Author: Greeshma Joshi

വയനാട്ടിൽ ഷിഗല്ല; പ്രതിരോധ പ്രവർത്തനങ്ങള്‍ ഊർജിതം

കൽപ്പറ്റ: കോളിയാടി സ്കൂളിലെ കുട്ടികൾക്ക് ഷിഗെല്ല സ്ഥിരീകരിച്ച സംഭവത്തിൽ കുട്ടികളുടെ കുടുംബാംഗങ്ങൾക്ക് രോഗലക്ഷണം ഉണ്ടെങ്കിൽ ചികിത്സ തേടാൻ നിർദേശം. രോഗലക്ഷണങ്ങൾ ഉള്ള കുട്ടികളുടെ വീടുകളിലെ കിണറുകൾ ക്ലോറിനേറ്റ് ചെയ്യും. കോളിയാടി സ്കൂളിലെ കുട്ടികളുടെ സഹോദരങ്ങൾ പഠിക്കുന്ന സ്കൂളുകളിലും നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്. ജില്ലയിൽ ഷിഗല്ല സ്ഥിരീകരിച്ച സാഹചര്യത്തിൽ സ്കൂളുകളിലെ കിണറുകൾ വീണ്ടും പരിശോധനയ്ക്ക് വിധേയമാക്കാൻ നിർദേശം പുറപ്പെടുവിച്ചു. അതേസമയം, ജില്ലയിലെ സാഹചര്യം വിലയിരുത്താൻ ഇന്ന് ഉന്നതതലയോഗം ചേരും. മന്ത്രി ടി സിദ്ദിഖിന്റെ നേതൃത്വത്തിലാണ് യോഗം. ആരോഗ്യമന്ത്രി കെ മുരളീധരൻ […]
Read more

പ്രതിദിന ഡ്രൈവിങ് ടെസ്റ്റുകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍

തിരുവനന്തപുരം: ഡ്രൈവിങ് സ്‌കൂള്‍ ഉടമകള്‍ക്ക് ആശ്വാസമായി പ്രതിദിന ഡ്രൈവിങ് ടെസ്റ്റുകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചതായി ഗതാഗതവകുപ്പ് മന്ത്രി സി പി ജോണ്‍. നാല്‍പതില്‍ നിന്നും അറുപതിലേക്ക് ടെസ്റ്റുകളുടെ എണ്ണം കൂട്ടാനാണ് ആലോചനയെന്ന് മന്ത്രി പറഞ്ഞു. കൂടാതെ ഡ്രൈവിങ് ടെസ്റ്റിലെ തടസങ്ങള്‍ നീക്കാന്‍ പ്രായോഗിക നടപടിയെടുക്കുമെന്നും നടപടിയാകാത്ത ടെസ്റ്റുകള്‍ സമയബന്ധിതമായി നടത്താന്‍ നടപടി വേഗത്തിലാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ആര്‍ടിഒമാരുടെ കുറവ് ഉടന്‍ പരിഹരിക്കാനായി മൂന്ന് ഘട്ടങ്ങളായി ചര്‍ച്ചകള്‍ പൂര്‍ത്തിയായെന്നും മന്ത്രി അറിയിച്ചു. ഡ്രൈവിങ് ടെസ്റ്റുകള്‍ അതിന്റെ തടസങ്ങള്‍ മാറ്റുന്നതിനെ […]
Read more

ബന്ധു നിയമന വിവാദം: മന്ത്രി സണ്ണി ജോസഫിന്റ അളിയൻ ബെന്നി തോമസ് രാജിവെച്ചു

തിരുവനന്തപുരം: പേഴ്സണൽ സ്റ്റാഫിലെ ബന്ധു നിയമന വിവാദത്തിനൊടുവിൽ രാജി. മന്ത്രി സണ്ണി ജോസഫിന്റ അളിയൻ ബെന്നി തോമസ് രാജി വെച്ചു. രാജിക്കത്ത് മുഖ്യമന്ത്രി വിഡി സതീശന് കൈമാറി. ഇന്നലെ ബന്ധു നിയമന വിവാദത്തെ ചൊല്ലി കെപിസിസി യോഗത്തിൽ സണ്ണി ജോസഫിനെതിരെ കടുത്ത വിമർശനം ഉയർന്നിരുന്നു. പേഴ്സണൽ സ്റ്റാഫ് നിയമനം കരുതലോടെ വേണമായിരുന്നുവെന്നും വിമര്‍ശനത്തിനും വിവാദത്തിനും ഇട നൽകരുതായിരുന്നുവെന്നുമായിരുന്നു വിമർശനം ഉയർന്നത്. എന്നാൽ, വിമർശനത്തിന് പിന്നാലെയും ബന്ധു നിയമനത്തെ ന്യായീകരിച്ച് വീണ്ടും മന്ത്രി വീണ്ടും രം​ഗത്തെത്തിയിരുന്നു. ബന്ധുവെന്ന നിലയിലല്ല, […]
Read more

ലഹരിസംഘത്തെ കുറിച്ച് വിവരം നല്‍കിയതിന് വ്യാപാരിയെ വെട്ടിപ്പരുക്കേല്‍പ്പിച്ചുവെന്ന് പരാതി

ഇടുക്കി: ലഹരിസംഘത്തെ കുറിച്ച് വിവരം നല്‍കിയതിന് വ്യാപാരിയെ വെട്ടിപ്പരുക്കേല്‍പ്പിച്ചുവെന്ന് പരാതി. ചെറുതോണി ടൗണില്‍ വ്യാപാരം നടത്തുന്ന ജിന്‍സ് ജോണിനാണ് കാലിന് വെട്ടേറ്റത്. പ്രതികള്‍ക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു. ജിന്‍സിന്റെ കടയുടെ സമീപത്തിരുന്ന് യുവാക്കള്‍ ലഹരി ഉപയോഗിക്കുന്നതായി കടയില്‍ വരുന്ന മറ്റൊരാള്‍ പൊലീസിന് വിവരം നല്‍കിയിരുന്നു. ഇതേതുടര്‍ന്ന് പൊലീസ് അക്രമം നടത്തിയ യുവാക്കള്‍ താമസിക്കുന്ന സ്ഥലത്ത് പരിശോധന നടത്തുകയും ചെയ്തു. പിന്നാലെയായിരുന്നു യുവാക്കളുടെ ആക്രമണം.
Read more

ഇൻസ്റ്റാ​ഗ്രാം പ്ലസ് ഇന്ത്യയിലും എത്തി

ഡൽഹി: ഇൻസ്റ്റാ​ഗ്രാം പ്ലസ് ഇന്ത്യയിലും എത്തി. സ്റ്റാൻഡേർഡ് ഇൻസ്റ്റാഗ്രാം അനുഭവത്തിനപ്പുറം അധിക സവിശേഷതകളും ഇഷ്ടാനുസൃതമാക്കൽ ഓപ്ഷനുകളും തേടുന്ന ഉപയോക്താക്കൾക്കായാണ് പുതിയ സേവനം എത്തിയിരിക്കുന്നത്. പ്രതിമാസം 299 രൂപ നിരക്കിൽ ഉപയോക്താക്കൾക്ക് ഈ പുതിയ സേവനം സ്വന്തമാക്കാം. പ്രീമിയം ടൂളുകളിലേക്ക് ആക്‌സസ് നേടാൻ സഹായിക്കുന്നതിനാണ് സബ്‌സ്‌ക്രിപ്‌ഷൻ രൂപകൽപ്പന ചെയ്‌തിരിക്കുന്നതെന്ന് കമ്പനി പറഞ്ഞു. ഇൻസ്റ്റാ​ഗ്രാം സ്റ്റോറി വീണ്ടും വീണ്ടും ആരൊക്കെ കാണുന്നു, മറ്റുള്ളവരുടെ സ്റ്റോറി രഹസ്യമായി കാണാം, പരിധിയില്ലാത സ്റ്റോറി ഓഡിയൻസ് ലിസ്റ്റ് എന്നിവ സബ്സ്ക്രിപ്ഷൻ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് ലഭിക്കും. […]
Read more

VHSE: ട്രയൽ അലോട്ട്‌മെന്റ് 8 ന് പ്രസിദ്ധീകരിക്കും

തിരുവനന്തപുരം: 2026-27 അധ്യയന വർഷത്തെ ഹയർസെക്കണ്ടറി (വൊക്കേഷണൽ) പ്രവേശനത്തിന്റെ ട്രയൽ അലോട്ട്‌മെന്റ് ജൂൺ 8-ന് പ്രസിദ്ധീകരിക്കും. സംസ്ഥാനത്തെ 388 സ്‌കൂളുകളിലേക്കുള്ള ട്രയൽ അലോട്ട്‌മെന്റ് ഫലമാണ് ഇതിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. വിദ്യാർഥികൾക്ക് admission.vhseportal.kerala.gov.in വെബ്സൈറ്റിലൂടെ അലോട്ട്‌മെന്റ് ഫലം പരിശോധിക്കാം. ലോഗിൻ പേജിൽ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറും പാസ്‌വേഡും ഉപയോഗിച്ച് പ്രവേശിച്ച് അലോട്ട്‌മെന്റ് ഫലം അറിയാം. അപേക്ഷാ വിവരങ്ങൾ അപൂർണ്ണമായി നൽകിയിട്ടുള്ള വിദ്യാർഥികൾക്ക് ഈ ഘട്ടത്തിൽ അപേക്ഷ പൂർത്തിയാക്കി കൺഫർമേഷൻ നടത്തുന്നതിനും അവസരമുണ്ട്.
Read more

എം ആർ അജിത് കുമാറിനെയും ശ്രീറാം വെങ്കിട്ടരാമനെയും മാറ്റിയേക്കും

തിരുവനന്തപുരം: ആരോപണവിധേയരായ ഉന്നത ഉദ്യോഗസ്ഥരെ പദവികളില്‍ നിന്ന് മാറ്റാന്‍ സര്‍ക്കാര്‍. എഡിജിപി എം ആര്‍ അജിത് കുമാര്‍, ശ്രീറാം വെങ്കിട്ടരാമന്‍ എന്നിവരെയാണ് മാറ്റുക. ഇരുവരെയും മാറ്റണമെന്ന് മന്ത്രിമാര്‍ മുഖ്യമന്ത്രി വി ഡി സതീശനോട് ആവശ്യപ്പെട്ടിരുന്നു. ബെവ്കോ മാനേജിങ് ഡയറക്ടറാണ് എം ആര്‍ അജിത്കുമാര്‍. കാര്‍ഷിക വികസന വകുപ്പ് ഡയറക്ടറാണ് ശ്രീറാം വെങ്കിട്ടരാമന്‍. ഗണ്‍മാന്‍ മര്‍ദ്ദിച്ച കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചെന്നാണ് എം ആര്‍ അജിത് കുമാറിന് എതിരെയുള്ള ആരോപണം. മാധ്യമ പ്രവര്‍ത്തകന്‍ കെ എം ബഷീറിന്റെ മരണത്തില്‍ പ്രതിയാണ് […]
Read more

ഇന്ത്യ സഖ്യ യോഗത്തിൽ 23 പാർട്ടികൾ പങ്കെടുക്കും

ഡൽഹി: ഇന്ത്യ സഖ്യത്തിന്റെ നിർണായകയോഗം നാളെ. ഉച്ചയ്ക്ക് 12 മണിക്ക് ഡൽഹിയിലെ കോൺസ്റ്റിറ്റ്യൂഷൻ ക്ലബ്ബിലാണ് യോഗം ചേരുക. യോഗത്തിൽ നിന്ന് ഡിഎംകെ വിട്ടു നിൽക്കും. കോൺഗ്രസിനെതിരെയുള്ള അതൃപ്തി സിപിഐഎം നേരിട്ട് അറിയിക്കും. 23 പാർട്ടികൾ പങ്കെടുക്കുമെന്ന് കോൺഗ്രസ് അറിയിച്ചു. ഇന്ത്യ സഖ്യം എന്നും ഐക്യത്തോടെ നിലകൊള്ളുന്നു എന്ന് ജയറാം രമേശ് പറഞ്ഞു. ചിലർ തിരക്കുകൾ മൂലം അസൗകര്യം അറിയിച്ചു. എന്നാൽ എല്ലാവരും NDA സർക്കാരിന്റെ നയങ്ങളോടും നടപടികളോടും ശക്തമായ എതിർപ്പ് പ്രകടിപ്പിച്ചിട്ടുണ്ടെന്ന് അദേഹം കൂട്ടിച്ചേർത്തു. കടുത്ത ഭിന്നതകൾക്കിടയിലാണ് […]
Read more

സലിം കുമാറിന്റെ വിയോഗം തീരാനഷ്ടം: മന്ത്രി കെ മുരളീധരൻ

തിരുവനന്തപുരം: നടന്‍ സലിം കുമാറിന്റെ വിയോഗത്തില്‍ അനുശോചിച്ച് മന്ത്രി കെ മുരളീധരന്‍. അടിയുറച്ച കോണ്‍ഗ്രസുകാരനായിരുന്നു സലിം കുമാറെന്നും അദ്ദേഹത്തിന്റെ വിയോഗം രാഷ്ട്രീയ രംഗത്തും സിനിമയ്ക്കും തീരാനഷ്ടമാണെന്നും കെ മുരളീധരന്‍ പറഞ്ഞു. ഹാസ്യ നടനായി എത്തി മലയാള സിനിമാ ലോകം കീഴടക്കിയ ആളാണ് സലിം കുമാര്‍. കോണ്‍ഗ്രസുകാരന്‍ എന്ന പേരില്‍ അവസരം നിഷേധിച്ചാലും തനിക്ക് പ്രശ്‌നമില്ലെന്ന് അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിലെ അനുഭാവികളില്‍ ഉറച്ച നിലപാടുകാരനായിരുന്നു സലിം കുമാര്‍. യുഡിഎഫ് ഭരിച്ച സമയത്തൊന്നും ഒരു ആനുകൂല്യത്തിനും സലിം കുമാര്‍ തങ്ങളെ […]
Read more

സെഡ് പ്ലസ് കാറ്റഗറി സുരക്ഷ ഒഴിവാക്കണം’; കേന്ദ്രത്തിന് കത്തുനല്‍കി അണ്ണാമലൈ

ചെന്നൈ: സെഡ് പ്ലസ് സുരക്ഷ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തുനല്‍കി തമിഴ്‌നാട് ബിജെപി മുന്‍ അധ്യക്ഷന്‍ കെ അണ്ണാമലൈ. 36 സിആര്‍പിഎഫ് ഉദ്യോഗസ്ഥരുടെ സുരക്ഷയാണ് നിലവില്‍ അണ്ണാമലൈക്ക് ലഭിക്കുന്നത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ ആയപ്പോഴാണ് കേന്ദ്രം സുരക്ഷ അനുവദിച്ചത്. ബിജെപിയിൽ നിന്ന് രാജിവെച്ചതിന് പിന്നാലെ അണ്ണാമലൈ പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചിരുന്നു. 15 ലക്ഷത്തോളം ആളുകൾ പുതിയ പാർട്ടിയിൽ അംഗത്വമെടുത്തെന്നാണ് അണ്ണാമലൈയുടെ അവകാശവാദം. അണ്ണാമലൈയ്ക്കൊപ്പം വലിയൊരു വിഭാഗം പാർട്ടി വിട്ടേക്കുമെന്നും വിവരം വന്നിരുന്നു. ഐപിഎസ് ഓഫീസർ പദവി ഉപേക്ഷിച്ച് […]
Read more

Recent News