പ്രധാനമന്ത്രിയുടെ വീഡിയോ നീക്കം ചെയ്ത സംഭവം: നടപടികളുമായി കേന്ദ്രസർക്കാർ

ന്യൂഡൽഹി: രാജ്യത്തെ ചോദ്യപേപ്പർ ചോർച്ചകളിൽ നടപടി എടുക്കുമെന്ന് ഉറപ്പുനൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി പോസ്റ്റ് ചെയ്ത സെൽഫി വീഡിയോ ഫെയ്സ്ബുക്കിൽ നിന്ന് നീക്കാനിടയായ സംഭവത്തിൽ നടപടികളുമായി കേന്ദ്രസർക്കാർ. ഉത്തരവാദികളായവർക്കെതിരെ നടപടിയെടുക്കണമെന്നും അല്ലെങ്കിൽ ഐ.ടി. നിയമം ഉറപ്പുനൽകുന്ന നിയമപരിരക്ഷ നീക്കം ചെയ്യുമെന്നും അറിയിച്ച് കമ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി പാർലമെന്ററി സമിതി മെറ്റയ്ക്ക് അന്ത്യശാസനം നൽകി.

മൂന്ന് ദിവസത്തിനുള്ളിൽ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം. 140 കോടി ഇന്ത്യക്കാരുടെ പ്രതിനിധിയായ പ്രധാനമന്ത്രി മോദിയുടെ വീഡിയോ നീക്കംചെയ്ത നടപടി ‘ജനാധിപത്യത്തിനുനേരെയുള്ള ആക്രമണമാണ്’ എന്ന് ബി.ജെ.പി എം.പി. നിഷികാന്ത് ദുബെയുടെ നേതൃത്വത്തിലുള്ള സമിതി വ്യക്തമാക്കി. ഈ വിഷയത്തിൽ ഉത്തരവാദികളായവർക്കെതിരെ ഫെയ്സ്ബുക്ക് നടപടിയെടുത്തില്ലെങ്കിൽ കമ്പനിക്ക് നിയമപരിരക്ഷ നൽകുന്ന ‘സേഫ് ഹാർബർ’ വകുപ്പ് നീക്കംചെയ്യും. മാർക്ക് സക്കർബർഗ് മാപ്പുപറയേണ്ടിവരും. അല്ലെങ്കിൽ കേസ് രജിസ്റ്റർ ചെയ്തേക്കാമെന്നും സമിതി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *