Author: Arya

കോൺഗ്രസ് യോഗത്തിൽ ശക്തമായ എതിർപ്പ്

തിരുവനന്തപുരം: പി.എം.ശ്രീ പദ്ധതി നടപ്പാക്കുന്നതിൽ കോൺഗ്രസ് രാഷ്ട്രീയകാര്യസമിതി യോഗത്തിൽ ശക്തമായ എതിർപ്പ്. പി.എം.ശ്രീയിൽ എൽ.ഡി.എഫ്. സർക്കാർ ഒപ്പിട്ടത് തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ യു.ഡി.എഫ്. ആയുധമാക്കിയിരുന്നു. ഭരണത്തിലെത്തിയപ്പോൾ അതിനു വിരുദ്ധമായ നിലപാട് ഉണ്ടാകരുതെന്ന അഭിപ്രായമാണ് കൂടുതൽ അംഗങ്ങളും മുന്നോട്ടുവെച്ചത്. സർക്കാർ -പാർട്ടി ഏകോപനം വേണ്ടത്ര ഉണ്ടാകുന്നില്ലെന്ന പരാതി പ്രവർത്തകരിൽനിന്നും നേതാക്കളിൽനിന്നും ലഭിക്കുന്നുണ്ടെന്ന എ.ഐ.സി.സി. ജനറൽസെക്രട്ടറി ദീപാ ദാസ്മുൻഷി പറഞ്ഞതിന്റെ തുടർച്ചയായിട്ടായിരുന്നു നേതാക്കളുടെ വിമർശനം. പ്രവർത്തകർക്ക് തങ്ങളുടെ സർക്കാരാണ് അധികാരത്തിലിരിക്കുന്നതെന്ന തോന്നലുണ്ടാകണം. സർക്കാർ ചെയ്യുന്ന നല്ലകാര്യങ്ങൾ പ്രവർത്തകർ ജനങ്ങളിൽ എത്തിക്കുകയുംവേണം. നേതൃയോഗങ്ങൾ […]
Read more

തിരുത്തൽ തർക്കത്തിൽ CPM

തിരുവനന്തപുരം: തിരിച്ചുവരവിനായുള്ള തിരുത്തൽ നടപടിയിലേക്ക് കടക്കുമ്പോൾ സി.പി.എമ്മിനുള്ളിൽ ഭിന്നത ശക്തമാകുന്നു. തിരുത്തേണ്ടത് എന്തൊക്കെയാണെന്നതാണ് കോഴിക്കോട്ടുനടക്കുന്ന വിശാല സംസ്ഥാനകമ്മിറ്റി തീരുമാനിക്കേണ്ടത്. ആ തീരുമാനം അടിമുടി മാറ്റത്തിനുള്ളതാകണമെന്ന ലക്ഷ്യവുമായാണ് ഒരുവിഭാഗത്തിന്റെ നീക്കം. പാർട്ടിക്കും നേതാക്കളുടെ മനോഭാവത്തിലും വീഴ്ച ഉണ്ടായിട്ടുണ്ടെന്ന് കേന്ദ്രകമ്മിറ്റി അംഗം തോമസ് ഐസക്കിന്റെ പാർട്ടി വേദിയിലെ തുറന്നുപറച്ചിൽ ഇതിലേക്ക് വിരൽചൂണ്ടുന്നതാണ്. തെറ്റ് ജനങ്ങൾക്കാണ് പറ്റിയതെന്നും അവരുടെ തെറ്റിദ്ധാരണ മാറ്റുകയാണ് വേണ്ടതെന്നുമുള്ള വാദമാണ് മറുപക്ഷത്തിന്റേത്. അതിനുമുൻപിൽ പ്രതിപക്ഷനേതാവ് പിണറായി വിജയനും സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദനുമാണ്. നേതൃതലത്തിൽ മുഖംമാറ്റമില്ലാതെ മുന്നേറാനാവില്ലെന്ന വികാരം […]
Read more

നേപ്പാൾ ദുരന്തം: മരണസംഖ്യ 1259 ആയി

നേപ്പാൾ: നേപ്പാൾ ദുരന്തത്തിൽ മരണസംഖ്യ 1259 ആയി. കാണാതായവരുടെ എണ്ണം 5000 ആണെന്ന് നേപ്പാൾ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. 5 വിദേശ പൗരൻമാർ കൂടി സുരക്ഷിതരായുണ്ടെന്ന് ഇന്നലെ വിവരം കിട്ടി. എന്നാൽ, 75 അമേരിക്കൻ പൗരന്മാരെക്കുറിച്ച് ഇപ്പോഴും വിവരമൊന്നുമില്ല. ഇന്നലെ ഇന്ത്യക്കാരെ ആരെയും രക്ഷിച്ചിട്ടില്ല എന്നാണ് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കുന്നത്. ഇന്ത്യയുടെ രക്ഷാദൗത്യ സംഘങ്ങൾ തിരച്ചിൽ തുടരുന്നു എന്ന് നേപ്പാളിലെ ഇന്ത്യൻ അംബാസഡർ നവീൻ ശ്രീവാസ്തവ അറിയിച്ചു. ദുരന്തം ഉണ്ടായ മേഖലകളിൽ സഹായം വിതരണം ചെയ്യുന്നത് […]
Read more

ബുറൈദ അന്താരാഷ്ട്ര ഈത്തപ്പഴ മേള: ആഗസ്റ്റിൽ 60.3 കോടി റിയാൽ കടന്ന് വിൽപ്പന

റിയാദ്: ബുറൈദ ഇന്റർനാഷണൽ ഡേറ്റ്‌സ് കാർണിവലിൽ ആഗസ്റ്റിൽ 60.3 കോടി സൗദി റിയാലിന്റെ വിൽപ്പന. കാർണിവലിന്റെ സ്റ്റാറ്റിസ്റ്റിക്‌സ് കമ്മിറ്റി പുറത്തുവിട്ട സ്ഥിതിവിവരക്കണക്കുകളിലാണ് ഇക്കാര്യം പറയുന്നത്. 60,29,78,065 സൗദി റിയാലാണ് മൊത്തവിൽപ്പന. 71,98,490 ഈത്തപ്പഴ പായ്ക്കറ്റുകളുമായി 34,700-ലധികം വാഹനങ്ങളാണ് എത്തിയത്. ആകെ 29,733 ടണ്ണിലധികം ഈത്തപ്പഴമെത്തി. 100-ലധികം ഇനങ്ങളിലായി 5,87,000 ടണ്ണിലധികം ഈത്തപ്പഴമാണ് ഖസീം പ്രവിശ്യയിൽ പ്രതിവർഷം ഉത്പാദിപ്പിക്കുന്നത്.
Read more

ദുബൈയിൽ ബിസിനസ് ഇനി എളുപ്പമാകും; പ്രവാസികൾ അറിയണം ഈ മാറ്റങ്ങൾ

ദുബൈ: നിക്ഷേപകർക്കും പുതിയ കമ്പനികൾക്കും ബിസിനസ് ആരംഭിക്കുന്നത് കൂടുതൽ വേഗത്തിലും എളുപ്പവുമാക്കാൻ വിപ്ലവകരമായ ഡിജിറ്റൽ പരിഷ്കാരങ്ങളുമായി ദുബൈ. പുതിയ ‘ഇൻവെസ്റ്റർ രജിസ്റ്റർ’, ‘യൂണിഫൈഡ് ലൈസൻസ്’ (DUL), ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) സേവനങ്ങൾ എന്നിവയിലൂടെയാണ് ബിസിനസ് രജിസ്ട്രേഷൻ നടപടികൾ അതിവേഗത്തിലാക്കുന്നത്. ദുബൈ എക്കണോമി ആന്റ് ടൂറിസം വകുപ്പിന് . കീഴിലുള്ള ‘ദുബൈ ബിസിനസ് രജിസ്ട്രേഷൻ ആന്റ് ലൈസൻസിങ് കോർപ്പറേഷൻ’ (DBLC) ആണ് ഈ വികസനങ്ങൾക്ക് നേതൃത്വം നൽകുന്നത്.
Read more

പശ്ചിമേഷ്യ സംഘർഷം; അതീവ ജാഗ്രത പാലിക്കാൻ നിർദേശം

കുവൈത്ത് സിറ്റി: മിഡിൽ ഈസ്റ്റിൽ തുടരുന്ന സംഘർഷാവസ്ഥയുടെ പശ്ചാത്തലത്തിൽ കുവൈത്തിലുള്ള അമേരിക്കൻ പൗരന്മാർ അതീവ ജാഗ്രത പാലിക്കണമെന്ന് യുഎസ് എംബസി സുരക്ഷാ മുന്നറിയിപ്പ് നൽകി. മേഖലയിൽ നിലവിലുള്ള സാഹചര്യം അപ്രതീക്ഷിതമായി കൂടുതൽ രൂക്ഷമാകാനുള്ള സാധ്യതയുണ്ടെന്നും എംബസി മുന്നറിയിപ്പിൽ വ്യക്തമാക്കി. സെപ്റ്റംബർ ഒന്നിന് പുറത്തിറക്കിയ സുരക്ഷാ അറിയിപ്പിൽ, മേഖലയിൽ കഴിയുന്ന അമേരിക്കൻ പൗരന്മാർ വിമാന സർവീസുകളിലുണ്ടാകാവുന്ന തടസ്സങ്ങൾക്കും മാറ്റങ്ങൾക്കും തയ്യാറായിരിക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്. വിമാന സർവീസുകൾ റദ്ദാക്കൽ, വ്യോമപാത അടച്ചിടൽ തുടങ്ങിയ യാത്രാ തടസ്സങ്ങൾ ഉണ്ടാകാനുള്ള സാധ്യതയും ചൂണ്ടിക്കാട്ടി. കുവൈത്തിൽ […]
Read more

ഇറാന്‍റെ തുടർച്ചയായ ആക്രമണങ്ങൾ, ശക്തമായി അപലപിച്ച് കുവൈത്ത്

കുവൈത്ത് സിറ്റി: കുവൈത്തിനെതിരെ ഇറാൻ ആവർത്തിച്ച് നടത്തുന്ന ആക്രമണങ്ങളെ ശക്തമായി അപലപിച്ച് വിദേശകാര്യ മന്ത്രാലയം. ഇന്ന് പുലർച്ചെ നടന്ന ആക്രമണം രാജ്യത്തിന്റെ പരമാധികാരത്തിന്റെ നഗ്നമായ ലംഘനവും കുവൈത്തിന്റെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും രാജ്യത്തെ പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷയ്ക്കും നേരിട്ടുള്ള ഭീഷണിയുമാണെന്ന് മന്ത്രാലയം വ്യക്തമാക്കി. ഇറാന്റെ ആക്രമണം അന്താരാഷ്ട്ര നിയമങ്ങളുടെയും ഐക്യരാഷ്ട്രസഭാ ചാർട്ടറിന്റെയും യുഎൻ സുരക്ഷാ കൗൺസിൽ പ്രമേയം 2817ന്‍റെയും ഗുരുതരമായ ലംഘനമാണെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. ഇത്തരം ആക്രമണങ്ങൾ തുടരുന്നത് ശത്രുതാപരമായ സമീപനത്തിന്റെ പ്രതിഫലനമാണെന്നും മേഖലയിലെ സുരക്ഷയ്ക്കും […]
Read more

മകനെ മെഡിക്കൽ കോളേജിലാക്കാൻ കാറില്‍ സകുടുംബം 4 ദിവസത്തെ യാത്ര

ചൈന: മക്കൾക്കുവേണ്ടി എത്ര വേണമെങ്കിലും യാത്ര ചെയ്യാൻ തയ്യാറാവുന്ന ചില മാതാപിതാക്കളുണ്ട്. ചൈനയിൽ നിന്നുള്ള അങ്ങനെയൊരു സ്നേഹത്തിന്റെ കഥയാണ് ഇപ്പോൾ വാർത്തയാകുന്നത്. മകനെ മെഡിക്കൽ കോളേജിലാക്കാൻ ഷാഡോങ്ങിൽ നിന്ന് ഷിൻജിയാങ്ങിലേക്ക് 3,500 കിലോമീറ്റർ കാറോടിക്കുകയായിരുന്നു ഈ ചൈനീസ് കുടുംബം. ഷാഡോങ് പ്രവിശ്യയിലെ സാവോചുവാങ് സ്വദേശിയായ 18 -കാരനായ മകന് ഷിൻജിയാങ്ങിലെ കരാമായിയിലുള്ള ‘ഷിൻജിയാങ് സെക്കൻഡ് മെഡിക്കൽ കോളേജിൽ’ പ്രവേശനം ലഭിച്ചു. മകനെ ഒറ്റയ്ക്കയക്കുന്നതിന് പകരം കുടുംബത്തോടൊപ്പം കാറിൽ കൂട്ടിക്കൊണ്ടുപോകാൻ‌ പിതാവ് ഗെങ് തീരുമാനിക്കുകയായിരുന്നു. ഗെങ്, ഭാര്യ, മകൻ, […]
Read more

വീട്ടുജോലിക്ക് ഭാര്യയ്ക്ക് ‘ശമ്പളം’; ഭർത്താവിന്‍റെ തീരുമാനത്തിൽ രണ്ടുതട്ടിലായി നെറ്റിസൺസ്

വീട്ടുജോലിക്ക് ശമ്പളം നൽകണമെന്ന ആശയം സാധാരണയായി ചർച്ചകളിൽ മാത്രം ഒതുങ്ങുകയാണ് പതിവ്. എന്നാൽ അത്തരമൊരു വിപ്ലവകരമായ ആശയം പ്രാവർത്തികമാക്കിയിരിക്കുകയാണ് ഒരു ദമ്പതികൾ. വീട്ടമ്മയായ ഭാര്യയ്ക്ക് എല്ലാ മാസവും നിശ്ചിത തുക ‘ശമ്പളമായി’ നൽകുന്ന ഭർത്താവിന്‍റെ തീരുമാനമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. റെഡിറ്റിലൂടെയാണ് ഈ അനുഭവം പുറത്തുവന്നത്. പോസ്റ്റ് പങ്കുവച്ച വ്യക്തിയുടെ ജ്യേഷ്ഠൻ സർക്കാർ ഉദ്യോഗസ്ഥനാണെന്നും വീട്ടമ്മയായ ഭാര്യയ്ക്ക് വീട്ടുജോലികൾക്കായി പ്രത്യേകമായി മാസശമ്പളം നൽകുന്നുണ്ടെന്നുമായിരുന്നു റെഡ്ഡിറ്റിലെ വെളിപ്പെടുത്തൽ. പാചകം, വൃത്തിയാക്കൽ തുടങ്ങി വീട്ടിലെ ദൈനംദിന ഉത്തരവാദിത്തങ്ങളെല്ലാം […]
Read more

80 കോടി രൂപയുടെ ഫ്ലാറ്റ്, നേരെ കടലിലേക്കിറങ്ങാം, 3 ജന്മം ഇഎംഐ അടക്കേണ്ടി വരുമോ എന്ന് നെറ്റിസൺസ്

മുംബൈ: മുംബൈയിലെ ഏറ്റവും ആഡംബരം നിറഞ്ഞ ഇടമാണ് ജുഹു. ഇവിടുത്തെ കോടികൾ വിലമതിക്കുന്ന ഫ്ലാറ്റിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഫിറോസ് മോമിൻ എന്ന റിയൽ എസ്റ്റേറ്റ് ഉപദേഷ്ടാവാണ് 80 കോടി രൂപ വില വരുന്ന ഈ ബീച്ച് ഫ്രണ്ട് വസതിയുടെ വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. ജുഹു താരാ റോഡിൽ അറബിക്കടലിനോട് ചേർന്ന് സ്ഥിതി ചെയ്യുന്ന ഈ പ്രോപ്പർട്ടിയിൽ നിന്നും നേരിട്ട് കടലിലേക്കിറങ്ങാം. 80 കോടിയാണ് ഇതിന്റെ വില. വിസ്തീർണ്ണം 5,600 ചതുരശ്ര അടിയാണ്. 5 […]
Read more

Recent News