തിരുവനന്തപുരം: ഭരണഘടന മുറുകെ പിടിച്ച് ലോക് ഭവനിലെ ഗ്ലാസ് ഹൗസിൽ നടന്ന ചടങ്ങിൽ ഡി.കെ.ശിവകുമാർ കർണാടകയുടെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതോടെ അധികാര വടംവലികൾക്കും വിരാമമിട്ടു. പരിചയസമ്പന്നരായ നേതാക്കളും പുതു തലമുറയിലെ നേതാക്കളും അടങ്ങിയതാണ് പുതിയ മന്ത്രി സഭ. മന്ത്രിസഭയിലുൾപ്പെട്ട മലയാളികളായ കെ.ജെ. ജോർജ്, യു.ടി. ഖാദർ എന്നിവർ രാഷ്ട്രീയത്തിൽ തങ്ങളുടേതായ സ്ഥാനം ഉയർത്തിപ്പിടിച്ചവരാണ്. മുതിർന്ന കോൺഗ്രസ് നേതാവും മംഗളൂരു എം.എൽ.എയുമായ യു.ടി. ഖാദർ കാബിനറ്റ് പദവിയുള്ള മന്ത്രിയായാണ് സത്യപ്രതിജ്ഞ ചെയ്തത്. അഞ്ച് തവണ നിയമസഭാംഗമായ ഖാദർ ആദ്യമായി കർണാടക നിയമസഭയിലെത്തിയത് 2007ൽ പിതാവും മുൻ എം.എൽ.എയുമായ യു.ടി. ഫരീദിൻറെ മരണത്തെത്തുടർന്ന് നടന്ന ഉപതെരഞ്ഞെടുപ്പിലൂടെയാണ്. നിലവിൽ പ്രഖ്യാപിച്ച 13 കാബിനറ്റ് മന്ത്രിമാരുടെ പട്ടിക മികച്ചതാണ്. എ.ഐ.സി.സി പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയുടെ മകൻ പ്രിയങ്ക് ഖാർഗെയും മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ മകൻ യതീന്ദ്ര സിദ്ധരാമയ്യയും മന്ത്രിസഭയിലുണ്ട്.
ടീം ഡി.കെ റെഡി
