Author: Greeshma Joshi

കടിച്ച ആപ്പിൾ ആൾക്കൂട്ടത്തിലേക്ക് എറിഞ്ഞ് ഡികെ, ചാടിപ്പിടിച്ച് അനുയായികൾ

ബംഗളൂരു: കടിച്ച ആപ്പിൾ ആൾക്കൂട്ടത്തിലേക്ക് എറിഞ്ഞു നൽകുന്ന കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാറിൻ്റെ പ്രവൃത്തി സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. കനകപുരയിൽ നടന്ന പൊതുപരിപാടിയിലാണ് കടിച്ച ആപ്പിളിൻ്റെ ബാക്കി ഭാഗം മുഖ്യമന്ത്രി അനുയായികൾക്കിടയിലേക്ക് എറിഞ്ഞത്. ഡി കെ ശിവകുമാറിൻ്റെ പ്രവൃത്തി വിമർശനത്തിന് ഇടയാക്കിയിട്ടുണ്ട്. കനകപുരയിലെ ഹൊരഹള്ളിയിൽ അനുയായികൾ ശിവകുമാറിന് വൻ സ്വീകരണം ഒരുക്കിയതിനിടെ ആണ് സംഭവം. ആപ്പിളും പൂക്കളും കൊണ്ട് തയ്യാറാക്കിയ വലിയ ഹാരം അണിയിച്ചതിന് പിന്നാലെയാണ് ഡി കെ ശിവകുമാറിൻ്റെ പ്രവൃത്തി. ഹാരത്തിൽനിന്ന് ആപ്പിൾ അടർത്തിയെടുത്ത […]
Read more

വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമർശനവുമായി പി ജയരാജൻ

തിരുവനന്തപുരം: വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമർശനവുമായി സിപിഐഎം സംസ്ഥാന സമിതി അംഗം പി ജയരാജൻ. വെള്ളാപ്പള്ളി നടേശൻ ഒരേ സമയം രണ്ട് തോണിയിൽ കാലുവെക്കുന്നയാളാണെന്ന വിമർശനമാണ് പി ജയരാജൻ ഉന്നയിച്ചത്. വെള്ളാപ്പള്ളി നടേശൻ ഒരോ സമയം സമയം നവോത്ഥാന സമിതി അധ്യക്ഷനും മകൻ സംഘപരിവാറിനൊപ്പവും ആണെന്ന് ചൂണ്ടിക്കാണിച്ച പി ജയരാജൻ വെള്ളാപ്പള്ളിക്ക് ബഹുമുഖ വേഷം ആണെന്നും കുറ്റപ്പെടുത്തി. ശ്രീനാരായണ ദർശനത്തിന് എതിരായ നിലപാടാണ് ഇപ്പോൾ എസ്എൻഡിപി തലപ്പത്തുള്ളവർക്കെന്നും പി ജയരാജൻ കുറ്റപ്പെടുത്തി. ‘കേരളത്തിലെ ഇപ്പോഴത്തെ എസ്ൻഡിപി യോ​ഗത്തിൻ്റെ […]
Read more

പേഴ്‌സണല്‍ സ്റ്റാഫിലും അവഗണന; കോഴിക്കോട് മുസ്‌ലിം ലീഗില്‍ കടുത്ത അതൃപ്തി

കോഴിക്കോട്: ആറ് സീറ്റില്‍ വിജയിച്ചിട്ടും ഒരു മന്ത്രിയെ പോലും നല്‍കാതെ അവഗണിച്ചതിന് പുറമേ പേഴ്‌സണല്‍ സ്റ്റാഫ് നിയമനത്തിലും തഴഞ്ഞെന്ന് ആരോപിച്ച് കോഴിക്കോട് മുസ്‌ലിം ലീഗില്‍ അമര്‍ഷം പുകയുന്നു. കഴിഞ്ഞ ദിവസം നടന്ന ജില്ലാ നേതൃയോഗങ്ങളില്‍ അംഗങ്ങള്‍ പ്രതിഷേധം അറിയിച്ചു. സംസ്ഥാന കമ്മിറ്റിക്ക് തെരഞ്ഞെടുക്കാനായി പതിമൂന്ന് പേരുടെ പ്രാഥമിക പട്ടികയായിരുന്നു മുസ്‌ലിം ലീഗ് ജില്ലാ കമ്മിറ്റി സംസ്ഥാന നേതൃത്വത്തിന് കൈമാറിയത്. പതിമൂന്നില്‍ അഞ്ച് പേരെങ്കിലും കോഴിക്കോട് ജില്ലയില്‍ നിന്നുണ്ടാകുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ ജില്ലയില്‍ നിന്നും ആരെയും പരിഗണിച്ചില്ലെന്നാണ് ആരോപണം. […]
Read more

മേജര്‍ രവിയുടെ പ്രസ്താവന വസ്തുതാ വിരുദ്ധവും അപലപനീയവും: പിണറായി വിജയന്‍

തിരുവനന്തപുരം: ബിജെപി നേതാവും സംവിധായകനുമായ മേജര്‍ രവിക്കെതിരെ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. നടനും മുന്‍ എംപിയുമായ ഇന്നസെന്റിന്റെ നിര്യാണവേളയില്‍ അന്തിമോപചാരം അര്‍പ്പിക്കാന്‍ താന്‍ എത്തിയത് 55 വാഹനങ്ങളുടെയും 560 പൊലീസിന്റെയും അകമ്പടിയോടെയാണെന്ന മേജര്‍ രവിയുടെ പ്രസ്താവന വസ്തുതാ വിരുദ്ധമെന്ന് പിണറായി വിജയന്‍ പറഞ്ഞു. ഇന്നസെന്റിന് അന്തിമോപചാരം അര്‍പ്പിക്കുന്ന യഥാര്‍ത്ഥ ദൃശ്യങ്ങള്‍ മാധ്യമങ്ങളില്‍ വന്നിട്ടുള്ളതാണ്. അത് പരിശോധിച്ചാല്‍ ഈ അടിസ്ഥാനരഹിതമായ വ്യാജ നിര്‍മ്മിതി ആര്‍ക്കും മനസ്സിലാവുന്നതേ ഉള്ളൂ. പക്ഷെ മേജര്‍ രവിയെ പോലെ ഒരാള്‍ ഇത്തരം വില […]
Read more

കൊലവിളി പോസ്റ്റ്; അർജുൻ ആയങ്കിയുടെ ജാമ്യം റദ്ദാക്കണമെന്ന് പൊലീസ്, കോടതിയിൽ റിപ്പോർട്ട് നൽകി

കൊച്ചി: കോതമംഗലം എസ്എച്ച്ഒയ്ക്കെതിരായി വധഭീഷണി മുഴക്കിയ അർജുൻ ആയങ്കിയുടെ ജാമ്യം റദ്ദാക്കണമെന്ന് പൊലീസ്. കോതമംഗലം മജിസ്‌ട്രേറ്റ് കോടതിയിലാണ് പൊലീസ് റിപ്പോർട്ട് നൽകിയത്. അർജുൻ ആയങ്കിയുടെ ഭീഷണി പോസ്റ്റില്‍ പൊലീസ് നേരത്തെ കേസെടുത്തിരുന്നു. സമാധാനപരനായി പെൻഷൻ വാങ്ങി ശിഷ്ട ജീവിതം നയിക്കാൻ അനുവദിക്കില്ലെന്നായിരുന്നു അർജുൻ ആയങ്കിയുടെ പോസ്റ്റ്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായ അര്‍ജുൻ ആയങ്കിയെയും സംഘത്തേയും കോതമംഗലം പൊലീസ് കഴിഞ്ഞ മെയ് 3 ന് അറസ്റ്റ് ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് അർജുൻ ആയങ്കി കോതമംഗലം സി ഐക്കെതിരെ […]
Read more

KPCC പുനഃസംഘടന: വനിതകൾക്ക് മുൻഗണന വേണമെന്നാവശ്യം

തിരുവനന്തപുരം: കെപിസിസി പുനഃസംഘടനയില്‍ വനിതകള്‍ക്ക് പരിഗണന വേണമെന്ന് ആവശ്യം. കോണ്‍ഗ്രസില്‍ ഒരാള്‍ക്ക് ഒരു പദവി നിര്‍ബന്ധമാക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. ജനപ്രതിനിധികളെ പ്രധാന ചുമതലകളില്‍ പരിഗണിക്കരുതെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. സ്ഥാനാര്‍ത്ഥിത്വം ലഭിക്കാത്തവരെ പരിഗണിക്കണമെന്ന ആവശ്യവും ശക്തമാണ്. എംഎല്‍എമാരെ സംഘടനാ ചുമതലകളില്‍ നിന്നും ഒഴിവാക്കാനുള്ള തീരുമാനവും ഉണ്ടായേക്കും. കെപിസിസി പൂര്‍ണ്ണമായും പുനഃസംഘടിപ്പിക്കാനാണ് ഹൈക്കമാന്‍ഡ് നിര്‍ദ്ദേശം. നിലവില്‍ അധ്യക്ഷ പദവിയിലേക്ക് ബെന്നി ബഹനാന്‍, കൊടിക്കുന്നില്‍ സുരേഷ്, ജോസഫ് വാഴക്കന്‍, ആന്റോ ആന്റണി, വി എസ് ശിവകുമാര്‍, എം കെ രാഘവന്‍, മാത്യു […]
Read more

നേതൃമാറ്റ ആവശ്യം വെട്ടി സിപിഎം സെക്രട്ടേറിയറ്റ്

തിരുവനന്തപുരം: സിപിഎമ്മിൽ നേതൃമാറ്റം വേണമെന്ന കീഴ്ഘടകങ്ങളുടെ ആവശ്യം വെട്ടി സംസ്ഥാന സെക്രട്ടേറിയറ്റ്. സെക്രട്ടേറിയറ്റ് തയാറാക്കിയ റിപ്പോർട്ടിൽ നിന്നും നേതൃമാറ്റ ആവശ്യം വെട്ടിമാറ്റുകയായിരുന്നു. പ്രതിപക്ഷ നേതാവ് പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദനും എതിരായ വിമർശനങ്ങളും ഒഴിവാക്കി. വ്യക്തിപരവും നയപരവുമായ വീഴ്ചകൾ മയപ്പെടുത്തുകയും ചെയ്തു. എന്നാൽ, നിലവിലെ റിപ്പോർട്ടുമായി കീഴ്ഘടകങ്ങളിലേക്ക് ചെല്ലാനാകില്ലെന്നും തിരുത്ത് വേണമെന്നും സംസ്ഥാന സമിതി ആവശ്യപ്പെട്ടു. തുടർന്ന് ആവശ്യമായ തിരുത്ത് വരുത്താമെന്ന് സംസ്ഥാന സെക്രട്ടറി അറിയിച്ചു. സിപിഎം പാർട്ടിപ്ലീനം ഉടനില്ലെന്ന് കഴിഞ്ഞ […]
Read more

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; അഞ്ച് പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടു

കൊച്ചി: മുന്‍ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ വീടിന് മുന്നിൽ ഇ ഡി ഉദ്യോഗസ്ഥർ ആക്രമിക്കപ്പെട്ട സംഭവത്തിൽ അഞ്ച് പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. ആറ് മുതൽ 10 വരെയുള്ള പ്രതികളെയാണ് നാളെ വൈകിട്ട് 5 മണി വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടത്. സി.എം.ആർ.എൽ.-എക്സാലോജിക് മാസപ്പടി കേസുമായി ബന്ധപ്പെട്ട്, പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെയും മകൾ വീണാ വിജയന്റെയും ബേക്കറി ജങ്ഷനിലെ വസതിയിൽ നടന്ന റെയ്ഡിന് പിന്നാലെയാണ് ആക്രമണമുണ്ടായത്. റെയ്ഡ് കഴിഞ്ഞ് മടങ്ങുകയായിരുന്ന ഇഡി […]
Read more

നവജാതശിശുവിന്‍റെ കയ്യൊടിഞ്ഞ സംഭവം;ആരോഗ്യമന്ത്രിയെ കാണാൻകുടുംബം

കോഴിക്കോട്: കോഴിക്കോട്മെഡിക്കൽ കോളേജിൽ പ്രസവത്തിനിടെ നവജാതശിശുവിന്റെ കയ്യൊടിഞ്ഞ സംഭവത്തിൽ കുടുംബം ആരോഗ്യമന്ത്രി കെ മുരളീധരനെ കണ്ട് പരാതി നൽകും. കുഞ്ഞിനെ അശ്രദ്ധമായി ചികിത്സിച്ചതിനും ചികിത്സ നിഷേധിച്ചതിനും നടപടി ആവശ്യപ്പെട്ടാണ് പരാതി നൽകുന്നത്. മെയ് 14നാണ് പ്രസവത്തിനിടെ നവജാതശിശുവിന്റെ കയ്യൊടിഞ്ഞത്. കക്കോടി ഒറ്റത്തെങ്ങ് സ്വദേശികളായ ഐ സി സുജിൻ, വി ആർ അമല ദമ്പതികളുടെ കുഞ്ഞിനാണ് ദുരവസ്ഥ ഉണ്ടായത്. നേരത്തെ ബന്ധപ്പെട്ട ഡോക്ടർമാർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് മെഡിക്കൽ കോളേജ് പൊലീസിനും ഐഎംസിഎച്ച് സൂപ്രണ്ടിനും ഡിഎംഒയ്ക്കും പരാതി നൽകിയിരുന്നു. കുഞ്ഞ് […]
Read more

പശ്ചിമ ക്യൂബയില്‍ ശക്തമായ ഭൂചലനം; ഫ്‌ളോറിഡയിലും പ്രകമ്പനം

ഹവാന: ക്യൂബന്‍ തീരത്ത് ശക്തമായ ഭൂചലനം. പശ്ചിമ ക്യൂബയ്ക്ക് സമീപമാണ് 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. തലസ്ഥാനമായ ഹവാനയില്‍ കെട്ടിടങ്ങള്‍ക്ക് അടക്കം കുലുക്കം അനുഭവപ്പെട്ടു. ഭൂചലനത്തിന്റെ പ്രകമ്പനം അമേരിക്കയിലെ ഫ്‌ളോറിഡയിലും ഉണ്ടായെന്ന് അസോസിയേറ്റ് പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഭൂചലനത്തില്‍ വലിയ നാശനഷ്ടങ്ങളോ ജീവഹാനിയോ രേഖപ്പെടുത്തിയിട്ടില്ല. ഹവാനയ്ക്ക് പടിഞ്ഞാറ് ഭാഗത്തായുള്ള കടലിന്റെ പത്തുകിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. അതേസമയം ഭൂചലനത്തെ തുടർന്ന് സുനാമി മുന്നറിയിപ്പില്ല. ഫ്‌ളോറിഡ സംസ്ഥാനത്തിന്റെ തെക്ക്- പടിഞ്ഞാറന്‍ ഭാഗങ്ങളില്‍ നിരവധി പ്രകമ്പനങ്ങള്‍ ഉണ്ടായതായി മയാമി […]
Read more

Recent News