Author: Arya

നോർക്ക റൂട്ട്‌സ് ഹെൽപ് ഡെസ്‌ക് വെള്ളിയാഴ്ച റിയാദിൽ

റിയാദ്: നോർക്ക അംഗത്വം എടുക്കാനും നോർക്ക കെയർ ഇൻഷുറൻസ് പദ്ധതിയിൽ ചേരാനും പ്രവാസികളെ സഹായിക്കുന്നതിന് ഹെൽപ് ഡെസ്‌ക് ഒരുക്കുന്നു. റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റി നേതൃത്വത്തിൽ വെള്ളിയാഴ്ച ഉച്ചക്ക് രണ്ട് മുതൽ രാത്രി പത്ത് വരെയാണ് ഹെൽപ് ഡെസ്‌ക് പ്രവർത്തിക്കുക. ബത്ഹ കെഎംസിസി ഓഫീസിലാണ് ഹെൽപ് ഡെസ്‌ക് സൗകര്യം. ആവശ്യമായ രേഖകൾ സഹിതം എത്തിച്ചേരുന്ന എല്ലാവർക്കും സേവനം ലഭിക്കുമെന്ന് ഭാരവാഹികൾ വ്യക്തമാക്കി. പാസ്‌പോർട്ട്, പാസ്‌പോർട്ട് സൈസ് ഫോട്ടോ, എസ്.എം.എസ് ലഭിക്കുന്നതിന് ആക്ടീവ് ആയ മൊബൈൽ നമ്പർ, നാട്ടിലെ […]
Read more

അന്താരാഷ്ട്ര ഒമാനി റഫറി അഹമ്മദ് അൽ കാഫ് വിരമിച്ചു

മസ്‌കത്ത്: ഒമാനിൽ നിന്നുള്ള അന്താരാഷ്ട്ര ഫുട്‌ബോൾ റഫറി അഹമ്മദ് അബൂബക്കർ അൽ കാഫ് വിരമിക്കൽ പ്രഖ്യാപിച്ചു. 20 വർഷത്തെ കരിയറിന് ശേഷം റഫറിയിങ്ങിൽ നിന്ന് വിരമിക്കുന്നത്. നിരവധി ആഭ്യന്തര, വൻകരാ, അന്താരാഷ്ട്ര മത്സരങ്ങൾ അദ്ദേഹം നിയന്ത്രിച്ചിട്ടുണ്ട്. മൂന്ന് എ.എഫ്.സി ചാമ്പ്യൻസ് ലീഗ് ഫൈനൽ മത്സരങ്ങൾ അൽ കാഫ് നിയന്ത്രിച്ചിട്ടുണ്ട്. 2016, 2018, 2022 വർഷങ്ങളിലാണ് അദ്ദേഹം ഫൈനലുകൾ നിയന്ത്രിച്ചത്. തുടർച്ചയായി 10 സീസണുകളിൽ എഎഫ്‌സി ചാമ്പ്യൻസ് ലീഗിലും അൽ കാഫ് റഫറിയായിരുന്നു. എഎഫ്‌സി ഏഷ്യൻ കപ്പ്, എഎഫ്‌സി […]
Read more

ഖരീഫ് ദോഫാറിലെ മൂടൽമഞ്ഞിൽ നിന്ന് വെള്ളം കിട്ടുമോ?

സലാല: ഖരീഫ് കാലത്ത് മൂടൽമഞ്ഞ് പുതച്ചുകിടക്കുന്ന ദോഫാർ സഞ്ചാരികളുടെ മനംകവരുന്ന കാഴ്ചയാണ്. എന്നാൽ ആസ്വാദനത്തിന് അപ്പുറം ഈ മൂടൽമഞ്ഞിൽ നിന്ന് വെള്ളം കിട്ടുമോയെന്ന് പഠിക്കുകയാണ് ഒമാൻ കൃഷി, മത്സ്യബന്ധനം, ജലവിഭവ മന്ത്രാലയം. അന്തരീക്ഷത്തിൽ നിന്ന് എത്രത്തോളം ഈർപ്പം പിടിച്ചെടുക്കാൻ കഴിയുമെന്ന് അളക്കാൻ ശേഖരണ സ്റ്റേഷനുകൾ സ്ഥാപിച്ചാണ് പഠനം. ഇതിനായി ഗവർണറേറ്റിലെ ഒമ്പത് സ്ഥലങ്ങളിലായി 12 ഫോഗ്-ക്യാച്ചിങ് സ്റ്റേഷനുകളാണ് സ്ഥാപിച്ചിരിക്കുന്നത്. ഘനീഭവിക്കുന്ന നിരക്ക്, ജലലഭ്യത, മൂടൽമഞ്ഞ് രൂപപ്പെടുന്നതിനെ സ്വാധീനിക്കുന്ന കാലാവസ്ഥാ സാഹചര്യങ്ങൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങളാണ് സ്‌റ്റേഷനുകളിൽ ശേഖരിക്കുക.
Read more

സുപ്രധാന പാതയായി റുബ്ഉൽ ഖാലി അതിർത്തി

മസ്‌കത്ത്: ഒമാൻ-സൗദി വ്യാപാര ബന്ധത്തിൽ സുപ്രധാന പങ്ക് വഹിച്ച് റുബ്ഉൽ ഖാലി അതിർത്തി. 2025 ൽ അതിർത്തി വഴിയുള്ള വാണിജ്യം ഏകദേശം 1.322 ബില്യൺ റിയാലിലെത്തിയിരിക്കുകയാണ്. 564 കിലോമീറ്ററുള്ള റൂട്ട് 2021 ഡിസംബർ 11 നാണ് തുറന്നത്. ഇരു രാജ്യങ്ങൾക്കുമിടയിലുള്ള ആദ്യത്തെ നേരിട്ടുള്ള കര ക്രോസിങ്ങാണിത്. മൂന്നാമതൊരു രാജ്യത്തിലൂടെ സഞ്ചരിക്കേണ്ട ആവശ്യം ഇല്ലാതാക്കുകയും ചരക്കുനീക്കത്തിനും ബിസിനസുകാർക്കും യാത്രക്കാർക്കും പുതിയ ഇടനാഴി സൃഷ്ടിക്കുകയും ചെയ്യുന്നതാണ് അതിർത്തി. അതിർത്തി വഴിയുള്ള വാണിജ്യം 2021 ൽ ഏകദേശം 1.051 മില്യൺ റിയാലായിരുന്നുവെന്നും […]
Read more

അധ്യാപക പി എസ് സി റാങ്ക്‌ലിസ്റ്റ് കാലാവധി നീട്ടി : മുഖ്യമന്ത്രി 

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള അധ്യാപക നിയമനത്തിനുള്ള 18 പി എസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആറുമാസത്തേക്ക് നീട്ടിയതായി മുഖ്യമന്ത്രി വി ഡി സതീശൻ അറിയിച്ചു. 2026 സെപ്റ്റംബർ, ഒക്ടോബർ, നവംബർ മാസങ്ങളിൽ കാലാവധി അവസാനിക്കുന്ന റാങ്ക് ലിസ്റ്റുകളുടെ കാലാവധിയാണ് നീട്ടുന്നത്. പ്രീപ്രൈമറി ടീച്ചർ (519/2019), എച്ച്.എസ്.ടി. (സോഷ്യൽ സയൻസ്) 203/2021, എച്ച്.എസ്.ടി. (മലയാളം) 255/2021, എച്ച്.എസ്.ടി. (ഹിന്ദി) 562/2021, എച്ച്.എസ്.ടി. (ഇംഗ്ലീഷ്) 254/2021, എച്ച്.എസ്.ടി. (മാത്തമാറ്റിക്‌സ്) 383/2020, എച്ച്.എസ്.ടി. (നാച്ച്വറൽ സയൻസ്) 384/2020,  ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) 520/2019, പാർട് ടൈം എച്ച്.എസ്.ടി (ഹിന്ദി) […]
Read more

‘ഹൃദയരാഗം’ ഹാപ്പിനെസ് സെന്റർ: അരോഗ്യമേഖല കരുത്തുറ്റതാക്കും: ആരോഗ്യ മന്ത്രി

തിരുവനന്തപുരം: ജീവിതശൈലീ രോഗങ്ങൾ പ്രാരംഭഘട്ടത്തിൽ തന്നെ കണ്ടെത്തി രോഗനിർണയം നടത്തുന്നതിനായി ”ഹൃദയരാഗം” എന്ന പ്രത്യേക ക്യാമ്പയിന് വകുപ്പ് തുടക്കം കുറിക്കുകയാണെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ. ജീവിതശൈലീ രോഗങ്ങളുടെ പ്രതിരോധം, സ്‌ക്രീനിംഗ്, ചികിത്സ എന്നിവയ്ക്ക് ഏകോപിത ചികിത്സ ഉറപ്പാക്കുവാനായി നടപ്പിലാക്കുന്ന സാമൂഹികാധിഷ്ഠിത പൊതുജനാരോഗ്യ കാമ്പയിനാണ് ഹൃദയരാഗമെന്നും മന്ത്രി തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ അറിയിച്ചു. പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ അടിസ്ഥാനമാക്കിയാണ് ക്യാമ്പയിൻ നടപ്പാക്കുക. 18 വയസ്സിനു മുകളിലുള്ള എല്ലാവരെയും ഉൾപ്പെടുത്തി സ്‌ക്രീനിംഗും രോഗസാധ്യതാ വിശകലനവും നടത്തി ഓരോ വ്യക്തിയെയും mild, moderate, high റിസ്‌ക് വിഭാഗങ്ങളായി തരംതിരിക്കുകയും, രോഗസാധ്യത കണ്ടെത്തുന്നവരെ വിദഗ്ധ ചികിത്സ, പരിശോധന, ചികിത്സ, തുടർസേവനങ്ങൾ […]
Read more

ആനത്താരയിലെ അനധികൃത നിര്‍മ്മാണങ്ങള്‍ കണ്ടെത്താന്‍ നടപടി: ജില്ലാ വികസന സമിതി യോഗം

തിരുവനന്തപുരം: ജില്ലയില്‍ ആനയുടെ സഞ്ചാര പാതയില്‍ വനം വകുപ്പിന്റെ അനുമതിയില്ലാതെയുള്ള നിര്‍മ്മിതികള്‍ സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വനം വകുപ്പിന് നിര്‍ദേശം. ജില്ലാ കളക്ടര്‍ ഡോ. ദിനേശന്‍ ചെറുവാട്ടിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ വികസന സമിതി യോഗത്തിലാണ് നിര്‍ദേശം. വനം വകുപ്പിന്റെ ജില്ലയിലെ എല്ലാ ഡിവിഷനുകളില്‍ നിന്നും റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. സേനാപതി വേണു എംഎല്‍എ ഉന്നയിച്ച ആനയിറങ്കല്‍ ഡാമില്‍ ബോട്ടിംഗ് നടത്താന്‍ വനം വകുപ്പ് അനുമതി നല്‍കാത്ത വിഷയം പരിശോധിച്ചതിനെ തുടര്‍ന്നാണ് യോഗത്തിന്റെ നിര്‍ദേശം. കുണ്ടള, മാട്ടുപ്പെട്ടി […]
Read more

മെസിയും നെയ്മറും മടങ്ങിയെങ്കിലും റൊണാൾഡോ തുടരും

റിയാദ്: അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് അര്‍ജന്‍റീന നായകന്‍ ലയണൽ മെസി വിരമിച്ചതിന് പിന്നാലെ ഫുട്ബോൾ ആരാധകർ ഉറ്റുനോക്കുന്നത് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ തീരുമാനത്തിലേക്കാണ്. എന്നാൽ, കളിമതിയാക്കാൻ താൻ ഇപ്പോൾ ഉദ്ദേശിക്കുന്നില്ലെന്ന ശക്തമായ സൂചനകളാണ് 41-കാരനായ പോർച്ചുഗീസ് സൂപ്പർ താരം നൽകുന്നത്. സൗദി ക്ലബ്ബ് അൽ നസ്റിന്‍റെ പരിശീലന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് “കീപ് പുഷിങ്” എന്ന അടിക്കുറിപ്പെഴുതിയാണ് റൊണാൾഡോ തന്‍റെ നിലപാട് വ്യക്തമാക്കിയത്. തന്‍റെ ഫുട്ബോൾ കരിയറിലെ അവസാന വർഷമായിരിക്കാം ഇതെന്ന് കഴിഞ്ഞ മാസം റൊണാൾഡോ സൂചിപ്പിച്ചിരുന്നു. […]
Read more

ദക്ഷിണാഫ്രിക്കയിൽ ഏകദിന പരമ്പര കളിക്കാൻ ഇന്ത്യ; ചർച്ചകൾ തുടങ്ങി ബിസിസിഐ

മുംബൈ: അടുത്തവര്‍ഷം നടക്കുന്ന ഏകദിന ലോകകപ്പിനുള്ള തയാറെടുപ്പുകൾ നേരത്തെ ആരംഭിച്ച് ബിസിസിഐ. ലോകകപ്പിന് തൊട്ടുമുമ്പ് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഏകദിന പരമ്പര കളിക്കാൻ ബിസിസിഐ ക്രിക്കറ്റ് ദക്ഷിണാഫ്രിക്കയുമായിചർച്ചകൾ ആരംഭിച്ചു. 2027 ഒക്ടോബർ-നവംബർ മാസങ്ങളിലായി ദക്ഷിണാഫ്രിക്ക, സിംബാബ്‌വെ, നമീബിയ എന്നിവിടങ്ങളിലായാണ് ലോകകപ്പ് നടക്കുന്നത്. വൻകരയിലെ കാലാവസ്ഥ, പിച്ചുകളിലെ ബൗൺസ്, മറ്റ് സാഹചര്യങ്ങൾ എന്നിവയോട് താരങ്ങൾക്ക് പൊരുത്തപ്പെടാൻ അവസരമൊരുക്കുകയാണ് ടീം മാനേജ്‌മെന്റിന്‍റെ ലക്ഷ്യം. ദക്ഷിണാഫ്രിക്കയിൽ 4 മുതൽ 6 വരെ ഏകദിന മത്സരങ്ങൾ അടങ്ങിയ പരമ്പരയ്ക്കായി ടീം മാനേജ്‌മെന്‍റ് ബി.സി.സി.ഐയോട് ആവശ്യപ്പെടുകയായിരുന്നു. 2027 […]
Read more

‘ദേഷ്യത്തിൽ വിരമിക്കാനൊരുങ്ങി രോഹിത് ശർമ’; ബിസിസിഐ യോഗത്തിന് മുൻപ് വെളിപ്പെടുത്തൽ

മുംബൈ: അടുത്ത വര്‍ഷം നടക്കുന്ന ഏകദിന ലോകകപ്പിനുള്ള തയാറെടുപ്പുകൾക്കും ഭാവി പദ്ധതികൾക്കുമായി ബി.സി.സി.ഐ അടിയന്തര അവലോകന യോഗം ചേരാനിരിക്കെ, മുൻ ക്യാപ്റ്റൻ രോഹിത് ശർമയുടെ വിരമിക്കലുമായി ബന്ധപ്പെട്ട് പുതിയ വെളിപ്പെടുത്തൽ. ഭാവി പദ്ധതികളിൽ ഇനി ടീമിന്‍റെ ഭാഗമാകില്ലെന്ന് സെലക്ഷൻ കമ്മിറ്റിയിൽ നിന്ന് സന്ദേശം ലഭിച്ചതിനെ തുടർന്ന് രോഹിത് ശർമ ദേഷ്യത്തില്‍ വിരമിക്കാൻ തീരുമാനിച്ചിരുന്നുവെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. മുംബൈ: അടുത്ത വര്‍ഷം നടക്കുന്ന ഏകദിന ലോകകപ്പിനുള്ള തയാറെടുപ്പുകൾക്കും ഭാവി പദ്ധതികൾക്കുമായി ബി.സി.സി.ഐ അടിയന്തര അവലോകന […]
Read more

Recent News