ആധാർ സേവനങ്ങൾ ഇനി കൂടുതൽ വേഗത്തിൽ; നിർബന്ധിത ബയോമെട്രിക് പുതുക്കൽ സെപ്റ്റംബർ വരെ സൗജന്യം
തിരുവനന്തപുരം: കേരളത്തിൽ ആധാർ സേവനങ്ങൾ പൊതുജനങ്ങൾക്ക് കൂടുതൽ സുഗമമാക്കുന്നതിനായി സംസ്ഥാന ഐ.ടി. മിഷന്റെ നേതൃത്വത്തിൽ പുതിയ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ നോഡൽ ഏജൻസിയായ ഐ.ടി. മിഷൻ, കുട്ടികളുടെ ആധാർ രജിസ്‌ട്രേഷൻ, നിർബന്ധിത ബയോമെട്രിക് പുതുക്കൽ എന്നിവയുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. 1. കുട്ടികളുടെ ആധാർ രജിസ്‌ട്രേഷൻ (0 -5 വയസ്സ്) നവജാത ശിശുക്കൾ ഉൾപ്പെടെ അഞ്ച് വയസ്സുവരെയുള്ള കുട്ടികൾക്ക് ആധാർ എന്റോൾമെന്റ് ചെയ്യാവുന്നതാണ്. കുട്ടികളുടെ എന്റോൾമെന്റ് സമയത്ത് […]
Read more

