Author: Greeshma Joshi

വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാന്‍ ഇനി മാതാപിതാക്കളുടെ എസ്‌ഐആര്‍ വിവരങ്ങളും സമര്‍പ്പിക്കണം

ന്യൂഡല്‍ഹി: വോട്ടര്‍ പട്ടികയില്‍ പുതുതായി പേര് ചേര്‍ക്കാന്‍ മാതാപിതാക്കളുടെ എസ്ഐആര്‍ വിവരങ്ങളും സമര്‍പ്പിക്കണം. പുതിയ വോട്ടര്‍മാര്‍ക്കും എസ്ഐആറിന് ശേഷം വന്ന വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടാത്തവര്‍ക്കും ഇത് ബാധകമാണെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍. വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനായുള്ള ഫോം 6 പൂരിപ്പിക്കുമ്പോള്‍ ഈ വിവരങ്ങള്‍ കൂടി നല്‍കണമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഈ ഡിക്ലറേഷന്‍ പൂര്‍ത്തിയാക്കാതെ അടുത്ത ഘട്ടത്തിലേക്ക് പോകാനാകില്ല. ഇത് കൃത്യമായി വോട്ടര്‍മാരെ മാപ്പ് ചെയ്യാന്‍ സഹായിക്കുകയും പുതിയ വോട്ടര്‍മാര്‍ക്ക് അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ട രേഖകളുടെ എണ്ണം കുറയ്ക്കുകയും […]
Read more

ബ്രേക്ക് ദി ചെയിന്‍ പദ്ധതി ക്രമക്കേട്; ഡോ. മുഹമ്മദ് അഷീലിനെതിരെ പരിശോധനാ റിപ്പോര്‍ട്ട്

തിരുവനന്തപുരം: ബ്രേക്ക് ദി ചെയിന്‍ പദ്ധതി ക്രമക്കേടില്‍ സുരക്ഷാ മിഷന്‍ മുന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടി വേണമെന്ന് ധനകാര്യ വിഭാഗത്തിന്റെ പരിശോധനാ റിപ്പോര്‍ട്ട്. ചെലവുകളുടെ പൂര്‍ണ ബില്ലുകളോ രേഖകളോ ഹാജരാക്കിയിട്ടില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. സാമ്പത്തിക ഇടപാടുകള്‍ പ്രത്യേക ബാങ്ക് അക്കൗണ്ട് വഴിയല്ല നടത്തിയതെന്നും പദ്ധതി നടപ്പാക്കാന്‍ സാമൂഹ്യ സുരക്ഷാ മിഷനെ ചുമതലപ്പെടുത്തിയ സര്‍ക്കാര്‍ ഉത്തരവുകള്‍ നിലവില്‍ ഇല്ലെന്നും ധനകാര്യ വിഭാഗത്തിന്റെ റിപ്പോര്‍ട്ടിലുണ്ട്. സാനിറ്റൈസര്‍, മാസ്‌ക് എന്നിവയുടെ നിര്‍മ്മാണത്തിനായി സര്‍ക്കാര്‍ അനുമതി ഇല്ലാതെ 33 […]
Read more

ഡിവൈഎഫ്‌ഐ നേതാവ് ജിതിന്‍ ഭാസ്‌കറിന്റെ വെല്ലുവിളി; കേസെടുക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ്

കോഴിക്കോട്: കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ അറസ്റ്റിലായ ഡിവൈഎഫ്‌ഐ നേതാവ് ജിതിന്‍ ഭാസ്‌കര്‍ എസ്‌ഐടിയെ വെല്ലുവിളിച്ചതില്‍ കേസെടുക്കണമെന്ന ആവശ്യവുമായി യൂത്ത് കോണ്‍ഗ്രസ് രംഗത്ത്. ജിതിന്‍ എസ്ഐടിയെ ഭീഷണിപ്പെടുത്തിയെന്നും ഇതില്‍ കേസെടുക്കണമെന്നുമാണ് ആവശ്യം. വിഷയത്തില്‍ യൂത്ത് കോണ്‍ഗ്രസ് റൂറല്‍ എസ് പിക്ക് പരാതി നല്‍കി. സ്‌ക്രീന്‍ ഷോട്ട് 10 പേര്‍ക്കെങ്കിലും അയച്ചത് തെളിയിക്കണം എന്നായിരുന്നു ജാമ്യത്തില്‍ ഇറങ്ങിയ ജിതിന്റെ വെല്ലുവിളി. ഫേസ്ബുക്ക് പോസ്റ്റിയൂടെയായിരുന്നു വെല്ലുവിളി. വിഷയത്തില്‍ ജിതിന്റെ ജാമ്യം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് അന്വേഷണസംഘം നേരത്തെ കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. […]
Read more

പാലാ നഗരസഭയിൽ പ്രതിപക്ഷത്തിന്റെ അവിശ്വസ പ്രമേയം 21 ന്

കോട്ടയം: പാലാ നഗരസഭയിൽ ഭരണസമിതിക്കെതിരെയുള്ള പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയം 21 ന് ചർച്ചക്ക് എടുക്കും. അവിശ്വസ പ്രമേയത്തിൽ കോൺഗ്രസ്‌ കൗൺസിലർമാരുടെ നിലപാട് നിർണായകമായിരിക്കും. ഭരണസമിതിയോട് ഇടഞ്ഞ് നിൽക്കുന്ന കോൺഗ്രസ് കൗൺസിലർമാരെ അനുനയിപ്പിക്കാൻ നേതൃത്വം ശ്രമം തുടരുകയാണ്. പ്രതിപക്ഷ നേതാവ് ബിജു പാലൂപ്പടവനാണ് കഴിഞ്ഞ ദിവസം തദ്ദേശവകുപ്പ് ജോയിന്റ് ഡയറക്ടർക്ക്‌ അവിശ്വാസപ്രമേയത്തിന് മുന്നില്‍ നോട്ടീസ് നൽകിയത്. കേരള കോൺഗ്രെസ് (എം), സിപിഎം കൗൺസിലർമാർ നോട്ടീസിൽ ഒപ്പിട്ടിരുന്നു. യുഡിഎഫിൽ ആഭ്യന്തര പ്രശ്നങ്ങൾ രൂക്ഷമായതിന് പിന്നാലെയായിരുന്നു പ്രതിപക്ഷത്തിന്റെ നീക്കം. ഭരണത്തിൽ വരാൻ […]
Read more

അയോധ്യ രാമക്ഷേത്ര സംഭാവനാ ക്രമക്കേട്; പ്രതികളുടെ ഭൂമി ഇടപാടുകള്‍ കേന്ദ്രീകരിച്ചും അന്വേഷണം

ലഖ്‌നൗ: അയോധ്യ രാമക്ഷേത്ര സംഭാവന കൊള്ളയില്‍ നിര്‍ണായക നീക്കവുമായ് പ്രത്യേക അന്വേഷണ സംഘം. പ്രതികളുടെ ഭൂമി ഇടപാടുകള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്താനാണ് നീക്കം. അറസ്റ്റിലായ 8 പേരുമായി ബന്ധമുള്ള 20 പേരെ ചുറ്റിപ്പറ്റിയാണ് അന്വേഷണം നടത്തുക. ഇവര്‍ നടത്തിയ ഭൂമി ഇടപാടുകള്‍ പരിശോധിക്കുകയാണ് എസ്‌ഐടി ലക്ഷ്യമിടുന്നത്. വിശദാംശങ്ങള്‍ കണ്ടെത്താന്‍ ജില്ലാ റവന്യൂ വകുപ്പിനോട് എസ്‌ഐടി ആവശ്യപ്പെട്ടു. കേസില്‍ അറസ്റ്റിലായ പ്രതികള്‍ക്ക് വേണ്ടി നിലവില്‍ നിരീക്ഷണത്തിലുള്ള 20 പേര്‍ ഭൂമി ഇടപാടുകള്‍ നടത്തി എന്നാണ് സംശയം. പ്രതികള്‍ നടത്തിയ […]
Read more

ഓടുന്ന ട്രെയിനില്‍ പൂജ: വിശദീകരണവുമായി റെയില്‍വേ

ന്യൂഡല്‍ഹി: ഓടുന്ന ട്രെയിനിനുള്ളില്‍ ഒരു പൂജാരി പൂജ നടത്തുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. ഇതുമായി ബന്ധപ്പെട്ട് നിരവധി ആക്ഷേപങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തില്‍ വിശദീകരണവുമായി ഇന്ത്യന്‍ റെയില്‍വേ രംഗത്തെത്തി. ചടങ്ങുകള്‍ നടന്നത് ഒരു സാധാരണ യാത്രാ കോച്ചിലല്ലെന്നും മറിച്ച് സ്വകാര്യമായി ബുക്ക് ചെയ്ത ഒരു ‘സലൂണ്‍ കാറിനുള്ളില്‍’ ആണെന്നുമാണ് റെയില്‍വേയുടെ വിശദീകരണം. ട്രെയിന്‍ കോച്ചിന്റെ തറയിലിരുന്ന് പൂജാരി പൂജ നടത്തുന്നതും വെള്ള വസ്ത്രം ധരിച്ച നിരവധി ഭക്തര്‍ ചടങ്ങില്‍ പങ്കെടുക്കുന്നതുമായ വിഡിയോ പ്രചരിച്ചതോടെയാണ് സാമൂഹിക മാധ്യമങ്ങളില്‍ വിഷയം […]
Read more

ഫഹദ് ഫാസിലിന്റെ ഫാന്റസി എന്റർടെയിനർ ‘ഡോണ്ട് ട്രബിൾ ദ ട്രബിൾ’ ടീസർ പുറത്തിറങ്ങി

ഇന്ത്യൻ സിനിമയിലെ ഏറ്റവും വൈവിധ്യമാർന്ന അഭിനേതാക്കളിൽ ഒരാളായ ഫഹദ് ഫാസിലും, ബാഹുബലി പോലൊരു ഇതിഹാസ ചിത്രം സമ്മാനിച്ച ആർക്കാ മീഡിയ വർക്ക്സും, ബ്രഹ്മാണ്ഡ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങൾ ഒരുക്കിയ സംവിധായകൻ എസ്. എസ്. രാജമൗലിയും ഒന്നിക്കുന്ന ബിഗ് ബജറ്റ് ഫാന്റസി എന്റർടെയിനർ ‘ഡോൺട്ട് ട്രബിൾ ദ ട്രബിൾ’ എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. പ്രേമലു എന്ന ചിത്രത്തിന്റെ വിജയകരമായ വിതരണത്തിലൂടെ നിർമ്മാണരംഗത്തേക്ക് ശ്രദ്ധേയമായ അരങ്ങേറ്റം കുറിച്ച എസ്. എസ്. കാർത്തികേയ, ഷോബു യാർലഗഡ്ഡ, പ്രസാദ് ദേവിനേനി എന്നിവർ ചേർന്നാണ് […]
Read more

പോത്തുണ്ടി ഇരട്ട കൊലപാതകം; ചെന്താമരയുടെ ശിക്ഷാവിധി ഇന്ന്

പാലക്കാട്: പാലക്കാട് നെന്മാറ ഇരട്ടക്കൊലപാതക കേസില്‍ പ്രതി ചെന്താമരയുടെ ശിക്ഷാവിധി ഇന്ന്. പോത്തുണ്ടി ബോയന്‍ നഗര്‍ സ്വദേശി സുധാകരനെയും അമ്മ ലക്ഷ്മിയെയും കൊലപ്പെടുത്തിയ കേസിലാണ് വിധി. അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് കേസില്‍ ഇന്ന് വിധി പറയുക. ജൂലൈ 6ന് നേരത്തെ വിധി പറയുമെന്ന് അറിയിച്ചിരുന്നെങ്കിലും ജഡ്ജിയുടെ ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണം മാറ്റിവെക്കുകയായിരുന്നു. കേസിലെ അന്തിമവാദം പാലക്കാട് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി നാലില്‍ ജൂണ്‍ 30 ന് പൂര്‍ത്തിയായിരുന്നു. 2025 ജനുവരി 27നാണ് പോത്തുണ്ടി സ്വദേശി […]
Read more

യൂത്ത് കോൺഗ്രസുകാരെ മർദിച്ച കേസിലെ അട്ടിമറി: അന്വേഷണ റിപ്പോർട്ട് ഇന്ന് സര്‍ക്കാരിന് കൈമാറും

തിരുവനന്തപുരം: നവകേരള യാത്രയ്ക്കിടെ മുന്‍ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥർ ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച കേസ് അട്ടിമറിച്ച സംഭവത്തിൽ എം ആർ അജിത് കുമാറിനെതിരായ അന്വേഷണ റിപ്പോർട്ടിന്മേൽ ഡിജിപി ഇന്ന് സര്‍ക്കാരിന് ശുപാർശ സമർപ്പിച്ചേക്കും. ഇക്കാര്യത്തില്‍ നിയമോപദേശവും എം ആർ അജിത് കുമാറിന്റെ വിശദീകരണവും ഉൾപ്പെടുത്തിയായിരിക്കും റിപ്പോർട്ട് സമർപ്പിക്കുക. റിപ്പോർട്ട് ഡിജിപിക്ക് ലഭിച്ചിട്ട് രണ്ടാഴ്ച കഴിഞ്ഞിട്ടും നടപടി എടുക്കാത്തിൽ യുഡിഎഫിലും കോൺഗ്രസിലും വ്യാപക പ്രതിഷേധം ഉയർന്നതിനിടെയാണ് നടപടി. ആലപ്പുഴയിലെ വിവാദ രക്ഷാ പ്രവർത്തനവുമായി ബന്ധപ്പെട്ട് എഡിജിപി […]
Read more

എൽഡിഎഫ് സർക്കാർ പിഎം ശ്രീയിൽ ഒരു തെറ്റും ചെയ്തിട്ടില്ല: കെ കെ ഷൈലജ

ഡൽഹി : കേന്ദ്ര സർക്കാരിന്‍റെ പി എം ശ്രീ (PM SHRI) പദ്ധതി നടപ്പാക്കുന്ന കാര്യത്തിൽ കഴിഞ്ഞ എൽ ഡി എഫ് സർക്കാർ യാതൊരുവിധ തെറ്റും ചെയ്തിട്ടില്ലെന്ന് മുതിർന്ന സി പി എം കേന്ദ്ര കമ്മിറ്റി അംഗവും മുൻ മന്ത്രിയുമായ കെ കെ ശൈലജ. മുൻപ് നീറ്റ് പരീക്ഷ അടിച്ചേൽപ്പിച്ചതുപോലെ പി എം ശ്രീ പദ്ധതിയും സംസ്ഥാനങ്ങൾക്ക് മേൽ അടിച്ചേൽപ്പിക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്നും ഇത് രാജ്യത്തിന്റെ ഫെഡറലിസത്തിന് എതിരായ കടന്നുകയറ്റമാണെന്നും അവർ കുറ്റപ്പെടുത്തി. ഈ പദ്ധതി […]
Read more

Recent News