Author: Greeshma Joshi

ചെറിയ പെരുന്നാളിനും വലിയ പെരുന്നാളിനും മൂന്ന് ദിവസത്തെ അവധി കലണ്ടറിൽ രേഖപ്പെടുത്തണം; സമസ്ത നേതാവ്

കോഴിക്കോട്: പിഎം ശ്രീ പദ്ധതി നടത്തിപ്പിൽ നിന്ന് പിൻമാറണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ട് സമസ്ത. പദ്ധതി വ്യാപക വിമർശനത്തിനും ആക്ഷേപത്തിനും ഇടയാക്കിയിട്ടുണ്ട്. കേന്ദ്ര സർക്കാരിന്‍റെ നിഷിപ്ത താൽപര്യം നടപ്പാക്കുമെന്ന ആശങ്ക നിലനിൽക്കെ പൊതുതാൽപര്യം കണക്കിലെടുക്കാൻ സർക്കാർ തയ്യാറാകണമെന്നും സമസ്ത സെക്രട്ടറി കെ ഉമർ ഫൈസി മുക്കം ആവശ്യപ്പെട്ടു. കേരളത്തിൽ അറബിക് ആന്‍റ് ഫോറിൻ ലാംഗ്വേജ് സർവ്വകലാശാല സ്ഥാപിക്കണമെന്നും ചെറിയ പെരുന്നാളിനും വലിയ പെരുന്നാളിനും മൂന്ന് ദിവസത്തെ അവധി അനുവദിച്ച് സർക്കാർ കലണ്ടറിൽ രേഖപ്പെടുത്തണമെന്നും അടക്കം വിവിധ ആവശ്യങ്ങളാണ് സമസ്ത […]
Read more

ശബരിമല മേല്‍ശാന്തി നറുക്കെടുപ്പ്; തന്ത്രി കണ്ഠരര് രാജീവരെ ഒഴിവാക്കും

തിരുവനന്തപുരം: ശബരിമല മേല്‍ശാന്തി നറുക്കെടുപ്പില്‍ നിന്ന് തന്ത്രി കണ്ഠരര് രാജീവരെ ഒഴിവാക്കും. അഭിമുഖത്തിനായി രാജീവരെ വിളിക്കില്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാര്‍ അറിയിച്ചു. ശബരിമല സ്വര്‍ണക്കൊളള കേസില്‍ പ്രതിചേര്‍ത്തതോടെയാണ് തീരുമാനം. മേല്‍ശാന്തി അഭിമുഖത്തിന് രണ്ട് തന്ത്രിമാരാണ് പങ്കെടുക്കേണ്ടത്. ശബരിമല തന്ത്രി സ്ഥാനത്ത് നിന്നും തന്നെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് തന്ത്രി കണ്ഠരര് രാജീവര് ദേവസ്വം ബോർഡിന് കത്ത് നൽകിയിരുന്നു. പകരം തൽസ്ഥാനത്തേക്ക് മകൻ കണ്ഠരര് ബ്രഹ്‌മദത്തനെ പരിഗണിക്കണമെന്നാണ് കണ്ഠരര് രാജീവരുടെ ആവശ്യം. ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതിസ്ഥാനത്ത് […]
Read more

ബാബാ രാംദേവിന്റെ കമ്പനിക്കെതിരെ നിയമപോരാട്ടവുമായി സര്‍ക്കാര്‍; നടപടിയെടുക്കാന്‍ നിര്‍ദേശം

തിരുവനന്തപുരം: ബാബ രാംദേവ് പ്രമോട്ട് ചെയ്യുന്ന ദിവ്യ ഫാര്‍മസിക്കെതിരെയുള്ള 29 കേസുകളുമായി മുന്നോട്ട് പോകാന്‍ കേരള സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പിന് സര്‍ക്കാര്‍ അനുമതി നല്‍കി. കേസുകൾ പിൻവലിക്കാനോ പൊലീസിന് കൈമാറാനോ ഉള്ള കടുത്ത സമ്മർദ്ദങ്ങളെ അതിജീവിച്ചാണ് ഡ്രഗ്സ് കൺട്രോൾ വിഭാഗം നിയമനടപടികളുമായി മുന്നോട്ട് പോകുന്നത്. കോടതികളിൽ ഈ കേസുകളുടെ പ്രാധാന്യം കൃത്യമായി ബോധ്യപ്പെടുത്തി വിചാരണയുമായി മുന്നോട്ട് പോകാൻ ഡ്രഗ് കൺട്രോളർ കെ. സുജിത് കുമാർ എൻഫോഴ്‌സ്‌മെന്റ് ഓഫീസർമാർക്ക് നിർദേശം നൽകി. അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് […]
Read more

പ്രതിപക്ഷ നേതാവിന്റെ അസാന്നിധ്യം ചർച്ചയാക്കി ബിജെപി

ഡൽഹി: പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ അസാന്നിധ്യം ചര്‍ച്ചയാക്കി ബിജെപി. രാഹുല്‍ എവിടെയാണെന്ന ചോദ്യവുമായി ബിജെപി ഐടി സെല്‍ നേതാവ് അമിത് മാളവ്യ രംഗത്തെത്തി. ‘രാഹുൽ ഗാന്ധി എവിടെയാണെന്ന് ആർക്കെങ്കിലും അറിയാമോ? അദ്ദേഹം ഏത് രാജ്യത്താണ് അവധിക്കാലം ആഘോഷിക്കുന്നത്? അദ്ദേഹം ആരുടെ കൂടെയാണ്? ഇത്രയധികം തവണ അദ്ദേഹം ആരെ കാണാനാണ് യാത്ര ചെയ്യുന്നത്? അദ്ദേഹം ദീർഘനാളായി ഇന്ത്യയിൽ നിന്ന് വിട്ടുനിൽക്കുകയാണ്, അദ്ദേഹം എവിടെയാണെന്ന് ആർക്കും അറിയില്ല.” – എന്നായിരുന്നു ട്വീറ്റ്. വയനാട് മണ്ണിടിച്ചിൽ കഴിഞ്ഞ് ദിവസങ്ങൾ പിന്നിട്ടിട്ടും […]
Read more

ശബരിമല സ്വർണക്കൊള്ളക്കേസ് എസ്ഐടി അന്വേഷണം സ്തംഭിച്ചു: കെ. മുരളീധരൻ

തിരുവനന്തപുരം: ശബരിമല കൊള്ളക്കേസ് എസ്ഐടി അന്വേഷണം സ്തംഭിച്ചുവെന്ന് മന്ത്രി കെ. മുരളീധരൻ. കോടതിയാണ് മേൽനോട്ടം വഹിക്കുന്നത്. സർക്കാരിന് ഒന്നും ചെയ്യാനാവാത്ത അവസ്ഥ. എന്നാൽ കോടതിയുമായി ഏറ്റുമുട്ടലിന് ഇല്ലെന്നും അദ്ദേഹം പറഞ്ഞു. തീരുമാനമെടുക്കാൻ സർക്കാരിന് അധകാരം വേണം. സർക്കാരിൻ്റെ ഭാഗത്തു നിന്നും തെറ്റുണ്ടെങ്കിൽ കോടതിക്ക് തിരുത്താം. താഴ്മൺ തന്ത്രി സംശയത്തിന്റെ നിഴലിൽ. തന്നെ സ്ഥാനത്തു നിന്ന് മാറ്റി മകനെ നിയമിക്കണമെന്ന് തന്ത്രി ആവശ്യപ്പെട്ടു. എന്നാൽ ഇക്കാര്യം ബോർഡ് കോടതിക്ക് വിട്ടു. ബോര്‍ഡിന്‍റെ ഈ നിലപാട് ശരിയല്ലെന്നും മന്ത്രി വിമർശിച്ചു. […]
Read more

ഉപരാഷ്ട്രപതിയും സുരേഷ് ഗോപിയും മറുപടി അർഹിക്കുന്നില്ല, പരസ്യപ്രതികരണത്തിനില്ലെന്ന്: എൻഎസ്എസ്

തിരുവനന്തപുരം: ഉപരാഷ്ട്രപതിയും സുരേഷ് ഗോപിയും നടത്തിയ പ്രസ്താവനകൾ ചില ലക്ഷ്യങ്ങളോടെയാണെന്നാണ് എൻഎസ്എസ് വിലയിരുത്തൽ . അതിനാൽ രൂക്ഷമായിരുന്നു സുകുമാരൻനായരുടെ മറുപടി. ഇരുവരും മറുപടി അർഹിക്കുന്നില്ല, മന്നംസമാധിയിൽ ആർക്കും വിലക്കില്ലെന്നും സുകുമാരൻനായർ പറഞ്ഞു തനിക്കെതിരെ ഉപരാഷ്ട്രപതിയും സുരേഷ്​ഗോപിയും നടത്തിയ വിമർശനങ്ങൾക്ക് മറുപടി അർഹിക്കുന്നില്ലെന്ന് എൻഎസ്എസ് ജനറൽസെക്രട്ടറി ജി സുകുമാരൻനായർ. മന്നം സമാധിയിൽ ഇന്നയാൾ വരണം ഇന്നയാൾ വരണ്ട എന്ന് ഒരാൾ തീരുമാനിക്കുമെന്ന ചിന്ത വേണ്ടെന്നായിരുന്നു ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണന്റെ വിമ‍ർശനം. പെരുന്ന സ്വയം ശുദ്ധീകരിക്കപ്പെടുമെന്നായിരുന്നു സുരേഷ് ​ഗോപിയുടെ പ്രസ്താവന. […]
Read more

പാനിക് ബട്ടൺ’; ട്രാക്കിംഗ് ഉപകരണങ്ങൾ ഘടിപ്പിക്കാൻ ഒരുങ്ങി കെഎസ്ആർടിസി

തിരുവനന്തപുരം: സ്ത്രീകൾക്ക് സൗജന്യയാത്ര നൽകുന്ന ‘പ്രിയദർശിനി’ പദ്ധതിക്ക് പിന്നാലെ വൻ തിരക്കാണ് കെ.എസ്.ആർ.ടി.സി ബസുകളിൽ അനുഭവപ്പെടുന്നത്. ഇതോടെ യാത്രക്കാരുടെ സുരക്ഷാ ഉറപ്പാക്കാനായി അത്യാധുനിക സുരക്ഷാ സംവിധാനങ്ങൾ ബസിൽ ഒരുക്കാനുള്ള നീക്കവും അധികൃതർ ആരംഭിച്ചു കഴിഞ്ഞു. ആദ്യഘട്ടത്തിൽ സംസ്ഥാനത്തെ 1000 ബസുകളിൽ പാനിക് ബട്ടണുകളും സാറ്റലൈറ്റ് അധിഷ്ഠിത തത്സമയ ട്രാക്കിംഗ് സംവിധാനവും ഏർപ്പെടുത്താനാണ് നീക്കം. അടിയന്തര സാഹചര്യങ്ങളിൽ യാത്രക്കാർക്ക് കൺട്രോൾ റൂമുമായും സുരക്ഷാ ഏജൻസികളുമായും ഉടനടി ബന്ധപ്പെടാൻ സഹായിക്കുന്നതാണ് ഈ ‘വെഹിക്കിൾ ട്രാക്കിംഗ് ആൻഡ് മോണിറ്ററിംഗ് സിസ്റ്റം’ (VTMS). […]
Read more

കുന്നംകുളത്ത് കൂട്ട ആത്മഹത്യാശ്രമം; അച്ഛനും മകളും മരിച്ചു

തൃശൂര്‍: കുന്നംകുളത്ത് ഒരു കുടുംബത്തിലെ നാലുപേര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. അച്ഛനും മകളും മരിച്ചു. ഭാര്യയും മകനും ചികിത്സയിലാണ്. കുന്നംകുളം സ്വദേശി സിബി ( 50), മകള്‍ അലീന ( 18) എന്നിവരാണ് മരിച്ചത്. സിബിയുടെ ഭാര്യ ബീന, മകന്‍ ആദിത്യന്‍ ( 17) എന്നിവര്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. ഗള്‍ഫില്‍ ജോലി ചെയ്തിരുന്ന സിബി, ജോലി നഷ്ടപ്പെട്ടതിനെത്തുടര്‍ന്നാണ് നാട്ടില്‍ തിരിച്ചെത്തിയത്. കടുത്ത സാമ്പത്തിക ബാധ്യതയാണ് കൂട്ട ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം. കിണറ്റില്‍ നിന്നാണ് സിബിയുടെ മൃതദേഹം പുറത്തെടുത്തത്. […]
Read more

അയോധ്യ രാമക്ഷേത്ര സംഭാവനക്കൊള്ള: ഹർജികൾ ഇന്ന് സുപ്രീം കോടതിയിൽ

ന്യൂഡൽഹി: അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനക്കൊള്ളയിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജികൾ ഇന്ന് സുപ്രീം കോടതി പരിഗണിക്കും. ഇതുമായി ബന്ധപ്പെട്ട മൂന്ന് ഹർജികളും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ആണ് പരിഗണിക്കുക. ആർജെഡി എംപി സുധാകർ സിങ്,നരേന്ദ്ര കുമാർ ഗോസ്വാമി, അഭിഭാഷകരായ അജയ് കുമാർ റോയി,ദിനേശ് കുമാർ യാദവ് എന്നിവരാണ് ഹർജിക്കാർ. നിലവിൽ എസ്.ഐ.ടി നടത്തുന്ന അന്വേഷണം പര്യാപ്‌തമല്ലെന്നാണ് ഹർജിക്കാരുടെ പ്രധാന ആരോപണം. സുപ്രീം കോടതിയുടെ മേൽനോട്ടത്തിൽ സംഭവം സിബിഐ അന്വേഷിക്കണം എന്നാണ് ഹർജിയിലെ ആവശ്യം. ചീഫ് ജസ്റ്റിസ് […]
Read more

കൊല്ലത്ത് വിവാഹസൽക്കാരത്തിനിടെ ഐസ്‌ക്രീമിനെച്ചൊല്ലി കൂട്ടത്തല്ല്

കൊല്ലം: കൊല്ലത്ത് വിവാഹസൽക്കാരത്തിനിടെ ഐസ്‌ക്രീമിനെച്ചൊല്ലി ബന്ധുക്കളും അതിഥികളും തമ്മിൽ കൂട്ടത്തല്ല്. കൺമുന്നിലെ കൂട്ടയടി കണ്ട് പരിഭ്രാന്തയായ വധു ഓഡിറ്റോറിയത്തിൽ കുഴഞ്ഞുവീണു. കൊല്ലം കൊല്ലൂർവിള പള്ളിമുക്കിലെ ഒരു ഓഡിറ്റോറിയത്തിൽ നടന്ന വിവാഹസൽക്കാരത്തിനിടെയാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. സൽക്കാരത്തിൽ പങ്കെടുത്ത ഒരാൾ ആദ്യം ഐസ്‌ക്രീം കഴിച്ച ശേഷം രണ്ടാമതും ആവശ്യപ്പെട്ടതോടെയാണ് ചടങ്ങിനെ യുദ്ധക്കളമാക്കിയ സംഭവങ്ങളുടെ തുടക്കം. എന്നാൽ കൗണ്ടറിലുണ്ടായിരുന്ന വിതരണക്കാരൻ വീണ്ടും ഐസ്‌ക്രീം നൽകാൻ തയ്യാറായില്ല. ഐസ്‌ക്രീം നിഷേധിച്ചത് ചോദ്യം ചെയ്തതോടെ സൽക്കാരത്തിനെത്തിയവർക്കിടയിൽ തർക്കം ഉടലെടുത്തു. വിതരണക്കാരനെ അനുകൂലിക്കുന്നവരും എതിർക്കുന്നവരുമായി […]
Read more

Recent News