ജില്ലാ ആയുർവേദ ആശുപത്രിയിൽ നവീകരിച്ച കോസ്‌മെറ്റോളജി യൂണിറ്റും സെക്കൻഡറി പാലിയേറ്റീവ് വാർഡും ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം: ജില്ലാ പഞ്ചായത്തിന്റെ കീഴിലുള്ള ജില്ലാ ആയുർവേദ ആശുപത്രിയിൽ നവീകരിച്ച കോസ്‌മെറ്റോളജി യൂണിറ്റും സെക്കൻഡറി പാലിയേറ്റീവ് വാർഡും ഉദ്ഘാടനം ചെയ്തു. രോഗികൾക്ക് കൂടുതൽ മെച്ചപ്പെട്ട ചികിത്സാ സൗകര്യങ്ങളും സേവനങ്ങളും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ സംവിധാനങ്ങൾ ഒരുക്കിയത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യൻ ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. ഷബ്ന അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി. രവീന്ദ്രൻ, മെഡിക്കൽ ഓഫീസർ ഡോ. ദീപ്തി ഡി.സി. എന്നിവർ പങ്കെടുത്തു.

ആധുനിക സൗകര്യങ്ങളോടുകൂടിയ കോസ്‌മെറ്റോളജി യൂണിറ്റും രോഗികളുടെ സമഗ്ര പരിചരണത്തിനായി സജ്ജമാക്കിയ സെക്കൻഡറി പാലിയേറ്റീവ് വാർഡും പൊതുജനങ്ങൾക്ക് സമർപ്പിച്ചു. സാധാരണക്കാർക്ക് പ്രയോജനപ്പെടുന്ന വിധം കുറഞ്ഞ ചെലവിൽ കോസ്‌മെറ്റോളജി ചികിത്സാ സേവനങ്ങൾ ലഭ്യമാക്കുന്നതാണ് നവീകരിച്ച യൂണിറ്റിന്റെ പ്രത്യേകത.

ആശുപത്രിയുടെ സേവന നിലവാരം ഉയർത്തുന്നതിനും കൂടുതൽ രോഗിസൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുന്നതിനും പുതിയ പദ്ധതികൾ സഹായകരമാകും. പുതിയ സൗകര്യങ്ങൾ കൂടുതൽ ആളുകൾക്ക് ഗുണമേന്മയുള്ള ചികിത്സയും പരിചരണവും ലഭ്യമാക്കാൻ വഴിയൊരുക്കുമെന്ന് അധികൃതർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *