊണാൾഡോ സൂചിപ്പിച്ചിരുന്നു. […]
Read more

കുഞ്ചാക്കോ ബോബൻ- ലിജോമോൾ ചിത്രം ഉന്മാദം നാളെ മുതൽ ഒടിടിയിൽ കാണാം

കൊച്ചി : കുഞ്ചാക്കോ ബോബനെ നായകനാക്കി കിരൺ ദാസ് സംവിധാനം ചെയ്ത ‘ഉന്മാദം’ ഒടിടിയിലേക്ക്. ലിജോ മോൾ ആണ് ചിത്രത്തിൽ നായികയായെത്തിയത്. ഷാഹി കബീർ തിരക്കഥയൊരുക്കിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് തിയേറ്ററുകളിൽ ലഭിച്ചത്. ചിത്രത്തിന്റെ സ്‌ട്രീമിംഗ്‌ സോണി ലൈവിലൂടെ നാളെ മുതൽ ആരംഭിക്കും. തീർത്തും വേറിട്ടൊരു പൊലീസ് കഥാപാത്രമാണ് കുഞ്ചാക്കോ ബോബൻ്റേത് എന്നാണ് തിയേറ്ററുകളിൽ നിന്നുള്ള ആദ്യ പ്രതികരണങ്ങൾ. ഒരു സ്റ്റേഷനിൽ അന്ധവിശ്വാസവുമായി ബന്ധപ്പെട്ട, തൊട്ടാൽ പ്രശ്‌നമാകുന്ന ഒരു ഫയലിന് പിന്നാലെ നായക കഥാപാത്രം നീങ്ങുന്നതും അതിനെ […]
Read more

കാന്തപുരത്തിൻ്റെ പ്രസ്താവനയെ തുറന്നെതിർത്ത മുഖ്യമന്ത്രിയെ ക്ലിഫ് ഹൗസിലെത്തി കണ്ട് എപി വിഭാഗം നേതാക്കൾ

തിരുവനന്തപുരം: തിരുവനന്തപുരം: കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ പ്രസ്താവനയുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പശ്ചാത്തലത്തിൽ കാന്തപുരം വിഭാഗം നേതാക്കൾ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലായിരുന്നു കൂടിക്കാഴ്ച നടന്നത്. കാന്തപുരത്തിൻ്റെ സ്ത്രീകൾ അടങ്ങിയൊതുങ്ങി വീടുകളിൽ ഇരിക്കണമെന്ന പ്രസ്താവനയെ പൂർണമായും തള്ളിക്കൊണ്ട് മുഖ്യമന്ത്രി വിഡി സതീശൻ ഇന്ന് വാർത്താ സമ്മേളനത്തിൽ പ്രതികരിച്ചതിന് പിന്നാലെയായിരുന്നു കൂടിക്കാഴ്‌ച. കാന്തപുരത്തിന്റേത് 19 ആം നൂറ്റാണ്ടിലെ നിലപാടാണെന്നും ഇസ്ലാമിൻ്റെ ചരിത്രത്തെ പോലും തെറ്റായി വ്യാഖ്യാനം ചെയ്തെന്നുമായിരുന്നു പ്രസ്താവന തള്ളിക്കൊണ്ട് മുഖ്യമന്ത്രി പ്രതികരിച്ചത്. […]
Read more

സതീശൻ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷമുള്ള ആദ്യ രാഷ്ട്രീയകാര്യ സമിതി യോഗം ഇന്ന്

തിരുവനന്തപുരം: വിഡി സതീശൻ സര്‍ക്കാര്‍ അധികാരത്തിൽ വന്ന ശേഷമുള്ള ആദ്യ കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗം ഇന്ന് ചേരും. രണ്ടു മണിക്കാണ് യോഗം നടക്കുക. സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങളുടെ വിലയിരുത്തലും, പാര്‍ട്ടിയുടെ ഭാവി പരിപാടികളെക്കുറിച്ചുള്ള ചര്‍ച്ചയുംയോഗത്തിലുണ്ടാകാനാണ് സാധ്യത. കെപിസിസി പ്രസിഡന്റ് പദവിയിലെ അനിശ്ചിതത്വവും ബോർഡ്, കോർപറേഷൻ നിയമനങ്ങൾ വൈകുന്നതും നേതാക്കൾ ചൂണ്ടിക്കാണിക്കും. പുതിയ കെപിസിസി പ്രസിഡൻ്റിനെ തെരഞ്ഞെടുക്കാൻ വൈകുന്നതിൽ അതൃപ്‌തി പ്രകടിപ്പിച്ച് കഴിഞ്ഞ ദിവസം രാജ്മോഹൻ ഉണ്ണിത്താൻ എം പി രം​ഗത്തെത്തിയിരുന്നു. തീരുമാനം വൈകുന്നതിൽ നിഗൂഡതയുണ്ടെന്ന് അദ്ദേഹം ഏഷ്യാനെറ്റ് […]
Read more

മുല്ലപ്പെരിയാർ അണക്കെട്ട്; ആധുനിക സാങ്കേതിക സംവിധാനങ്ങൾ ഉപയോഗിച്ചുള്ള പരിശോധന പരിഗണിക്കുമെന്ന് വിദഗ്ധ സമിതി

ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിൽ ആധുനിക സാങ്കേതിക സംവിധാനങ്ങൾ ഉപയോഗിച്ചുള്ള പരിശോധന നടത്തുന്ന കാര്യം പരിഗണിക്കുമെന്ന് അഞ്ചംഗ വിദഗ്ദ്ധ സമിതി. കേരളത്തിലെ ഉദ്യോഗസ്ഥർ ഇക്കാര്യം ശക്തമായി ആവശ്യപ്പെട്ടപ്പോഴാണ് വിദ​​ഗ്ധ സമിതി യോജിപ്പ് അറിയിച്ചത്. മറിച്ചാണെങ്കിൽ സുപ്രീം കോടതിയെ സമീപിക്കുമെന്നും സംഘം സമിതിയെ അറിയിച്ചു. മുല്ലപ്പെരിയാർ അണക്കെട്ടിൽ ആദ്യ ഘട്ട പരിശോധന പൂർത്തിയായെന്നും റിപ്പോർട്ട്‌ 15 ദിവസത്തിനകം ദേശീയ ഡാം സുരക്ഷ അതോറിറ്റിക്ക് സമർപ്പിക്കുമെന്നും സമഗ്ര പരിശോധന സമിതി ചെയർമാൻ ബൽരാജ് ജോഷി പറഞ്ഞിരുന്നു. സുരക്ഷയുമായി ബന്ധപ്പെട്ട എല്ല ഘടകങ്ങളും […]
Read more

രാഹുൽ ഗാന്ധിയുടെ പൗരത്വം ചോദ്യം ചെയ്ത ഹർജി തള്ളി അലഹബാദ് ഹൈക്കോടതി

ലഖ്നൗ: രാഹുൽ ഗാന്ധി ബ്രിട്ടീഷ് പൗരനാണെന്ന് ആരോപിച്ച് സമർപ്പിച്ച ഹർജി അലഹബാദ് ഹൈക്കോടതി തള്ളി. രാഹുൽ ഗാന്ധിക്ക് ബ്രിട്ടീഷ് പൗരത്വമുണ്ടെന്ന ആരോപണം സാധൂകരിക്കുന്ന യാതൊരു തെളിവുകളും ഹാജരാക്കാൻ ഹർജിക്കാരന് സാധിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി നടപടി. ലഖ്നൗവിലുള്ള അഭിഭാഷകനായ അശോക് പാണ്ഡെ, രജനീഷ് കുമാർ സിംഗ് എന്നിവർ ചേർന്ന് സമർപ്പിച്ച റിട്ട് ഹർജിയാണ് ജസ്റ്റിസ് ശേഖർ ബി. സറാഫ്, ജസ്റ്റിസ് അവധേഷ് കുമാർ ചൗധരി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് തള്ളിയത്. രാഹുൽ ഗാന്ധി ഇന്ത്യൻ പൗരനല്ലെന്നും അതിനാൽ റായ്ബറേലിയിൽ […]
Read more

മെസിയുടെ പേരിലെ തട്ടിപ്പ്: എസ്ഐടി രൂപീകരിക്കുന്നതിൽ നിയമോപദേശം തേടി സർക്കാർ

തിരുവനന്തപുരം: മെസിയുടെ പേരിൽ നടന്ന തട്ടിപ്പിൽ എസ്ഐടി രൂപീകരിക്കുന്നതിൽ നിയമോപദേശം തേടി സർക്കാർ. അഡ്വക്കേറ്റ് ജനറലിന്റെ ഉപദേശം ആണ് തേടിയത്. എഫ്ഐആർ രജിസ്റ്റർ ചെയ്യാതെ എസ്ഐടി രൂപീകരിച്ചു മുന്നോട്ടുപോകാൻ കഴിയുമോ എന്നതിലടക്കമാണ് നിയമോപദേശം തേടിയത്. നിയമോപദേശം ലഭിച്ച ശേഷം എസ്ഐടി രൂപീകരിച്ച് ഉത്തരവ് ഇറങ്ങും. ഇന്നലെ തന്നെ എസ്ഐടി രൂപീകരിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞിരുന്നെങ്കിലും ഉത്തരവ് ഇറങ്ങിയിരുന്നില്ല. സമഗ്ര അന്വേഷണത്തിന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം ശുപാർശ നൽകിയിരുന്നു. മെസിയെയും അർജൻ്റീന ടീമിനെയും കേരളത്തിലേക്ക് കൊണ്ടുവരുന്നതിനായി സ്പോൺസറെ […]
Read more

അയോധ്യയിൽ വൻ അഴിച്ചുപണി; സംഭാവന എണ്ണാൻ പുതിയ സംവിധാനം

ഡൽഹി : അയോധ്യയിൽ സംഭാവന എണ്ണുന്നതിന് പുതിയ സംവിധാനം ഏർപ്പെടുത്താൻ ക്ഷേത്ര ട്രസ്റ്റിന്റെ തീരുമാനം. ഐഐടി വിദഗ്ധരും രണ്ട് ബാങ്കുകളും നൽകിയ നിർദ്ദേശം ട്രസ്റ്റ് യോഗം ചർച്ച ചെയ്തു. സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി സംഭാവന എണ്ണാനാണ് തീരുമാനം. ഇതിനായി നിയോഗിക്കുന്ന ജീവനക്കാരുടെ എണ്ണം ചുരുക്കും. അയോധ്യ രാമക്ഷേത്രത്തിൽ നടന്ന സംഭാവനക്കൊള്ളയുടെ പശ്ചാത്തലത്തിലാണ് ട്രസ്റ്റിൻ്റെ തീരുമാനം. അതേസമയം, ക്ഷേത്രത്തിൻ്റെ മേൽനോട്ടം വഹിക്കുന്ന ശ്രീരാമ ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റിന് ആദ്യമായി ചീഫ് എക്സിക്യൂട്ടീവ് ഓഫീസറെ (സിഇഒ) നിയമിക്കാനുള്ള നടപടികൾ അവസാനഘട്ടത്തിൽ […]
Read more

രേണുവിന്റെ റീൽ കണ്ട് മനസുലഞ്ഞ് സോഷ്യൽ മീഡിയ

കൊല്ലം: കഴിഞ്ഞ മൂന്ന് വർഷത്തിലധികമായി സോഷ്യൽ മീഡിയയിൽ ഏറ്റവും വലിയ വിമർശനങ്ങളും ട്രോളുകളും നേടിയ ആളാണ് രേണു സുധി. എന്നാൽ ഇപ്പോൾ അവരെ ഓരോ മലയാളിയും ചേർത്ത് നിർത്തുന്ന കാഴ്ചയാണ് ദിനംപ്രതി കാണാൻ സാധിക്കുന്നത്. അർബു​ദ രോ​ഗത്തോട് പോരാടുന്ന രേണു സുധിയ്ക്ക് ആശ്വാസ വാക്കുകളുമായി നിരവധി പേർ എത്തുന്നുണ്ട്. ഒരുകാലത്ത് അവരെ കുറ്റപ്പെടുത്തിയവർ ഉൾപ്പടെ ഈ കൂട്ടത്തിലുണ്ട് എന്നതാണ് വാസ്തവം. ഈ പോരാട്ടത്തിനിടയിലും സോഷ്യൽ മീഡിയയിൽ സജീവമായി നിൽക്കുന്ന രേണുവിന്റെ പുതിയൊരു വീഡിയോ കണ്ട് മനസുലഞ്ഞിരിക്കുകയാണ് സോഷ്യൽ […]
Read more

Recent News