വേദനക്കിടയിലും ഡാൻസ് കളിച്ച് രേണു

കൊല്ലം: സോഷ്യൽ മീഡിയ താരമായ രേണു സുധിയുടെ പുതിയ ഡാൻസ് വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. അർബുദത്തിന് ചികിത്സയിലിരിക്കെയാണ് രേണു മനോഹരമായ ഡാൻസ് വിഡിയോയിലൂടെ വീണ്ടും ആരാധകരുടെ കയ്യടി നേടുന്നത്. ചികിത്സയുടെ ഭാഗമായി പിക് ലൈൻ ഇട്ട കയ്യുമായാണ് രേണു ഡാൻസ് ചെയ്യുന്നത്. കയ്യിൽ നീണ്ട ബാൻഡേജുമായി ഡാൻസ് ചെയ്യുന്ന രേണു സുധിയെ വിഡിയോയിൽ കാണാം. ‘ആകാശ ഗംഗ’ എന്ന ചിത്രത്തിലെ വൈകാശി തിങ്കളിറങ്ങും’ എന്ന ഗാനത്തിനാണ് താരത്തിന്റെ മനോഹരമായ ഡാൻസ്. വേദനകൾക്കിടയിൽ നിന്നാണ് ഈ ഡാൻസ് വിഡിയോ ചെയ്യുന്നതെന്ന് രേണു കുറിച്ചു. ‘രേണുവിന്റെ ഡാൻസ് വിഡിയോയിൽ അഭിനന്ദനങ്ങളും പ്രാർഥനകളും ചൊരിയുകയാണ് ആരാധകർ.

Leave a Reply

Your email address will not be published. Required fields are marked *