അർജന്റീനയുടെ യുവതാരം വാലന്റിൻ ബാർക്കോയെ സ്വന്തമാക്കി ചെൽസി. ഫ്രഞ്ച് ക്ലബ്ബ് ആർസി സ്‌ട്രോസ്ബർഗിൽനിന്നാണ് 21-കാരൻ ചെൽസിയിലേക്ക് എത്തുന്നത്. ഏഴ് വർഷത്തേ കരാറാണ്. പ്രീമിയർ ലീഗ് സീസണിന് മുന്നോടിയായുള്ള ചെൽസിയുടെ മത്സരത്തിൽ ടീമിനൊപ്പം ബാർക്കോ ചേരും. ഇന്ന് അഞ്ചിന് ഹോങ്കോങ്ങിൽ യുവന്റസിനെതിരെയാണ് ചെൽസിയുടെ അടുത്ത മത്സരം. കഴിഞ്ഞ ലോകകപ്പിൽ അർജന്റീനയുടെ ടീമിലുണ്ടായിരുന്ന മിഡ്ഫീൽഡറായ ബാർക്കോ ഒരൊറ്റ മത്സരം മാത്രമാണ് കളിച്ചത്. ജോർദാനെതിരായ ഗ്രൂപ്പ് മത്സരമായിരുന്നു അത്. പകരക്കാരനായി ഇറങ്ങി 20 മിനിറ്റാണ് ബാർക്കോ ഗ്രൗണ്ടിലുണ്ടായിരുന്നത്. ബൊക്ക ജൂനിയേഴ്‌സ് അക്കാദമിയിൽ കളി പഠിച്ച യുവതാരം 2024-ൽ 7.9 മില്ല്യൺ യൂറോയ്ക്കാണ് ബ്രൈറ്റണിലെത്തിയത്. ഒരു വർഷത്തിന് ഷെഹ്സാൻ സ്‌ട്രോസ്ബർഗിലേക്ക് മാറിയ ബാർക്കോ ഇപ്പോൾ ഒരു വർഷത്തിന് ശേഷം ചെൽസിയിലേക്കെത്തുകയാണ്.
Related Posts
മരുന്നുമായി ബന്ധപ്പെട്ട് ജൂണിൽ ലഭിച്ചത് 7,000 സൈഡ് എഫക്ട് റിപ്പോർട്ടുകൾ; സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി
റിയാദ്: രാജ്യത്തെ മരുന്നുകളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി ജൂൺ മാസത്തിൽ മാത്രം വിവിധ ആരോഗ്യകേന്ദ്രങ്ങളിൽ നിന്ന് മരുന്നുമായി ബന്ധപ്പെട്ട് 7000…
മുനീർ, ജോസഫ്, കാപ്പൻ, ദേവരാജൻ; ഇവർക്ക് കാബിനറ്റ് റാങ്കിനായി കക്ഷികൾ
തിരുവനന്തപുരം: കാബിനറ്റ് റാങ്കുള്ള പദവികൾ ആവശ്യപ്പെട്ട് യു.ഡി.എഫ്. ഘടകകക്ഷികൾ. നിയമസഭയിലേക്ക് മത്സരിക്കാൻ സീറ്റും മന്ത്രിസ്ഥാനവും ലഭിക്കാത്ത മുതിർന്ന നേതാക്കൾക്കായാണ് കാബിനറ്റ്…
തൃശൂരിൽ ബോട്ട് മുങ്ങി കാണാതായ രണ്ടുപേരുടെ മൃതദേഹം കണ്ടെത്തി
തൃശ്ശൂർ: നെടുപുഴ കരിമ്പറ്റ കോൾപ്പാടത്ത് ബോട്ട് മുങ്ങി കാണാതായ രണ്ടുപേരുടെ മൃതദേഹം കണ്ടെത്തി. അപകടസമയത്ത് അഞ്ചുപേരായിരുന്നു ബോട്ടിൽ ഉണ്ടായിരുന്നത്. ഇതിൽ…
