Author: Arya

മസ്‌കത്തിൽ നിന്ന് റിയാദിലേക്ക് നേരിട്ട് പറക്കാൻ സൗദിയ

മസ്കത്ത്: മസ്കത്തിൽ നിന്ന് റിയാദിലേക്ക് സർവീസ് തുടങ്ങാനൊരുങ്ങി സൗദി എയർലൈൻസ്. ഒക്ടോബർ 27 മുതൽ സർവീസ് ആരംഭിക്കാൻ സൗദിയക്ക് അനുമതി നൽകിയതായി ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു. ആഴ്ചയിൽ 3 സർവീസുകളാണ് സൗദിയ നടത്തുക. ഇരു രാജ്യങ്ങളും തമ്മിലുള്ള ഗതാഗത സൗകര്യങ്ങൾ വർധിപ്പിക്കുന്നതിന്റെയും ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിന്റെയും ഭാഗമായാണ് പുതിയ സർവീസുകൾക്ക് സിവിൽ ഏവിയേഷൻ അതോറിറ്റി അംഗീകാരം നൽകിയത്.
Read more

സൗദിയുടെ വിവിധ പ്രവിശ്യകളിൽ ശക്തമായ മഴക്ക് സാധ്യത

റിയാദ്: സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിൽ ഇടിമിന്നലോടു കൂടിയ ശക്തമായ മഴക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. രാജ്യത്തിന്റെ പല മേഖലകളിലും മിതമായതോ ശക്തമായതോ ആയ മഴ പെയ്യാൻ സാധ്യതയുണ്ടെന്നും കേന്ദ്രം അറിയിച്ചു. ജിസാൻ, അസീർ, അൽ ബഹ, മക്ക എന്നീ പ്രദേശങ്ങളിലെ ചില ഭാഗങ്ങളിൽ ഇടിമിന്നലും ആലിപ്പഴ വർഷത്തോടും കൂടിയ ശക്തമായ മഴ ലഭിച്ചേക്കാനാണ് സാധ്യത. അതോടൊപ്പം കിഴക്കൻ പ്രവിശ്യ, മദീന എന്നിവിടങ്ങളിൽ കാറ്റും പൊടിപടലങ്ങളും ഉയർന്നുപൊങ്ങാൻ സാധ്യതയുണ്ടെന്നും കേന്ദ്രം കൂട്ടിച്ചേർത്തു. റോഡുകളിൽ കാഴ്ചപരിധി […]
Read more

യുഎസിൽ മലയാളി യുവതികൾ കൊല്ലപ്പെട്ട സംഭവം: ഒരാളുടെ പോസ്റ്റ്മോർട്ടം പൂർത്തിയായി

ന്യൂയോർക്ക്: യുഎസിൽ മലയാളി യുവതികൾ കൊല്ലപ്പെട്ട സംഭവത്തിൽ ഒരാളുടെ പോസ്റ്റ്മോർട്ടം പൂർത്തിയായി. രണ്ടാമത്തെ ആളുടെ പോസ്റ്റ്മോർട്ടം വ്യാഴാഴ്ച നടക്കും. വെള്ളിയാഴ്ചയോടുകൂടി എംബസിയിൽ പേപ്പറുകൾ പൂർത്തിയാകും. ഈയാഴ്ച അവസാനത്തോടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനായേക്കുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപിയാണ് അറിയിച്ചു. കഴിഞ്ഞ ദിവസമാണ് കാലിഫോർണിയയിൽ തൃശൂർ മുടിക്കോട് സ്വദേശി അഞ്ജന ഹരിയും തിരുവനന്തപുരം കേശവദാസപുരം സ്വദേശിനി ആൻ മേരി മാത്യുവും കൊല്ലപ്പെട്ടത്. ഇവർക്കൊപ്പം താമസിച്ചിരുന്ന ഈരാറ്റുപേട്ട സ്വദേശിനി അനില ബേബി പൊലീസ് കസ്റ്റഡിയിലാണ്. അഞ്ജനയെ പാർക്കിംഗ് ഏരിയയിലേക്ക് വിളിച്ചുവരുത്തി കാറിടുപ്പിച്ച് കൊല്ലുകയായിരുന്നു. […]
Read more

കൃത്യനിർവഹണത്തിലേർപ്പെട്ടിരുന്ന സൈനികനെ ആക്രമിച്ച സംഭവത്തിൽ കുവൈത്ത് പൗരൻ അറസ്റ്റിൽ

കുവൈത്ത് സിറ്റി: ഔദ്യോഗിക കൃത്യനിർവഹണത്തിലേർപ്പെട്ടിരുന്ന പ്രതിരോധ മന്ത്രാലയത്തിലെ സൈനികനെ ആക്രമിച്ച കേസിൽ കുവൈത്ത് പൗരനെ അറസ്റ്റ് ചെയ്തു. സുലൈബിയ പൊലീസാണ് ഇയാളെ പിടികൂടിയത്. സൈനികൻ നൽകിയ പരാതി പ്രകാരം, ഔദ്യോഗിക സൈനിക വാഹനത്തിൽ ജഹ്റ ഭാഗത്തേക്ക് പോകുമ്പോൾ സുലൈബിയ വെയർഹൗസുകൾക്ക് സമീപം സെവന്ത് റിംഗ് റോഡിൽ വെച്ചായിരുന്നു സംഭവം. പെട്ടെന്ന് മുന്നിൽ വന്ന് നിർത്തിയ എസ്യുവി വാഹനത്തിൽ നിന്ന് ഇറങ്ങി വന്ന ഡ്രൈവർ സൈനികനെ ക്രൂരമായി ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ പരിക്കേറ്റ സൈനികന്റെ മെഡിക്കൽ റിപ്പോർട്ട് കേസ് ഫയലിൽ […]
Read more

യുഎഇക്ക് നേരെയുണ്ടായ ഇറാന്‍റെ ഡ്രോൺ ആക്രമണത്തെ ശക്തമായി അപലപിച്ച് ബഹ്റൈൻ

മനാമ: യുഎഇയെ ലക്ഷ്യമിട്ട് ഇറാൻ നടത്തിയ ഡ്രോൺ ആക്രമണത്തെ ശക്തമായി അപലപിച്ച് ബഹ്റൈൻ. യുഎഇയുടെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റവും മേഖലയിലെ സുസ്ഥിരത തകർക്കുന്നതുമാണ് തിങ്കളാഴ്ച നടന്ന ഡ്രോൺ ആക്രമണമെന്ന് ബഹ്റൈൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി. അന്താരാഷ്ട്ര നിയമങ്ങളുടെയും ഐക്യരാഷ്ട്രസഭയുടെ ചാർട്ടറിന്റെയും ലംഘനമാണ് ഈ നടപടിയെന്ന് ബഹ്റൈൻ കുറ്റപ്പെടുത്തി. യുഎഇയുടെ സുരക്ഷയ്ക്കും പരമാധികാരത്തിനും പൗരന്മാരുടെയും പ്രവാസികളുടെയും സംരക്ഷണത്തിനുമായി യുഎഇ ഭരണകൂടം സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും ബഹ്റൈൻ പൂർണ പിന്തുണ വാഗ്ദാനം ചെയ്തു. സമാധാനാന്തരീക്ഷം തകർക്കുന്ന ആക്രമണങ്ങൾ അവസാനിപ്പിക്കാൻ ഇറാനോട് […]
Read more

ഷാർജയിൽ കാണാതായ സഹോദരിമാരെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

ഷാർജ: കാണാതായ രണ്ട് കസാഖിസ്ഥാൻ സ്വദേശികളായ സഹോദരിമാരെ ഷാർജയിലെ ഫ്ലാറ്റിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. സംഭവത്തിൽ ഷാർജ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഓഗസ്റ്റ് 17 മുതൽ ഇവരെക്കുറിച്ച് വിവരമൊന്നുമില്ലായിരുന്നു. ഫോണിലും വാട്ട്‌സ്ആപ്പിലും ഇവരെ ബന്ധപ്പെടാൻ സാധിക്കാതിരുന്നതിനെ തുടർന്ന് ബന്ധുക്കൾ ദുബായിലെ കസാഖിസ്ഥാൻ കോൺസുലേറ്റിൽ അറിയിക്കുകയായിരുന്നു. കോൺസുലേറ്റിന്റെ പരാതിയെ തുടർന്ന് ഷാർജ പൊലീസ് നടത്തിയ തെരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഇവർക്ക് താമസസൗകര്യം ഒരുക്കി നൽകിയ റഷ്യൻ സംസാരിക്കുന്ന കസാഖ് സ്വദേശിയായ വ്യക്തിയെക്കുറിച്ചുള്ള വിവരങ്ങളും കാണാതായതായുള്ള പോസ്റ്ററുകളും […]
Read more

വിരമിക്കൽ പ്രഖ്യാപിച്ച മെസിക്ക് ആശംസകളുമായി കായികലോകം

ബ്യൂണസ് അയേഴ്സ്: അന്താരാഷ്ട്ര ഫുട്ബോൾ ടീമിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച ഇതിഹാസ നായകൻ ലയണൽ മെസിക്ക് ആദരമർപ്പിച്ച് കായിക ലോകം. മെസിയുടെ വിരമിക്കല്‍ പ്രഖ്യാപനത്തിന് പിന്നാലെ കായിക ലോകത്തുനിന്നും സഹതാരങ്ങളിൽ നിന്നും ആശംസാ പ്രവാഹമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. തങ്ങളുടെ പ്രിയ നായകന്‍റെ തീരുമാനത്തെ ഹൃദയം നിറഞ്ഞ വാക്കുകകൾ കൊണ്ടാണ് അർജന്‍റൈൻ ഫുട്ബോൾ അസോസിയേഷൻ(എഎഫ്എ) എതിരേറ്റത്. നിത്യമായ നന്ദി ലിയോ, ഞങ്ങളുടെ ജീവിതാവസാനം വരെ മെസിയോടുള്ള സ്നേഹം തുടരും എന്നായിരുന്നു എഎഫ്എയുടെ ഔദ്യോഗിക പ്രതികരണം.മെസിയുടെ വിടവാങ്ങലില്‍ സഹതാരങ്ങളും […]
Read more

ബ്രസീലിനെയും ഉറുഗ്വേയെയും പനാമയെയും നേരിടാൻ ഇന്ത്യ

ഡൽഹി : ബ്രസീൽ, ഉറുഗ്വേ, പാനമ എന്നീ കരുത്തരായ ടീമുകൾക്കെതിരായ അന്താരാഷ്ട്ര സൗഹൃദ ഫുട്ബോൾ മത്സരങ്ങൾക്കുള്ള 26 അംഗ ഇന്ത്യൻ ദേശീയ ടീമിനെ പ്രഖ്യാപിച്ചു. ഹെഡ് കോച്ച് ഖാലിദ് ജമീൽ പ്രഖ്യാപിച്ച ടീമിൽ നാല് മലയാളി താരങ്ങൾ ഇടംപിടിച്ചപ്പോൾ, പ്രമുഖ താരങ്ങളായ സന്ദേശ് ജിംഗാൻ, ലാലിയൻസുവാല ചാംഗ്തേ എന്നിവർക്ക് സ്ഥാനം ലഭിച്ചില്ല. ബിജോയ് വർഗീസ്, ആഷിഖ് കുരുണിയൻ, മുഹമ്മദ് സനാൻ, സഹൽ അബ്ദുൽ സമദ് എന്നിവരാണ് ടീമിൽ ഇടംനേടിയ മലയാളി താരങ്ങള്‍. അനുഭവസമ്പത്തും യുവത്വവും സമന്വയിപ്പിച്ചാണ് ഖാലിദ് […]
Read more

ടെസ്റ്റ് പരമ്പര തോറ്റതിന് പിന്നാലെ വിചിത്ര നടപടിയുമായി പിസിബി

ലഹോർ: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ നാണംകെട്ട തോൽവികൾക്ക് പിന്നാലെ വിചിത്ര നടപടിയുമായി പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ്. ടെസ്റ്റ് പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും തോറ്റതിന് പിന്നാലെ ടീമിലെ ഏഴ് പ്രമുഖ താരങ്ങളെയും പരിശീലകരെയും പിസിബി നാട്ടിലേക്ക് തിരികെ വിളിച്ചു. മുഹമ്മദ് റിസ്‌വാൻ, സൽമാൻ അലി ആഘ, ഇമാം ഉൾ ഹഖ്, അലി ഉസ്മാൻ, ആമിർ ജമാൽ, മുഹമ്മദ് അവൈസ് സഫർ, ഖുറം ഷഹ്‌സാദ് എന്നിവരെയാണ് നാട്ടിലേക്ക് തിരിച്ചയച്ചത്. പരമ്പരയിലെ അവസാന മത്സരത്തിന് മുൻപായി മുതിർന്ന താരങ്ങൾക്ക് പകരം […]
Read more

അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പരയ്ക്ക് മുൻപ് ഇന്ത്യക്ക് കനത്ത തിരിച്ചടി

ബെംഗളൂരു: അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പരയ്ക്ക് മുന്നോടിയായി ഇന്ത്യൻ ടീമിന് തിരിച്ചടിയായി ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയുടെ പരിക്ക്. കാലിനേറ്റ നേരിയ പരിക്കിനെടർന്ന് ഹാര്‍ദിക്കിനോട് തൽക്കാലം ബൗളിംഗ് പരിശീലനം നിർത്തിവെക്കാൻ സെന്‍റർ ഓഫ് എക്സലൻസിലെ മെഡിക്കല്‍ സംഘം നിർദ്ദേശിച്ചു. ഇതോടെ സെപ്റ്റംബർ 13-ന് ആരംഭിക്കുന്ന മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പരയിൽ ഹാർദിക് കളിക്കുന്ന കാര്യം അനിശ്ചിതത്വത്തിലായി. ഡൽഹിയിലെ അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിലാണ് സെപ്റ്റംബർ 13, 15, 17 തീയതികളിലായി മത്സരങ്ങൾ നടക്കുന്നത്. കഴിഞ്ഞ ഐപിഎൽ സീസണിന് ശേഷം പരിക്കിനെ തുടര്‍ന്ന് […]
Read more

Recent News