Author: Greeshma Joshi

ആലപ്പുഴയിലെ രക്ഷാപ്രവര്‍ത്തനം: അജിത് കുമാറിനെതിരെ കോടതിയിലും റിപ്പോര്‍ട്ട്

ആലപ്പുഴ: നവകേരള യാത്രക്കിടെയുണ്ടായ സുരക്ഷാ ഉദ്യോഗസ്ഥരുടെ മര്‍ദ്ദന കേസില്‍ എഡിജിപി എം ആര്‍ അജിത് കുമാറിനെതിരെ കുരുക്ക് മുറുക്കി അന്വേഷണ സംഘം. അജിത് കുമാറിനെതിരെ കോടതിയിലും റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുകയാണ് എസ്‌ഐടി. വ്യാജ രേഖ ചമച്ചത് എഡിജിപിയുടെ ഓഫീസാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അട്ടിമറി വ്യക്തമാക്കി അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് മാധ്യമങ്ങൾക്ക് ലഭിച്ചു. ആലപ്പുഴ സെഷന്‍സ് കോടതിയിലാണ് അഡീഷണല്‍ റിപ്പോര്‍ട്ട് നല്‍കിയത്. വ്യാജ റിപ്പോര്‍ട്ട് തയ്യാറാക്കിയത് ക്രമസമാധാന ചുമതലയുള്ള എഡിജിപിയുടെ ഓഫീസാണെന്ന് റിപ്പോര്‍ട്ടിലുണ്ട്. പ്രതികളെ രക്ഷിക്കാന്‍ […]
Read more

കരുവന്നൂർ കേസ്: പാർട്ടിയെ തകർത്തു കളയാമെന്നത് വ്യാമോഹം’; സിപിഐഎം

തൃശ്ശൂർ: കരുവന്നൂർ ഇഡി കേസ് നിയമപരമായും രാഷ്ട്രീയമായും നേരിടാൻ സിപിഐഎം. സഹകരണ ബാങ്ക് ക്രമക്കേടിന്റെ പേരിൽ പാർട്ടിയെയും ജില്ലാ സെക്രട്ടറിമാരെയും പ്രതിചേർക്കുന്നത് കേട്ടുകേൾവിയില്ലാത്ത സംഭവം. നേതാക്കളെ വേട്ടയാടി പാർട്ടിയെ തകർത്തു കളയാമെന്നത് ബിജെപിയുടെയും ഇഡി അടക്കമുള്ള ഏജൻസികളുടെയും വ്യാമോഹം മാത്രമെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ്. കെ.രാധാകൃഷ്ണനും എ.സി മൊയ്തീനും എം എം വർഗീസും അടക്കമുള്ള നേതാക്കളെ ജനങ്ങൾക്ക് നന്നായി അറിയാം. അവർ അഴിമതി നടത്തിയന്നോ കൊള്ളയടിച്ചു എന്നോ പറഞ്ഞാൽ ആരും വിശ്വസിക്കില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ്‌ പ്രസ്താവനയിൽ […]
Read more

ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യം; രാജ്യവ്യാപക പ്രതിഷേധത്തിന് തയ്യാറെടുത്ത് CJP

ന്യൂഡല്‍ഹി: രാജ്യവ്യാപക പ്രതിഷേധത്തിന് തയ്യാറെടുത്ത് കോക്രോച്ച് ജനതാ പാര്‍ട്ടി. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യത്തില്‍ പ്രതിഷേധം കടുപ്പിക്കാനാണ് തീരുമാനം. സമരപരിപാടികള്‍ ഉടന്‍ പ്രഖ്യാപിക്കും. ഓരോ സംസ്ഥാനത്തും പ്രത്യേകം പ്രതിഷേധ പരിപാടികളാവും സംഘടിപ്പിക്കുക. സ്ഥാപകന്‍ അഭിജീത് ദീപ്‌കെയും പ്രധാന നേതാക്കളും ഇന്ന് യോഗം ചേരും. അടുത്ത ശനിയാഴ്ച ഡല്‍ഹി രാംലീല മൈതാനിയില്‍ പ്രതിഷേധം തുടരും. സംഘടനാ രൂപത്തിലേക്ക് മാറാനും കോക്രോച്ച് ജനതാ പാര്‍ട്ടി തയ്യാറെടുക്കുന്നതായാണ് വിവരം. വക്താക്കള്‍ക്ക് പിന്നാലെ മറ്റ് സ്ഥാനങ്ങളിലേക്കും ഭാരവാഹികളെ നിശ്ചയിക്കാനാണ് […]
Read more

സലിം കുമാറിന് കണ്ണീരോടെ യാത്രാമൊഴി; ഔദ്യോ​ഗിക ബ​ഹുമതികളോടെ വീട്ടുവളപ്പിൽ സംസ്കാരം

കൊച്ചി: നടൻ സലിംകുമാറിന് കണ്ണീരോടെ വിട നൽകി കേരളം. ഔദ്യോ​ഗിക ബഹുമതികളോടെ വീട്ടുവളപ്പിൽ സംസ്കാരം പൂർത്തിയായി. മക്കളായ ചന്തുവും ആരോമലും ചിതയ്ക്ക് തീ കൊളുത്തി.
Read more

ബാലചന്ദ്രകുമാറിന്റെ മരണത്തിൽ ദുരൂഹത സംശയിച്ച് കുടുംബം

തിരുവനന്തപുരം: കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ പ്രധാന സാക്ഷി ബാലചന്ദ്രകുമാറിന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം. ബാലചന്ദ്രകുമാറിന്റെ കുടുംബ സുഹൃത്ത് അനന്തു സുരേഷിന്റെ പരാതിയില്‍ ഡിജിപി അന്വേഷണത്തിന് നിര്‍ദ്ദേശിച്ചു. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ക്കാണ് ഡിജിപി നിര്‍ദ്ദേശം നല്‍കിയത്. ബാലചന്ദ്രകുമാറിന്റെ മരണത്തിലും രോഗബാധയിലും സംശയമുണ്ടെന്ന് ഭാര്യ ഷീബയും പറഞ്ഞു. അനന്തു സുരേഷ് തന്നെ വന്ന് കണ്ടിരുന്നുവെന്നും ആവശ്യമെങ്കില്‍ വേറെ പരാതി നല്‍കുമെന്നും ഷീബ മാധ്യമങ്ങളോട് പറഞ്ഞു. ബാലചന്ദ്രകുമാറിന് മറ്റ് അസുഖങ്ങള്‍ ഒന്നുംതന്നെ ഉണ്ടായിരുന്നില്ല. വൃക്കയിലെ കല്ല് നീക്കം […]
Read more

സംസ്ഥാനത്ത് കനത്ത മഴ : 7 ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തം. 7 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. മറ്റു ജില്ലകളിൽ യെല്ലോ അലർട്ടാണ്. രാത്രി സമയങ്ങളിൽ മലയോര മേഖലകളിലേക്കുള്ള യാത്ര പൂർണ്ണമായും ഒഴിവാക്കുക. കടൽ അതീവ ക്ഷുഭിതമാകാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്. മുൻപ് ഉരുൾപൊട്ടൽ, വെള്ളപ്പൊക്കം എന്നിവ ഉണ്ടായ പ്രദേശങ്ങളിലുള്ളവർ സുരക്ഷിത ക്യാമ്പുകളിലേക്ക് മാറാൻ തയ്യാറാകണം. കേരള -ലക്ഷദീപ് – കർണാടക തീരങ്ങളിൽ ഇന്ന് (06/06/2026) മുതൽ […]
Read more

236 കോടിക്ക് മുകളിൽ ആഗോള ഗ്രോസ്സുമായി ‘പെദ്ധി’ ; 3 ദിനം കൊണ്ട് റെക്കോർഡ് കളക്ഷനുമായി രാം ചരൺ- ബുചി ബാബു സന ചിത്രം

തെലുങ്ക് സൂപ്പർതാരം രാം ചരൺ നായകനായി അഭിനയിച്ച പാൻ ഇന്ത്യൻ ചിത്രമായ ‘പെദ്ധി’ ബോക്സ് ഓഫീസിൽ പുത്തൻ റെക്കോർഡുകൾ സൃഷ്ടിക്കുന്നു. റിലീസ് ചെയ്ത് ആദ്യ മൂന്നു ദിനം പിന്നിടുമ്പോൾ ചിത്രം നേടിയ ആഗോള ഗ്രോസ് കളക്ഷൻ 236 കോടി 70 ലക്ഷം രൂപയാണ്. രാം ചരണിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ സോളോ ഹിറ്റിലേക്കാണ് ചിത്രം കുതിക്കുന്നത്. നാലു ദിവസം നീളുന്ന ആദ്യ വീക്കെൻഡ് പിന്നിടുന്നതോടെ ചിത്രം മൂന്നൂറു കോടിയിലേക്ക് അടുക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ആദ്യ 2 […]
Read more

തൂലിക രത്നം 2025: രണ്ടാം സ്ഥാനം നേടി മാനന്തവാടി സ്വദേശിനി വിജി അബി

തിരുവനന്തപുരം: വോയ്സ് ഓഫ് വേൾഡ് മലയാളി കൗൺസിൽ (VWMC) സാഹിത്യകാരായ അംഗങ്ങൾക്കായി സംഘടിപ്പിച്ച “തൂലിക രത്നം 2025” സാഹിത്യ മത്സരത്തിൽ രണ്ടാം സ്ഥാനം നേടി മാനന്തവാടി വള്ളിയൂർക്കാവ് സ്വദേശിനി വിജി അബി ശ്രദ്ധേയയായി. മത്സര വിജയികൾക്കുള്ള പുരസ്കാരദാന ചടങ്ങ് തിരുവനന്തപുരത്ത് പ്രൗഢഗംഭീരമായി നടന്നു. ഗതാഗത വകുപ്പ് മന്ത്രി സി. പി. ജോൺ ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ, തിരുവിതാംകൂർ രാജകുടുംബാംഗം എച്ച്. എച്ച്. അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിഭായി തമ്പുരാട്ടിയുടെ സാന്നിധ്യത്തിൽ വിജി അബി പുരസ്കാരവും ക്യാഷ് അവാർഡും […]
Read more

ആ PB അംഗം ആരെന്ന് അറിയില്ല; വിനോദിനിയുടെ ആരോപണത്തിൽ എം വി ഗോവിന്ദൻ

തിരുവനന്തപുരം: അന്തരിച്ച മുതിര്‍ന്ന സിപിഐഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണന്റെ ആരോപണത്തില്‍ മറുപടിയുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. കോടിയേരിയുടെ ഭാര്യ പരാമര്‍ശിച്ച പിബി അംഗം ആരാണെന്ന് അറിയില്ലെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞു. അടുത്തിടെ കോടിയേരിയുടെ വീട്ടില്‍ പോയിരുന്നുവെന്നും പാര്‍ട്ടി കോടിയേരിയുടെ കുടുംബത്തെ അവഗണിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ‘ആരും തിരിഞ്ഞ് നോക്കാതെ ഇരുന്നിട്ടില്ല. നായനാരുടെയും ചടയന്‍ ഗോവിന്ദന്റെയും കുടുംബത്തെ സന്ദര്‍ശിക്കാറുണ്ട്. വിനോദിനി പറഞ്ഞതിനെ കുറിച്ച് അവരോട് തന്നെ ചോദിക്കണം’, എന്നായിരുന്നു […]
Read more

നടിയെ ആക്രമിച്ച കേസ്; ‘സര്‍ക്കാര്‍ അതിജീവിതയ്‌ക്കൊപ്പം: പിസി വിഷ്ണുനാഥ്

നടിയെ ആക്രമിച്ച കേസില്‍ സര്‍ക്കാര്‍ അതിജീവിതയ്‌ക്കൊപ്പമെന്ന് സാംസ്‌കാരിക മന്ത്രി പി സി വിഷ്ണുനാഥ്. പുനരന്വേഷണവുമായി ബന്ധപ്പെട്ട് ഗവണ്‍മെന്റ് നിലപാട് പറയേണ്ടി വന്നാല്‍ പറയും. മെമ്മറി കാര്‍ഡ് ചോര്‍ന്നതില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് അതിജീവിത ഹൈക്കോടതിയെ സമീപിച്ചതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം. എല്ലാ കാലത്തും യുഡിഎഫിന്റെ നിലപാട് അതിജീവിതയ്‌ക്കൊപ്പമെന്നും അദ്ദേഹം പറഞ്ഞു. പുനരന്വേഷണവുമായി ബന്ധപ്പെട്ട് ഗവണ്‍മെന്റ് അഭിപ്രായം പറയേണ്ടതായി വരികയാണെങ്കില്‍ അതിജീവിതയോടൊപ്പമാണ് ഞങ്ങളുടെ നിലപാട്. അത് മുന്‍പും പറഞ്ഞിട്ടുള്ളതാണ്. അതില്‍ ഒരു മാറ്റവും വന്നിട്ടില്ല. കൂടുതല്‍ കാര്യങ്ങള്‍ പറയേണ്ടത് ആഭ്യന്തര […]
Read more

Recent News