ഇതിനേക്കാള്‍ ഈസി റണ്ണൗട്ട് ഇനി കിട്ടുമോ? എന്നിട്ടും അവസരം നഷ്ടമാക്കി ഇഷാന്‍ കിഷന്‍, വൈറല്‍ വീഡിയോ

ഹരാരെ: സിംബാബ്‌വെക്കെതിരെ രണ്ടാം ടി20യില്‍ തകര്‍പ്പന്‍ ബാറ്റിംഗിലൂടെ ഇന്ത്യക്ക് മിന്നുന്ന വിജയം സമ്മാനിച്ച ഇഷാന്‍ കിഷന്‍, കീപ്പിംഗിനിടെ വരുത്തിയ ഒരു പിഴവാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. മത്സരത്തില്‍ അനായാസമായ ഒരു റണ്ണൗട്ട് അവസരം പാഴാക്കിയതാണ് താരത്തിന് തിരിച്ചടിയായത്. സിംബാബ്വെ ബാറ്റിംഗിനിടെ ക്രീസിന് പുറത്തായിരുന്ന ന്യൂമാന്‍ ഞാമുരിയെ പുറത്താക്കാന്‍ ലഭിച്ച സുവര്‍ണ്ണാവസരമാണ് ഇഷാന്‍ കിഷന്‍ അശ്രദ്ധമായി നഷ്ടപ്പെടുത്തിയത്. പന്ത് കൈയ്യിലുണ്ടായിരുന്നിട്ടും ഞാമുരിയെ റണ്ണൗട്ടാക്കാന്‍ ഇഷാന്‍ കഴിഞ്ഞില്ല. അതും സ്റ്റംപിന് തൊട്ട് പിന്നിലുണ്ടായിട്ടും. വളരെ അശ്രദ്ധമായി കിഷന്‍ പന്ത് സ്റ്റംപിന് നേരെ എറിയുകയായിരുന്നു. എന്നാല്‍, പന്ത് സ്റ്റംപില്‍ സ്റ്റംപില്‍ കൊള്ളിക്കാന്‍ കിഷന് സാധിച്ചില്ല. സിംബാബ്‌വെ താരമാവട്ടെ ക്രീസിനടുത്ത് പോലും ഉണ്ടായിരുന്നില്ല. വീഡിയോ കാണാം…

Leave a Reply

Your email address will not be published. Required fields are marked *