Author: Arya

ക്ലീൻ U സർട്ടിഫിക്കറ്റ് നേടി വിഷ്ണു വിശാൽ – ഐശ്വര്യ ലക്ഷ്മി ചിത്രം ‘ഗാട്ട കുസ്തി 2

കൊച്ചി : വിഷ്ണു വിശാൽ, ഐശ്വര്യ ലക്ഷ്മി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെല്ല അയ്യാവു സംവിധാനം ചെയ്ത സ്പോർസ് ഡ്രാമ ചിത്രം ‘ഗാട്ട കുസ്തി 2’ സെൻസറിങ് പൂർത്തിയായി. ക്ലീൻ U സർട്ടിഫിക്കറ്റ് ആണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ജൂലൈ 3 ന് ചിത്രം ആഗോള റിലീസായി തിയേറ്ററുകളിലെത്തും. ചിത്രം കേരളത്തിലെ തീയേറ്ററുകളിൽ എത്തിക്കുന്നത് E4 എൻ്റർടെയിൻമെൻ്റ് ആണ്. വേൽസ് ഫിലിം ഇന്റർനാഷ്നലും വിഷ്ണു വിശാല്‍ സ്റ്റുഡിയോസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിൻ്റെ ട്രെയ്‌ലർ രണ്ട് ദിവസം മുമ്പ് […]
Read more

വിദേശ സർവീസുകൾ കൂട്ടുന്നത് പരിഗണിച്ച് എയർ ഇന്ത്യ

മുംബൈ: ഗൾഫിലെ പ്രതിസന്ധിയിൽ അയവുണ്ടായ സാഹചര്യത്തിൽ വിദേശ വിമാന സർവീസുകൾ ഉയർത്തുന്നതു പരിഗണിച്ച് എയർ ഇന്ത്യ. ചീഫ് എക്സിക്യുട്ടീവ് ഓഫീസറും മാനേജിങ് ഡയറക്ടറുമായ കാംബെൽ വിൽസൺ ഇക്കാര്യമറിയിച്ച് കമ്പനിക്കകത്ത് സർക്കുലർ നൽകിയതായാണ് റിപ്പോർട്ട്. ഇറാനിലെ അമേരിക്കൻ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഗൾഫ് മേഖലയിൽ വ്യോമപാതകൾ അടിക്കടി തടസ്സപ്പെടുന്ന സാഹചര്യത്തിൽ ജൂണിനും ഓഗസ്റ്റിനുമിടയിൽ വിദേശ സർവീസുകൾ വെട്ടിക്കുറയ്ക്കാൻ എയർ ഇന്ത്യ തീരുമാനിച്ചിരുന്നു. യൂറോപ്പ്, അമേരിക്ക എന്നിവിടങ്ങളിലേക്കുള്ള ദീർഘദൂര വിമാനങ്ങളാണ് കൂടുതലും റദ്ദാക്കിയത്. ഇരു രാജ്യങ്ങളും യുദ്ധം അവസാനിപ്പിക്കാൻ കരാറിനായി ചർച്ചകൾ […]
Read more

എഐ ടൂറിസം വിഷനുമായി സൗദി

റിയാദ്: ഭാവി ടൂറിസത്തിനായി എഐ ടൂറിസം വിഷൻ ആരംഭിച്ചതായി സൗദി ടൂറിസം മന്ത്രാലയം. ഡിജിറ്റൽ പരിവർത്തനത്തിലൂടെയും ആർട്ടിഫിഷ്യൽ ഇന്റലിജന്റ്‌സിലുടെയും ഭാവി ടൂറിസത്തെ രൂപപ്പെടുത്തുകയാണ് ലക്ഷ്യമെന്നും അധികൃതർ പറഞ്ഞു. ടൂറിസം അനുഭവങ്ങൾ മെച്ചപ്പെടുത്തുക, പ്രവർത്തനക്ഷമത വർധിപ്പിക്കുക, നിക്ഷേപകരെയും പ്രൊഫഷണലുകളെയും ശാക്തീകരിക്കുക, ടൂറിസം നവീകരണത്തിൽ ആഗോള കേന്ദ്രമെന്ന നിലയിൽ സൗദിയുടെ സ്ഥാനം ശക്തിപ്പെടുത്തുക എന്നിവയാണ് ലക്ഷ്യം. ടൂറിസം എഐക്കായുള്ള ആഗോള പ്ലാറ്റ്ഫോമായ ടൂറിസം എക്‌സാണ് എഐ ടൂറിസം വിഷന് കീഴിലുള്ള പ്രധാന നാഴികക്കല്ല്. മേഖലയുടെ ഭാവിയിലേക്കുള്ള പുതിയ ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചറായി […]
Read more

ജി20 രാജ്യങ്ങളിൽ ഏറ്റവും സുരക്ഷിത രാജ്യമായി സൗദി അറേബ്യ

റിയാദ്: ജി20 രാജ്യങ്ങളിൽ ഏറ്റവും സുരക്ഷിത രാജ്യമായി സൗദി അറേബ്യ. ഐക്യരാഷ്ട്രസഭയുടെ പട്ടികയിലാണ് നേട്ടം. സൗദി ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സാണ് വിവരങ്ങൾ പുറത്തുവിട്ടത്. രാത്രികാലങ്ങളിൽ സഞ്ചരിക്കുന്നതിന് ഏറ്റവും സുരക്ഷിത രാജ്യമായി സൗദി അറേബ്യ തെരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ ഡാറ്റാബേസ് ഇൻഡക്സ് പ്രകാരം ജി20 രാജ്യങ്ങളുടെ പട്ടികയിലാണ് നേട്ടം. സൗദി ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സ് പുറത്തുവിട്ട 2025-ലെ സുരക്ഷാ സൂചികാ റിപ്പോർട്ടിലാണ് ഈ വിവരങ്ങളുള്ളത്. രാജ്യത്തെ 97.7 ശതമാനം ആളുകളും രാത്രി സമയങ്ങളിൽ […]
Read more

വിശുദ്ധ കഅ്ബ കഴുകൽ ചടങ്ങിന് നാളെ തുടക്കം

റിയാദ്: മക്കയിൽ വിശുദ്ധ കഅ്ബ കഴുകൽ ചടങ്ങിന് നാളെ തുടക്കമാവും. ഇരു ഹറം കാര്യവിഭാഗം ഉദ്യോഗസ്ഥരും ഉന്നത പണ്ഡിതസഭാംഗങ്ങളും ചടങ്ങിൽ പങ്കെടുക്കും. സംസം വെള്ളവും സുഗന്ധ ദ്രവ്യങ്ങളും ഉപയോഗിച്ചാണ് കഅ്ബയുടെ ശുചീകരണം. സുബഹി നമസ്കാരത്തിന് ശേഷമാണ് കഅ്ബ കഴുകുന്ന ചടങ്ങിന് തുടക്കമാവുക. സൗദി ഭരണാധികാരി സൽമാൻ രാജാവിനെ പ്രതിനിധീകരിച്ച് ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലായിരിക്കും കഅ്ബ കഴുകൽ. താക്കോൽ സൂക്ഷിപ്പ് ചുമതലയുള്ള അൽ ശൈബി കുടുംബത്തിലെ മുതിർന്ന അംഗങ്ങളുടെ സാന്നിധ്യത്തിലായിരിക്കും ചടങ്ങ് പൂർത്തിയാക്കുക. സംസം വെള്ളം ഉപയോഗിച്ച് കഅബയുടെ […]
Read more

മലേഷ്യയിലെ സ്കൂൾ വിദ്യാർഥികൾ ഇനി ദുബൈയിലെ ഒരു മലയാളി കലാകാരനെ കുറിച്ച് വായിച്ച് പഠിക്കും

റിയാദ്: മലേഷ്യയിലെ സ്കൂൾ വിദ്യാർഥികൾ ഇനി ദുബൈയിലെ ഒരു മലയാളി കലാകാരനെ കുറിച്ച് വായിച്ച് പഠിക്കും. ഡൂഡിൽ ചിത്രകാരനായ തിരുവനന്തപുരം സ്വദേശി സിജിൻ ഗോപിനാഥനാണ് മലേഷ്യയിലെ സ്കൂൾ പാഠപുസ്തകത്തിൽ ഇടം നേടിയത്. മലേഷ്യൻ ദേശീയ സെക്കൻഡറി സ്കൂൾ പാഠ്യപദ്ധതിയാണ് മലയാളി കലാകാരനായ സിജിൻ ഗോപിനാഥനെയും അദ്ദേഹത്തിന്റെ രചനാരീതിയെയും കുറിച്ച് വിദ്യാർഥികളെ പഠിപ്പിക്കാൻ തീരുമാനിച്ചത്. അടുത്ത അധ്യയനവർഷം മുതൽ മലേഷ്യൻ സ്കൂളുകളിലെ കലാപഠന പാഠപുസ്തത്തിൽ സിജിനും അദ്ദേഹത്തിന്റെ ചിത്രങ്ങളുമുണ്ടാകും. ഡൂഡിൾ ചിത്രരചനാ രീതിയിലൂടെ അന്താരാഷ്ട്ര ശ്രദ്ധനേടിയ ദുബൈയിലെ കലാകാരനാണ് […]
Read more

പുതുക്കിയ പാസ്പോർട്ട് ഫീസുകൾ ഇന്ത്യൻ എംബസി പുറത്തിറക്കി

മസ്‌കത്ത്: ഒമാനിലെ ഇന്ത്യൻ പ്രവാസികൾക്ക് ജൂലൈ ഒന്ന് മുതൽ പാസ്പോർട്ട്, അനുബന്ധ കോൺസുലർ സേവനങ്ങൾ എന്നിവക്ക് ചെലവേറും. കേന്ദ്ര സർക്കാർ പാസ്പോർട്ട് നിരക്കുകളിൽ വരുത്തിയ പരിഷ്‌കരണത്തിന്റെ ഭാഗമായാണ് മസ്‌കത്തിലെ ഇന്ത്യൻ എംബസി പുതിയ നിരക്കുകൾ പ്രഖ്യാപിച്ചത്. സാധാരണ 36 പേജുകളുള്ള പാസ്പോർട്ട് പുതുക്കുന്നതിന് ഇനി മുതൽ 53.750 റിയാൽ നൽകേണ്ടിവരുമെന്ന് അധികൃതർ വ്യക്തമാക്കി. കൂടുതൽ പേജുകളുള്ള 60 പേജിന്റെ ജംബോ പാസ്പോർട്ടിന് 72.600 റിയാലാണ് പുതിയ നിരക്ക്. ഈ തുകയിൽ പാസ്പോർട്ട് ഫീസ്, ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫെയർ […]
Read more

പേര് വെട്ടാൻ സൗദി, ജൂലൈ ഒന്നുമുതൽ കര്‍ശന നടപടി

റിയാദ്: സൗദി അറേബ്യയിൽ വർക്ക് പെർമിറ്റ് കാലാവധി കഴിഞ്ഞിട്ടും പുതുക്കാത്ത പ്രവാസി തൊഴിലാളികൾക്കെതിരെ കടുത്ത നടപടിയുമായി മാനവശേഷി-സാമൂഹിക വികസന മന്ത്രാലയം. വർക്ക് പെർമിറ്റ് കാലാവധി കഴിഞ്ഞ് മൂന്ന് മാസത്തിലധികമായ തൊഴിലാളികളെ തൊഴിലുടമയുടെ റെക്കോർഡുകളിൽ നിന്ന് ജൂലൈ ഒന്ന് മുതൽ ഔദ്യോഗികമായി നീക്കം ചെയ്യും. മന്ത്രാലയത്തിന് കീഴിലുള്ള ‘ക്വിവ’ (Qiwa) പ്ലാറ്റ്‌ഫോം വഴിയാണ് ഈ നടപടികൾ ആരംഭിക്കുന്നത്. സ്റ്റാറ്റസ് നിയമാനുസൃതമാക്കാൻ അനുവദിച്ച സമയപരിധി അവസാനിക്കാൻ ഇനി രണ്ടു ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. തൊഴിലുടമകൾക്ക് തൊഴിലാളികളുടെ വർക്ക് പെർമിറ്റുകൾ പുതുക്കുന്നതിനോ, […]
Read more

വാര്‍ വിവാദത്തില്‍ മുങ്ങി ജര്‍മ്മനിയുടെ പുറത്താകല്‍; വിമര്‍ശനവുമായി അലന്‍ ഷിയറര്‍

ഹൂസ്റ്റണ്‍: 2026 ഫിഫ ലോകകപ്പില്‍ പ്രീ ക്വാര്‍ട്ടര്‍ കാണാതെ പുറത്തായിരുന്നു ജര്‍മനി. പരാഗ്വെയോട് പെനാല്‍റ്റി ഷൂട്ടൗട്ടിലാണ് ജര്‍മനി പരാജയപ്പെടുന്നത്. മത്സരത്തിനിടെ നിശ്ചിത സമയത്തും അധിക സമയത്തും ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി. എന്നാല്‍ അധിക സമയത്ത് ജോനാഥന്‍ താഹ് നേടിയ ഗോള്‍ വാര്‍ പരിശോധനയിലൂടെ റദ്ദാക്കിയതാണ് ജര്‍മ്മന്‍ ക്യാമ്പില്‍ വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ടാഹ് ഹെഡറിലൂടെ ജര്‍മ്മനിയെ മുന്നിലെത്തിച്ചെന്ന് കരുതിയ നിമിഷം. എന്നാല്‍, ഗോള്‍ നേടുന്നതിന് തൊട്ടുമുമ്പ് ജര്‍മ്മന്‍ താരം വാല്‍ഡെമാര്‍ ആന്റണ്‍, പരാഗ്വെ […]
Read more

ജർമനി പുറത്തായതിന് ‘വാർ’ തീരുമാനത്തെ കുറ്റം പറയാനില്ലെന്ന് ക്യാപ്റ്റൻ

ന്യൂയോര്‍ക്ക്: ലോകകപ്പിൽ മുൻ ലോക ചാമ്പ്യന്മാരായ ജർമനി പെനല്‍റ്റി ഷൂട്ടൗട്ടില്‍ പരാഗ്വേയോട് തോറ്റ് പുറത്തായതില്‍ വിവാദമായ വാര്‍ തീരുമാനത്തെയോ റഫറിയെയോ കുറ്റം പറയാനില്ലെന്ന് നായകന്‍ ജോഷ്വാ കിമ്മിച്ച്. മത്സരത്തിന്‍റെ അധികസമയത്ത് ജർമൻ ഡിഫൻഡർ ജൊനാഥൻ ടാഹ് നേടിയ ഹെഡ്ഡർ ഗോൾ വാർ പരിശോധനയ്ക്ക് ശേഷം റഫറി നിഷേധിച്ചിരുന്നു. ഇത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചെങ്കിലും മത്സരശേഷം മാധ്യമങ്ങളോട് സംസാരിച്ച കിമ്മിച്ച് ടീമിന്‍റെ മോശം പ്രകടനത്തെയാണ് വിമർശിച്ചത്. ഇന്നത്തെ തോൽവിക്ക് റഫറിയെയോ പെനാൽറ്റി ഷൂട്ടൗട്ടിലെ നിർഭാഗ്യത്തെയോ കുറ്റം പറയാൻ ആരും […]
Read more

Recent News