കോഴിക്കോട്: കാന്തപുരത്തിന്റെ സ്ത്രീ വിരുദ്ധ പരാമർശവുമായി ബന്ധപ്പെട്ട ചാനൽ ചർച്ചയിൽ പങ്കെടുത്ത മുജാഹിദ് വിദ്യാർത്ഥി നേതാവ് അബ്ദുള്ള ബാസിലിനെതിരെ കേസ് എടുത്തതിൽ രൂക്ഷ വിമർശനവുമായി യൂത്ത് ലീഗ്. കേസ് പിൻവലിക്കണമെന്ന് പി കെ ഫിറോസ് എംഎല്‍എ ആവശ്യപ്പെട്ടു.
കഴിഞ്ഞ 10 വർഷം പോലെ അനാവശ്യ കേസ് എടുക്കാൻ അനുവദിക്കില്ലെന്നും അതിന് കൂടെയാണ് മുസ്ലിം ലീഗ് അധികാരത്തിൽ ഇരിക്കുന്നതെന്നും പികെ ഫിറോസ് പറഞ്ഞു. കേസ് പിൻവലിക്കാൻ ആഭ്യന്തര മന്ത്രിയെ വിളിച്ച് നേരിട്ട് ആവശ്യപ്പെട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വർഗീയത പറയുന്നവരെ ഒരിക്കലും പിന്തുണക്കില്ല, പക്ഷെ വർഗീയത പറയുന്നവരുടെ യാഥാർഥ്യം പറഞ്ഞവർക്കെതിരെ കേസ് എടുക്കാൻ മുസ്ലിം ലീഗ് അനുവദിക്കില്ലെന്നും പി കെ ഫിറോസ് കൂട്ടിച്ചേര്‍ത്തു. പി കെ ഫിറോസിനെ പിന്തുണച്ച് കോൺഗ്രസ് നേതാവ് റിജിൽ ചന്ദ്രൻ മാക്കുറ്റിയും രംഗത്തെത്തി.
Post Views: 3



