തലസ്ഥാനത്തെ വെള്ളക്കെട്ട്: യുദ്ധകാലാടിസ്ഥാനത്തിൽ നടപടിയെടുക്കാൻ മന്ത്രിമാരുടെ അടിയന്തര യോഗം
തിരുവനന്തപുരം: തലസ്ഥാന നഗരിയെ വലയ്ക്കുന്ന രൂക്ഷമായ വെള്ളക്കെട്ടിന് പരിഹാരം കാണാൻ സർക്കാരിന്റെ അടിയന്തര ഇടപെടൽ. സെക്രട്ടേറിയറ്റിൽ ചേർന്ന ഉന്നതതല യോഗത്തിൽ ജലവിഭവ-ഭവനനിർമ്മാണ വകുപ്പ് മന്ത്രി അഡ്വ. മോൻസ് ജോസഫ് അധ്യക്ഷത വഹിച്ചു. ആരോഗ്യ-കുടുംബക്ഷേമ ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ, ഗതാഗത വകുപ്പ് മന്ത്രി സി. പി. ജോൺ എന്നിവരും യോഗത്തിൽ പങ്കെടുത്തു. നഗരത്തിലെ വെള്ളക്കെട്ട് പൂർണ്ണമായി പരിഹരിക്കുന്നതിന് യുദ്ധകാലാടിസ്ഥാനത്തിലുള്ള നടപടികൾ സ്വീകരിക്കാനും വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ടുള്ള ദീർഘകാല മാസ്റ്റർപ്ലാൻ നടപ്പിലാക്കാനും യോഗം തീരുമാനിച്ചു. റെയിൽവെയുടെ ഭാഗത്ത് നടത്തുന്ന […]
Read more

