അപൂർവ്വ നേട്ടം സ്വന്തമാക്കാൻ മോദി

ന്യൂഡൽഹി : ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിൽ പുതിയ നാഴികക്കല്ല് കുറിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരുങ്ങുന്നു. തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തി തുടർച്ചയായി പ്രധാനമന്ത്രി പദത്തിലിരിക്കുന്നതിന്റെ റെക്കോർഡ് സ്വന്തമാക്കാൻ മോദിക്ക് മുന്നിൽ ഇനി 5 നാൾ മാത്രം. ജൂൺ 10-ന് പ്രധാനമന്ത്രി പദത്തിൽ തുടർച്ചയായി 4399 ദിവസങ്ങൾ പൂർത്തിയാക്കി രാജ്യത്ത് ഏറ്റവും കൂടുതൽ കാലം ‘തുടർച്ചയായി’ ഭരണത്തിലിരുന്ന ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രിയെന്ന റെക്കോർഡ് തിരുത്തിക്കുറിക്കും. സ്വതന്ത്ര ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായ ജവഹർലാൽ നെഹ്‌റുവിന്റെ റെക്കോർഡ് മറികടന്നാണ് മോദി അപൂർവ്വ നേട്ടം കൈവരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *