Category: Breaking News

ഒമാനിൽ വാഹനാപകടത്തിൽ രണ്ട് സൗദി പൗരന്മാർ മരണപ്പെട്ടു

റിയാദ്: ഒമാനിൽ നടന്ന വാഹനാപകടത്തിൽ രണ്ട് സൗദി പൗരന്മാർ മരണപ്പെട്ടു. വാഹനത്തിലുണ്ടായിരുന്ന അഞ്ചു പേർ പരിക്കുകളോടെ രക്ഷപ്പെട്ടു. സുൽത്താൻ സഈദ് ബിൻ തൈമൂർ റോഡിൽ വെച്ച് വെള്ളിയാഴ്ച വൈകിട്ടാണ് അപകടം നടന്നത്. സലാലയിലേക്ക് പോകുന്ന പ്രധാന ഹൈവേയാണിത്. കുടുംബത്തോടൊപ്പം യാത്ര ചെയ്യുന്ന വാഹനമാണ് അപകടത്തിൽ പെട്ടത്. വാഹനത്തിൽ ആകെ 7 പേരായിരുന്നു ഉണ്ടായിരുന്നത്. ഓടിക്കൊണ്ടിരിക്കുന്ന വാഹനം നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. അപകടത്തിന്റെ അഘാതത്തിൽ സംഭവ സ്ഥലത്ത് വെച്ച് തന്നെ രണ്ട് സൗദി പൗരന്മാരും മരണപ്പെട്ടു. പരിക്കേറ്റവരെ റോയൽ […]
Read more

എണ്ണ ഉല്പാദനം വർധിപ്പിക്കാനൊരുങ്ങി സൗദി അടക്കമുള്ള ഏഴ് ഒപെക് പ്ലസ് രാജ്യങ്ങൾ

റിയാദ്: അടുത്ത മാസം മുതൽ എണ്ണ ഉല്പാദനം വർധിപ്പിക്കാനൊരുങ്ങി സൗദി അടക്കമുള്ള ഏഴ് ഒപെക് പ്ലസ് രാജ്യങ്ങൾ. പ്രതിദിനം 1.88 ലക്ഷം ബാരൽ ഉൽപ്പാദനം വർധിപ്പിക്കാനാണ് തീരുമാനം. വിപണിയിലെ സാഹചര്യങ്ങൾ മെച്ചപ്പെട്ടതിനെ തുടർന്നാണ് തീരുമാനം. ആഗോള എണ്ണവില സ്ഥിരമായി നിലനിർത്തുകയും വിപണിയിൽ അമിത വിതരണത്തെ നിയന്ത്രിക്കുകയും ചെയ്യുന്നതിന്റെ ഭാഗമായി വിവിധ രാജ്യങ്ങളിൽ എണ്ണ ഉത്പാദനം നിയന്ത്രിച്ചിരുന്നു. ഈ സാഹചര്യത്തിനാണ് മാറ്റം വരാൻ പോകുന്നതെന്ന് അധികൃതർ സൂചിപ്പിച്ചു. സൗദി അറേബ്യ, റഷ്യ, ഇറാഖ്, കുവൈത്ത്, കസാഖ്സ്ഥാൻ, അൾജീരിയ, ഒമാൻ […]
Read more

ഗൾഫ് രാജ്യങ്ങളിൽ ഏറ്റവും കുറഞ്ഞ ജീവിതച്ചെലവ് കുവൈത്തിൽ

കുവൈത്ത് സിറ്റി: 2026 മധ്യത്തിലെ നമ്പിയോയുടെ സൂചിക പ്രകാരം ജിസിസി രാജ്യങ്ങളിൽ ഏറ്റവും കുറഞ്ഞ ജീവിതച്ചെലവ് കുവൈത്തിൽ. പർച്ചേസിങ് ശേഷിയിൽ ജിസിസി രാജ്യങ്ങളിൽ ഒന്നാമതും കുവൈത്താണ്. ജീവിതച്ചെലവ് സൂചികയിൽ 43.1 പോയിന്റാണ് കുവൈത്തിനുള്ളത്. സൗദി അറേബ്യയും ഒമാനുമാണ് തൊട്ടുപിന്നിൽ. അതേസമയം യുഎഇയിലാണ് മേഖലയിലെ ഏറ്റവും ഉയർന്ന ജീവിതച്ചെലവ് രേഖപ്പെടുത്തിയത്. അതേസമയം, പർച്ചേസിങ് ശേഷിയിൽ 175.8 സ്‌കോർ നേടിയാണ് കുവൈത്ത് ഗൾഫിൽ ഒന്നാമതെത്തിയത്. ഖത്തറിനും ഒമാനും മുമ്പിലാണ് രാജ്യം. ജീവിത നിലവാരത്തിൽ ജിസിസി രാജ്യങ്ങളിൽ കുവൈത്ത് നാലാം സ്ഥാനത്തും […]
Read more

രാജൻ കേസിൽ സാക്ഷി പറഞ്ഞ ഏക വ്യക്തി; പ്രൊഫ. കെ. കെ അബ്ദുൽ ഗഫാർ അന്തരിച്ചു

ദുബൈ: അടിയന്തരാവസ്ഥ കാലത്തെ നോവായി മാറിയ രാജൻ കേസിലെ ഏക സാക്ഷിയായിരുന്ന പ്രൊഫ. കെ.കെ അബ്​ദുൽ ഗഫാർ ​​​അന്തരിച്ചു. രാജന് വേണ്ടി കക്കയം ക്യാമ്പിലും കോടതിയിലും സാക്ഷി പറഞ്ഞു. രാജനെ അവസാനമായി കണ്ടവരിൽ ഒരാളായിരുന്നു പ്രൊഫ. ഗഫാർ. ഞാൻ സാക്ഷി എന്ന ഗഫാറിന്റെ ആത്മകഥയും ഇത് വ്യക്തമാക്കുന്നതാണ്. അവസാന വർഷ മെക്കാനിക്കൽ എഞ്ചിനീയറിങ് വിദ്യാർഥിയായിരുന്ന രാജന്റെ അധ്യാപകൻ കൂടിയായിരുന്നു പ്രൊഫ. ഗഫാർ. യു.എ.ഇയിലെ ആദ്യ സ്വകാര്യ മെഡിക്കൽ കോളജ്​ സ്ഥാപിക്കുന്നതിൽ നിർണായക പങ്ക്​ വഹിച്ച വ്യക്​തിയാണ്. അജ്​മാനിലെ […]
Read more

തൊഴിലുടമക്ക് ബാർബർ 40,866 റിയാൽ നഷ്ടപരിഹാരം നൽകണമെന്ന് വിധി

റിയാദ്: തൊഴിൽ കരാർ ലംഘിച്ച അറബ് ബാർബർ തന്റെ തൊഴിലുടമക്ക് 40,866 റിയാൽ നഷ്ടപരിഹാരം നൽകണമെന്ന് സൗദി ലേബർ കോടതി ഉത്തരവ്. കരാർ അവസാനിപ്പിക്കുന്നതിനുള്ള നിയമപരമായ നടപടിക്രമങ്ങൾ പാലിക്കാതെ ജോലി ഉപേക്ഷിച്ചതിനെ തുടർന്നാണ് വിധി. തൊഴിലാളിയുടെ തൊഴിൽ കരാറിൽ ശേഷിക്കുന്ന 621 ദിവസത്തിന്റെ അടിസ്ഥാനത്തിലാണ് നഷ്ടപരിഹാരം കണക്കാക്കിയത്. മൂന്ന് വർഷത്തെ തൊഴിൽ കരാർ പ്രകാരമാണ് ബാർബർ ജിദ്ദയിൽ ജോലി ചെയ്യാൻ എത്തിയതെന്ന് കോടതി രേഖകൾ വ്യക്തമാക്കുന്നു. മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിൽ ഔദ്യോഗികമായി രേഖപ്പെടുത്തിയതും ഇപ്രകാരമാണ്. […]
Read more

മാലിന്യം ഉത്തരവാദിത്തത്തോടെ സംസ്‌കരിക്കാം

മസ്കത്ത്: മാലിന്യം ഉത്തരവാദിത്തത്തോടെ സംസ്‌കരിക്കാൻ താമസക്കാർക്കും പൗരൻമാർക്കും കർശന നിർദേശം നൽകി മസ്‌കത്ത് മുനിസിപ്പാലിറ്റി. നൽകിയ ബിന്നുകളിൽ മാത്രം മാലിന്യം നിക്ഷേപിക്കണം, തലസ്ഥാന നഗരിയുടെ ശുചിത്വവും ഭംഗിയും നിലനിർത്താൻ നിർദേശങ്ങൾ കൃത്യമായി പാലിക്കണമെന്നും മുനിസിപ്പാലിറ്റി ഓർ‌മിപ്പിച്ചു. പൊതുസ്ഥലങ്ങളിലും താമസമേഖലകളിലും അലക്ഷ്യമായി മാലിന്യം തള്ളുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന സൂചന നൽകിയാണ് അധികൃതർ ബോധവൽക്കരണം ശക്തമാക്കുന്നത്. മസ്‌കത്ത് നഗരത്തെ കൂടുതൽ മനോഹരവും ആരോഗ്യകരവുമായി നിലനിർത്തുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് മുനിസിപ്പാലിറ്റിയുടെ നിർദേശം. വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നുമുള്ള മാലിന്യങ്ങൾ നിശ്ചിത കൗണ്ടറുകളിലും […]
Read more

ഹിസ്ബുള്ള ബന്ധത്തിൽ കുവൈത്ത് സ്വദേശിക്ക് പത്ത് വർഷം കഠിനതടവ്

കുവൈത്ത് : കുവൈത്തിന്‍റെ സുരക്ഷയെയും പരമാധികാരത്തെയും ബാധിക്കുന്ന അതീവ ഗൗരവമുള്ള വിവിധ കേസുകളിൽ സ്റ്റേറ്റ് സെക്യൂരിറ്റി അപ്പീൽ കോടതി ഇന്ന് നിർണായക വിധികൾ പുറപ്പെടുവിച്ചു. നിരോധിത സായുധ സംഘടനയായ ഹിസ്ബുള്ളയിൽ ചേരുകയും ഇറാനിയൻ റെവല്യൂഷണറി ഗാർഡ് അംഗങ്ങളുമായി രഹസ്യ കൂടിക്കാഴ്ച നടത്തുകയും ചെയ്ത കുറ്റത്തിന് ഒരു കുവൈത്ത് പൗരന് കോടതി പത്ത് വർഷം തടവ് വിധിച്ചു. കുപ്രസിദ്ധമായ ‘അബ്ദാലി സെൽ’ കേസിൽ നേരത്തെ ലഭിച്ച പത്ത് വർഷത്തെ തടവുശിക്ഷയിൽ നിന്ന് പൊതുമാപ്പ് വഴി മോചിതനായ വ്യക്തിയാണ് വീണ്ടും […]
Read more

മോഹൻലാലും മമ്മൂട്ടിയും നിലപാട് വ്യക്തമാക്കണമെന്ന് അൻസിബ

തിരുവനന്തപുരം: താൻ പൊലീസിൽ നൽകുന്ന പരാതികൾ തള്ളുന്നതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് സംശയിക്കുന്നതായി അൻസിബ ഹസൻ. കോടതിയിൽ നിന്ന് മാത്രമേ നീതി ലഭിക്കുന്നുള്ളൂവെന്നാണ് കരുതുന്നതെന്നും അൻസിബ പ്രതികരിച്ചു. അമ്മയിലെ പ്രശ്നങ്ങളിൽ മോഹൻലാലും മമ്മൂട്ടിയും നിലപാട് വ്യക്തമാക്കണം. അവർ തന്നെ നേരിട്ട് വന്ന് അവരുടെ നിലപാട് പറയേണ്ടതാണ്. അവരുടെ നിലപാട് മറ്റുള്ളവർ പറയുന്നതിൽ കാര്യമില്ല. പൊതുസമൂഹം വിശ്വസിക്കണമെങ്കിൽ വ്യക്തികൾ നേരിട്ട് നിലപാട് വ്യക്തമാക്കണം. അവർ എന്തുകൊണ്ട് മൗനം പാലിക്കുന്നുവെന്ന് അറിയില്ല. ഒരു പക്ഷേ അനാവശ്യ പ്രസ്താവനകൾ നടത്തേണ്ടതില്ലെന്ന് കരുതിയിട്ടാകാം. അമ്മയിൽ […]
Read more

സംവിധാനം എം എ നിഷാദ്; ‘ലര്‍ക്ക്’ ട്രെയ്‍ലര്‍ എത്തി

കൊച്ചി : കേരള ടാക്കീസിന്റെ ബാനറിൽ എം എ നിഷാദ് രചനയും സംവിധാനവും നിർവഹിക്കുന്ന ലർക്ക് എന്ന ചിത്രത്തിൻ്റെ ഒഫിഷ്യൽ ട്രെയിലർ റിലീസായി. സൈജു കുറുപ്പ്, അജു വർഗീസ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായ ചിത്രം അന്താരാഷ്ട്ര ഫിലിം ഫെസ്റ്റുകളിൽ തെരഞ്ഞെടുക്കപ്പെടുകയും നിരവധി അവാർഡുകള്‍ കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട്. എലൈറ്റ് ഗ്രൂപ്പ്‌ ഓഫ് കമ്പനീസ്, ബ്രിക്ക് സ്ട്രീറ്റ് ആന്റ് കോ, സെൻസ് അഡ്വഞ്ചർ ടൂർസ്, അരുൺ കുമാർ ടി വി, മനോജ്‌ രത്‌നാകരൻ എന്നിവരാണ് കേരള ടാക്കിസിന്റെ ബാനറിൽ നിർമ്മിക്കുന്ന […]
Read more

ഇ20 പെട്രോളിനെതിരെ ആദ്യ പൊതുപ്രതിഷേധം

20 ശതമാനം എത്തനോളും 80 ശതമാനം പെട്രോളും ചേർന്ന ഇ20 ഇന്ധനത്തിന്റെ ഉപയോഗത്തിനെതിരെ രാജ്യത്ത് ആദ്യമായി പൊതുപ്രതിഷേധം സംഘടിപ്പിച്ചു. ഡൽഹിയിലെ ജന്തർ മന്തറിൽ നടന്ന പ്രതിഷേധത്തിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്നെത്തിയ വാഹന ഉടമകൾ ഇ20 പെട്രോൾ ഉപയോഗിച്ചതിന് പിന്നാലെ വാഹനങ്ങളുടെ മൈലേജ് കുറഞ്ഞതായും ഇന്ധന സംവിധാനത്തിൽ തകരാറുകൾ ഉണ്ടായതായും ആരോപിച്ചു. അതേസമയം, ഇ20 പെട്രോൾ വാഹനങ്ങളുടെ മൈലേജ് കുറയ്ക്കുകയോ അമിതമായ തേയ്മാനം ഉണ്ടാക്കുകയോ ചെയ്യുന്നുവെന്ന ആരോപണങ്ങൾ കേന്ദ്ര സർക്കാർ നേരത്തേ തന്നെ തള്ളിയിരുന്നു. വാഹന–ഊർജ മേഖലകളിലെ വിദഗ്ധരും […]
Read more

Recent News