ചെന്നൈയിൽ ഒളിമ്പിക് സിറ്റിയും മോട്ടോർ സ്‌പോർട്‌സ് സിറ്റിയും; വമ്പൻ പ്രഖ്യാപനവുമായി മുഖ്യമന്ത്രി വിജയ്
ചെന്നൈ: തമിഴ്‌നാടിന്‍റെ കായിക മേഖലയ്ക്ക് പുതിയ ദിശാബോധം പകർന്ന് തലസ്ഥാനമായ ചെന്നൈയിൽ ലോകോത്തര നിലവാരത്തിലുള്ള ‘തമിഴ്‌നാട് ഒളിമ്പിക് സിറ്റി’ നിർമ്മിക്കുമെന്ന് മുഖ്യമന്ത്രി സി. ജോസഫ് വിജയ് പ്രഖ്യാപിച്ചു. നിയമസഭയിലാണ് മുഖ്യമന്ത്രി പ്രഖ്യാപനം നടത്തിയത്. തമിഴ്‌നാട് സ്‌പോർട്‌സ് ഡെവലപ്‌മെന്‍റ് അതോറിറ്റിയുടെ മേൽനോട്ടത്തിലാണ് ഒളിമ്പിക് സിറ്റി യാഥാർത്ഥ്യമാക്കുന്നത്. അത്യാധുനിക കായിക സ്റ്റേഡിയങ്ങൾ, വിദേശനിലവാരത്തിലുള്ള പരിശീലന ഉപകരണങ്ങൾ, ഹൈ പെർഫോമൻസ് ട്രെയിനിംഗ് സെന്‍റർ, സ്‌പോർട്‌സ് സയൻസ്-സ്‌പോർട്‌സ് മെഡിസിൻ സെന്‍ററുകൾ എന്നിവയടങ്ങുന്ന ബൃഹത്തായ പദ്ധതിയാണിത്. കായികതാരങ്ങൾക്കും പരിശീലകർക്കും തങ്ങാനാവശ്യമായ അത്യാധുനിക താമസസൗകര്യങ്ങളും ഇവിടെയൊരുക്കും. […]
Read more

