പെനാല്‍റ്റി എടുക്കാന്‍ ബ്രൂണോ ഗ്വിമറസിനെ നിയോഗിച്ചത് എന്ത് കൊണ്ട്?
ന്യൂജേഴ്‌സി: ഫിഫ ലോകകപ്പ് പ്രീക്വാര്‍ട്ടറില്‍ നോര്‍വേയോട് 2-1 എന്ന സ്‌കോറിന് തോറ്റ് പുറത്തായ ബ്രസീലിന്റെ പരാജയത്തിന് പിന്നിലെ ഏറ്റവും വലിയ ചര്‍ച്ചാവിഷയമായിരിക്കുകയാണ് പതിനാലാം മിനിറ്റില്‍ ബ്രൂണോ ഗ്വിമറസ് നഷ്ടപ്പെടുത്തിയ ആ പെനാല്‍റ്റി. പെനാല്‍റ്റി എടുക്കാന്‍ വിനീഷ്യസ് ജൂനിയര്‍ പോലുള്ള പരിചയസമ്പന്നരായ താരങ്ങള്‍ ഗ്രൗണ്ടിലുണ്ടായിട്ടും എന്തുകൊണ്ട് ഗ്വിമറസിനെ തിരഞ്ഞെടുത്തു എന്നതിന് പരിശീലകന്‍ കാര്‍ലോ ആന്‍സലോട്ടി മറുപടിയുമായി രംഗത്തെത്തി. ടീമിലെ പെനാല്‍റ്റി എടുക്കുന്നവര്‍ക്കായി മുന്‍കൂട്ടി തീരുമാനിച്ച ഒരു പട്ടികയുണ്ടെന്ന് ആന്‍സലോട്ടി വ്യക്തമാക്കി. നെയ്മറാണ് ബ്രസീലിന്റെ ഒന്നാം നമ്പര്‍ പെനാല്‍റ്റി ടേക്കര്‍, […]
Read more

