തിരുവനന്തപുരം: മന്ത്രി ബിന്ദു കൃഷ്ണയുടെ പ്രൈവറ്റ് സെക്രട്ടറിക്ക് ബിജെപി ബന്ധമെന്ന് കോൺഗ്രസുകാർ. സമൂഹമാധ്യമങ്ങളിൽ ഇതുമായി ബന്ധപ്പെട്ട് കോൺഗ്രസ് പ്രവർത്തകരുടെ ട്രോളുകൾ നിറഞ്ഞു. ബിജെപിക്കാരനെ പ്രൈവറ്റ് സെക്രട്ടറിയാക്കിയ നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് പ്രാദേശിക നേതൃത്വം മന്ത്രി ബിന്ദു കൃഷ്ണയ്ക്കും കെപിസിസി നേതൃത്വത്തിനും പരാതി നൽകി. മന്ത്രി ബിന്ദു കൃഷ്ണ പ്രൈവറ്റ് സെക്രട്ടറിയാക്കിയ ശരത്ചന്ദ്രൻ നേരത്തെ ടൂറിസം മന്ത്രിയായിരുന്ന കെ സി വേണുഗോപാലിന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു. ശരത്ചന്ദ്രനെ അറിയില്ലെന്നും കെപിസിസി നേതൃത്വം കൊടുത്ത ലിസ്റ്റിലുള്ളയാളാകാമെന്നും ശരത്ചന്ദ്രനെ ശുപാർശ ചെയ്തിട്ടില്ലെന്നും ഡിസിസി പ്രസിഡന്റ് പി രാജേന്ദ്രപ്രസാദ് പറഞ്ഞു. ആരുടെ ശുപാർശയിലാണ് വന്നതെന്ന് അറിയില്ല. അദ്ദേഹത്തിന്റെ ബിജെപി ബന്ധം അന്വേഷിക്കുമെന്നും രാജേന്ദ്രപ്രസാദ് അറിയിച്ചു.
ബിന്ദു കൃഷ്ണയ്ക്ക് BJP ബന്ധം
