മുനീർ, ജോസഫ്, കാപ്പൻ, ദേവരാജൻ; ഇവർക്ക്‌ കാബിനറ്റ് റാങ്കിനായി കക്ഷികൾ

തിരുവനന്തപുരം: കാബിനറ്റ് റാങ്കുള്ള പദവികൾ ആവശ്യപ്പെട്ട് യു.ഡി.എഫ്. ഘടകകക്ഷികൾ. നിയമസഭയിലേക്ക് മത്സരിക്കാൻ സീറ്റും മന്ത്രിസ്ഥാനവും ലഭിക്കാത്ത മുതിർന്ന നേതാക്കൾക്കായാണ് കാബിനറ്റ് റാങ്ക് പദവി ആവശ്യം നേതൃയോഗത്തിൽ ഉന്നയിച്ചത്. ഇക്കാര്യം പരിഗണിച്ച് തീരുമാനമെടുക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകി. മുതിർന്ന നേതാവ് പി.ജെ. ജോസഫിനായാണ് കേരള കോൺഗ്രസ് കാബിനറ്റ് റാങ്കുള്ള പദവി ചോദിക്കുന്നത്. മന്ത്രിസഭാ രൂപവത്കരണ സമയത്ത് രണ്ടു മന്ത്രിസ്ഥാനം ചോദിച്ച അവർക്ക് ഒരു മന്ത്രിസ്ഥാനവും കാബിനറ്റ് റാങ്കിൽ ചീഫ് വിപ്പ് പദവിയുമാണ് നൽകിയത്.

പി.ജെ. ജോസഫിനായി വയോജന കമ്മിഷൻ ചെയർമാൻസ്ഥാനമാണ് ചോദിക്കുന്നതെന്നാണ് സൂചന. മത്സരരംഗത്തുനിന്നു മാറിനിന്ന എം.കെ. മുനീറിനായി മുസ്‌ലിം ലീഗും കാബിനറ്റ് റാങ്ക് പദവി ആവശ്യപ്പെട്ടിട്ടുണ്ട്. ഭരണപരിഷ്‌കരണ കമ്മിഷൻ ചെയർമാൻസ്ഥാനത്തോടാണ് ലീഗിന് താത്പര്യം. അഞ്ചു മന്ത്രിസ്ഥാനം ലീഗിന് നൽകിയതിനാൽ വീണ്ടും ഒരു കാബിനറ്റ് പദവി നൽകുമോയെന്നകാര്യത്തിൽ വ്യക്തതയില്ല.

Leave a Reply

Your email address will not be published. Required fields are marked *