സൗദിയിൽ വളർത്തുമൃഗങ്ങളെ ഉപദ്രവിച്ചാൽ ഒരുകോടി റിയാൽ വരെ പിഴ

റിയാദ്: വളർത്തുമൃഗങ്ങളോടും കന്നുകാലികളോടും ക്രൂരത കാണിക്കുന്നവർക്കെതിരെ കർശന നടപടിയുമായി സൗദി പരിസ്ഥിതി മന്ത്രാലയം. മൃഗങ്ങളെ ഉപദ്രവിക്കുകയോ അവയോട് അനാസ്ഥ കാണിക്കുകയോ ചെയ്യുന്നവർക്ക് അഞ്ച് വർഷം വരെ തടവും ഒരു കോടി റിയാൽ വരെ പിഴയും ചുമത്തുമെന്ന് മന്ത്രാലയം വ്യക്തമാക്കി.കാലിസമ്പത്ത് സംരക്ഷിക്കുന്നതിനും മൃഗക്ഷേമം ഉറപ്പുവരുത്തുന്നതിനുമായി രാജ്യം നൽകുന്ന മുൻഗണനയുടെ ഭാഗമായാണ് ഈ നടപടി. നിയമലംഘനത്തിന്റെ ഗുരുതരാവസ്ഥ കണക്കിലെടുത്ത് തടവോ പിഴയോ അല്ലെങ്കിൽ രണ്ടും ഒരുമിച്ചോ അനുഭവിക്കേണ്ടി വരുമെന്ന് മന്ത്രാലയം വ്യക്തമാക്കി. മൃഗങ്ങളോടുള്ള കാരുണ്യം കേവലം ഒരു ധാർമ്മിക അല്ലെങ്കിൽ മതപരമായ ഉത്തരവാദിത്തം മാത്രമല്ലെന്നും കന്നുകാലികളുടെ ആരോഗ്യവും ഉൽപാദനക്ഷമതയും നിലനിർത്തുന്നതിൽ ഇത് നിർണായക പങ്കുവഹിക്കുന്നുണ്ടെന്നും അധികൃതർ ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *