തമിഴ്നാട് : ബിജെപിയിൽനിന്ന് രാജിവെച്ചതിന് പിന്നാലെ പുതിയ രാഷ്ട്രീയ പാർട്ടി രൂപവത്കരിക്കുമെന്ന സൂചന നൽകി കെ. അണ്ണാമലൈ. ഇപ്പോൾ ‘വി ദ ലീഡർ’ എന്ന പേരിൽ സംഘടന രൂപവത്കരിക്കുമെന്നും പിന്നീട് രാഷ്ട്രീയ പാർട്ടിയായി മാറുമെന്നും അദ്ദേഹം ഇൻസ്റ്റഗ്രാം ലൈവിൽ പറഞ്ഞു. തന്റെ രാഷ്ട്രീയ-പൊതു ജീവിതത്തിലെ അടുത്തഘട്ടം എന്നാണ് അദ്ദേഹം ഇതിനെ വിശേഷിപ്പിച്ചത്. മോദി നമ്മുടെ പ്രധാനമന്ത്രിയാണ്. എന്നാൽ, ഒരു വിഷയത്തിൽ ബിജെപിയുമായി എതിർക്കേണ്ട സാഹചര്യം വരികയാണെങ്കിൽ അത് ശക്തമായിത്തന്നെ എതിർക്കുമെന്നും അദ്ദേഹം പറഞ്ഞു. അടുത്ത പൊതുതിരഞ്ഞെടുപ്പിൽ തങ്ങൾ മത്സരിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു. വലിയൊരു ലക്ഷ്യവുമായിട്ടാണ് ഒരു സാധാരണക്കാരൻ രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചോദ്യോത്തര രീതിയാലിരുന്നു അദ്ദേഹത്തിന്റെ ലൈവ്. ഉപയോക്താക്കളുടെ ചില ചോദ്യങ്ങൾക്ക് അദ്ദേഹം ലൈവിൽകൂടി മറുപടി നൽകുകയും ചെയ്തു.
പുതിയ പാർട്ടിയുമായി അണ്ണാമലൈ
