തൂലിക രത്നം 2025: രണ്ടാം സ്ഥാനം നേടി മാനന്തവാടി സ്വദേശിനി വിജി അബി

തിരുവനന്തപുരം: വോയ്സ് ഓഫ് വേൾഡ് മലയാളി കൗൺസിൽ (VWMC) സാഹിത്യകാരായ അംഗങ്ങൾക്കായി സംഘടിപ്പിച്ച “തൂലിക രത്നം 2025” സാഹിത്യ മത്സരത്തിൽ രണ്ടാം സ്ഥാനം നേടി മാനന്തവാടി വള്ളിയൂർക്കാവ് സ്വദേശിനി വിജി അബി ശ്രദ്ധേയയായി.

മത്സര വിജയികൾക്കുള്ള പുരസ്കാരദാന ചടങ്ങ് തിരുവനന്തപുരത്ത് പ്രൗഢഗംഭീരമായി നടന്നു. ഗതാഗത വകുപ്പ് മന്ത്രി സി. പി. ജോൺ ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ, തിരുവിതാംകൂർ രാജകുടുംബാംഗം എച്ച്. എച്ച്. അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിഭായി തമ്പുരാട്ടിയുടെ സാന്നിധ്യത്തിൽ വിജി അബി പുരസ്കാരവും ക്യാഷ് അവാർഡും ഏറ്റുവാങ്ങി.

സാഹിത്യരംഗത്തെ പ്രതിഭകളെ പ്രോത്സാഹിപ്പിക്കുന്നതിനായി വോയ്സ് ഓഫ് വേൾഡ് മലയാളി കൗൺസിൽ സംഘടിപ്പിച്ച മത്സരത്തിൽ നിരവധി എഴുത്തുകാർ പങ്കെടുത്തിരുന്നു. വിജയികളെ ആദരിക്കുന്ന ചടങ്ങിൽ എം. ആർ. ബൈജു എം.എൽ.എ, VWMC ചെയർപേഴ്സൺ ശ്രീമതി അജിത പിള്ള, വിനോദ് വൈശാഖി എന്നിവരുൾപ്പെടെയുള്ള പ്രമുഖർ പങ്കെടുത്തു.

മാനന്തവാടിയിലെ വള്ളിയൂർക്കാവ് സ്വദേശിനിയായ വിജി അബിക്ക് ലഭിച്ച ഈ നേട്ടം വയനാടിനും സാഹിത്യപ്രേമികൾക്കും അഭിമാനകരമായ നേട്ടമായാണ് വിലയിരുത്തപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *