Author: Arya

പ്ലേ ഓഫ് സ്വപ്നവുമായി സഞ്ജുവിന്‍റെ ചെന്നൈ

മുംബൈ: ഐപിഎല്ലില്‍ പ്ലേ ഓഫിനായുള്ള പോരാട്ടങ്ങള്‍ നിർണ്ണായക ഘട്ടത്തിലേക്ക് കടക്കുമ്പോൾ ഇന്ന് ആരാധകരെ കാത്തിരിക്കുന്നത് രണ്ട് വമ്പൻ പോരാട്ടങ്ങൾ. ആദ്യ മത്സരത്തിൽ വൈകുന്നേരം 3:30-ന് ചെപ്പോക്കിൽ ചെന്നൈ സൂപ്പർ കിംഗ്‌സ് ലക്നൗ സൂപ്പർ ജയന്‍റ്സിനെ നേരിടും. രണ്ടാം മത്സരത്തിൽ രാത്രി 7:30-ന് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു മുംബൈ ഇന്ത്യൻസുമായി ഏറ്റുമുട്ടും. പ്ലേ ഓഫ് സാധ്യതകൾ സജീവമാക്കാൻ ലക്ഷ്യമിട്ടാണ് ചെന്നൈ സൂപ്പർ കിംഗ്‌സ് ഇന്ന് സ്വന്തം മണ്ണിലിറങ്ങുന്നത്. കഴിഞ്ഞ ഏഴ് മത്സരങ്ങളിൽ അഞ്ചിലും വിജയിച്ച ചെന്നൈ നിലവിൽ പോയിന്‍റ് […]
Read more

വി.ഡി.യെ പിന്തുണച്ചില്ല

പുല്പള്ളി: ബത്തേരി നിയോജകമണ്ഡലം എം.എൽ.എ.യായി തിരഞ്ഞെടുക്കപ്പെട്ട ഐ.സി. ബാലകൃഷ്ണൻ, മുഖ്യമന്ത്രിസ്ഥാനത്തേക്ക് കെ.സി. വേണുഗോപാലിനെയും രമേശ് ചെന്നിത്തലയെയും പിന്തുണച്ചുവെന്ന വാർത്തകൾ പുറത്തുവന്നതിന് പിന്നാലെ കോൺഗ്രസ് പുല്പള്ളി മണ്ഡലം കമ്മിറ്റി യോഗത്തിൽ നേതാക്കൾ ചേരിതിരിഞ്ഞ് തർക്കം. നിയമസഭാ തിരഞ്ഞെടുപ്പ് അവലോകനംചെയ്യുന്നതിനായി കഴിഞ്ഞദിവസം ചേർന്ന മണ്ഡലം കമ്മിറ്റി യോഗത്തിലാണ് ഐ.സി. ബാലകൃഷ്ണനെതിരേ രൂക്ഷവിമർശനമുയർന്നത്. ഐ.സി. ബാലകൃഷ്ണൻ മുഖ്യമന്ത്രിസ്ഥാനത്തേക്ക് വി.ഡി. സതീശനെ പിന്തുണയ്ക്കാത്തത് ഒരുവിഭാഗം നേതാക്കളെ ചൊടിപ്പിച്ചു. ഐ.സി. ബാലകൃഷ്ണന്റെ വിജയത്തിനുവേണ്ടി പ്രവർത്തിച്ച പ്രാദേശിക നേതാക്കളുടെയും പ്രവർത്തകരുടെയും വികാരം കണക്കിലെടുക്കാതെ മുഖ്യമന്ത്രിസ്ഥാനത്തേക്ക് സ്വന്തംനിലയിൽ […]
Read more

മുഖ്യമന്ത്രി റെഡി

തിരുവനന്തപുരം: വോട്ടെണ്ണൽ കഴിഞ്ഞ് ഒരാഴ്ച്ചക്കടുത്ത് ആയെങ്കിലും കേരളത്തിൽ കോൺഗ്രസിന്റെ മുഖ്യമന്ത്രി ആരാണെന്ന കാര്യത്തിൽ ഇതുവരെ ഒരു തീരുമാനമായിട്ടില്ല. സ്ഥാനത്തിനായി നേതാക്കൾക്കിടയിലുള്ള തർക്കം മുറുകുന്നതിനിടെ സോഷ്യൽ മീഡിയയിൽ ചർച്ചകളും ട്രോളുകളും സജീവമാണ്. ഈ സാഹചര്യത്തിലാണ് പതിവ് ശൈലിയിൽ രാഷ്ട്രീയക്കാരെ പരിഹസിച്ചുകൊണ്ട് സന്തോഷ് പണ്ഡിറ്റ് രംഗത്തെത്തിയിരിക്കുന്നത്. ആരെയും കിട്ടുന്നില്ലെങ്കിൽ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയാകാൻ താൻ തയ്യാറാണെന്നാണ് പണ്ഡിറ്റ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രഖ്യാപിച്ചിരിക്കുന്നത്. നിലവിൽ കോൺഗ്രസിനുള്ള 64 എംഎൽഎമാരിൽ 21 പേരുടെ പിന്തുണ കിട്ടിയാൽ ബാക്കി വേണ്ട 12 പേരെ […]
Read more

നേതാക്കൾക്കെതിരെ രാഹുൽ ഗാന്ധി

ഡൽഹി: കേരളത്തിലെ മുഖ്യമന്ത്രി പദത്തെ ചൊല്ലി കോൺഗ്രസിനുള്ളിൽ ഉടലെടുത്ത വിഭാഗീയത തെരുവിലേക്ക് ശക്തിപ്രകടനമായി പടർന്നതിൽ നേതാക്കളെ നിർത്തിപ്പൊരിച്ച് രാഹുൽ ഗാന്ധി. മുഖ്യമന്ത്രി സ്ഥാനത്തിനായി അരയും തലയും മുറുക്കി രംഗത്തുള്ള എ ഐ സി സി സംഘടന ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ, നിലവിലെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, മുൻ പ്രതിപക്ഷ നേതാവും മുതിർന്ന നേതാവുമായ രമേശ് ചെന്നിത്തല എന്നിവർക്കായിരുന്നു രാഹുൽ ഷഹരിച്ചതായാണ് റിപ്പോർട്ട്. കേരള മുഖ്യമന്ത്രിയെ തീരുമാനിക്കാൻ ഡൽഹിയിൽ എ ഐ സി […]
Read more

രാഹുൽ ഗാന്ധിയുടെ നിർണ്ണായക തീരുമാനം

തിരുവനന്തപുരം: കേരളത്തിലെ മുഖ്യമന്ത്രിയാരെന്ന പ്രഖ്യാപനം സോണിയാ ഗാന്ധിയുമായി ചർച്ച നടത്തിയ ശേഷമെന്ന് രാഹുൽ ​ഗാന്ധി. മൂന്ന് പേരും മുഖ്യമന്ത്രി പദവിക്ക് അർഹരാണെന്നും മെറിറ്റടക്കം പരിഗണിച്ച് തീരുമാനം എടുക്കെന്ന് രാഹുൽ ​ഗാന്ധി അറിയിച്ചു. നേതാക്കൾ ഒന്നിച്ചുള്ള ചർച്ചയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. നേതാക്കൾക്ക് പറയാനുള്ളത് മുഴുവൻ കേട്ട രാഹുൽ, ഇപ്പോഴത്തെ അന്തരീക്ഷത്തിൽ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാൻ കഴിയില്ലെന്നാണ് രാഹുൽ ഗാന്ധി പറഞ്ഞത്. ഇന്നലെ കോൺ​ഗ്രസ് അധ്യക്ഷൻ മല്ലിഖാർജുൻ ഖാർ​ഗെയുടെ വസതിയിൽ നടന്നത് മൂന്ന് മണിക്കൂർ നീണ്ട കൂടിക്കാഴ്ചയായിരുന്നു. മുഖ്യമന്ത്രിയാരെന്ന പ്രഖ്യാപനം പിന്നീട് […]
Read more

വ്യാജ പ്രചരണത്തിനെതിരെ അഞ്ജലി നായർ

കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച് പരാജയപ്പെട്ടതിനുശേഷം തനിക്കെതിരെ വ്യാപകമായ വ്യാജപ്രചരണങ്ങൾ നടക്കുന്നതായി നടി അഞ്ജലി നായർ. തന്നെ എം.എൽ.എ ആക്കാമെന്ന് പറഞ്ഞ് ആരോ 35 ലക്ഷം രൂപ വാങ്ങിയെന്നും, വോട്ട് കിട്ടാത്തതുകൊണ്ട് അവരെ വെറുതെ വിടില്ലെന്നും അഞ്ജലി പറഞ്ഞതായാണ് സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ട പോസ്റ്റുകളിലുള്ളത്. ഇതിലെ വസ്തുതകൾ വ്യക്തമാക്കിക്കൊണ്ട് അഞ്ജലി ഒരു വീഡിയോ പങ്കുവെച്ചിരിക്കുകയാണ്. “കഴിഞ്ഞ കുറച്ചു ദിവസങ്ങളായി എന്നെ ട്രോൾ ചെയ്തുകൊണ്ടിരുന്ന ഒരുപാട് സഹോദരങ്ങൾ എനിക്ക് വ്യക്തിപരമായി മെസ്സേജ് അയച്ചിരുന്നു. വെറുമൊരു തമാശയുടെ ഭാഗമായിട്ടാണ് ട്രോളുകൾ […]
Read more

മുഖ്യമന്ത്രിയാകാൻ ഒടുവിൽ ആളെ തികച്ച് വിജയ്

ചെന്നൈ: തമിഴ്നാട്ടിലെ സർക്കാർ രൂപീകരണം സംബന്ധിച്ചുള്ള നാടകീയതകൾക്ക് വിരാമമിട്ട് തോൽ തിരുമാവളവന്റെ പാർട്ടിയായ വിസികെ വിജയ്‌യുടെ ടിവികെയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു. പിന്നാലെ മുസ്ലിം ലീഗും പിന്തുണ അറിയിച്ചു.നിരുപാധിക പിന്തുണയാണ് ഇരുപാർട്ടികളും പ്രഖ്യാപിച്ചിരിക്കുന്നത്. ഇതോടെ സർക്കാർ രൂപീകരണത്തിന് വേണ്ട കേവലഭൂരിപക്ഷം വിജയ് സ്വന്തമാക്കി. കോൺഗ്രസിന്റെയും ഇടതുപക്ഷത്തിന്റെയും പിന്തുണ ലഭിച്ചതോടെ വിജയ്ക്ക് കേവലഭൂരിപക്ഷം ഉറപ്പാക്കാൻ ഒന്നോ രണ്ടോ സീറ്റുകൾകൂടിയായിരുന്നു വേണ്ടിയിരുന്നത്. രണ്ട് സീറ്റുകളുള്ള വിസികെയുടെ തീരുമാനം വൈകീട്ടോടെയാണ് അന്തിമമായത്. രണ്ട് സീറ്റുകൾ തന്നെയാണ് ലീഗിനും ഉള്ളത്. വിജയ്ക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടുള്ള […]
Read more

പതിയെ താഴേക്കിറങ്ങി സ്വർണ വില

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ ഇടിവ്. ഇന്നലത്തെ വിലയിൽ നിന്ന് ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ കേരളത്തിൽ 22 കാരറ്റ് 1 പവൻ സ്വർണത്തിന്റെ വില 1,11,720 രൂപയായി. 22 കാരറ്റ് 1 പവൻ സ്വർണം ഇപ്പോൾ 13, 965 രൂപക്കാണ് വ്യാപരം നടക്കുന്നത്. ഇക്കഴിഞ്ഞ മെയ് 7 ന് വൈകുന്നേരമാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ സ്വർണ വില രേഖപ്പെടുത്തിയിരുന്നത്. അന്ന് ഒരു പവൻ സ്വർണത്തിന് 1,12,200 രൂപയായിരുന്നു […]
Read more

ദില്ലിയിൽ മൂന്ന് വയസുകാരിയ്ക്ക് നേരെ ലൈം​ഗികാതിക്രമം

ഡൽഹി: രാജ്യതലസ്ഥാനമായ ദില്ലിയിൽ സ്കൂൾ സമയത്ത് മൂന്ന് വയസ്സുകാരിയായ പെൺകുട്ടിക്ക് നേരെ ലൈം​ഗികാതിക്രമം. സ്കൂൾ ജീവനക്കാരനായ ഒരാൾ കുട്ടിയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയതായി പൊലീസ് റിപ്പോർട്ട്. മെയ് ഒന്നിനാണ് അതിക്രമത്തിന് ഇരയായ കുട്ടിയുടെ അമ്മ ജനിക്പുരി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. തന്റെ മകളുടെ സ്കൂളിലെ പുരുഷ ജീവനക്കാരനെതിരെയായിരുന്നു മാതാവിന്റെ പരാതി. ഭാരതീയ ന്യായ സംഹിതയിലെയും കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമം തടയുന്നതിനുള്ള പോക്സോ നിയമത്തിലെയും പ്രസക്തമായ വകുപ്പുകൾ പ്രകാരം പൊലീസ് പ്രതിയ്ക്ക് എതിരെ കേസ് എടുത്തിട്ടുണ്ട്. ഇരയായ കുട്ടി […]
Read more

ഹോട്ടലിൽ തീപിടുത്തത്തിൽ ജീവനക്കാരന് ദാരുണാന്ത്യം

തെലങ്കാന: ബെംഗളൂരു നാഗർഭാവിയിൽ ഹോട്ടലിലുണ്ടായ തീപിടിത്തത്തിൽ ജീവനക്കാരന് ദാരുണാന്ത്യം. പുലർച്ചെയുണ്ടായ തീപിടിത്തത്തിലാണ് രാജ്കുമാർ എന്ന നാൽപ്പത്തിയേഴുകാരനായ ജീവനക്കാരൻ മരിച്ചത്. മറ്റ് നാലു ജീവനക്കാർക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. നാഗർഭാവി ദുർഗാ ശ്രീ ഗ്രാൻഡ് എന്ന ഹോട്ടലിലാണ് തീപിടിത്തമുണ്ടായത്. ഒന്നാം നിലയിൽ ഉറങ്ങുകയായിരുന്ന ജീവനക്കാരാണ് അപകടത്തിൽപ്പെട്ടത്. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണം എന്നാണ് പ്രാഥമിക നിഗമനം
Read more

Recent News