റിയാദ്: തൊഴിൽ കരാർ ലംഘിച്ച അറബ് ബാർബർ തന്റെ തൊഴിലുടമക്ക് 40,866 റിയാൽ നഷ്ടപരിഹാരം നൽകണമെന്ന് സൗദി ലേബർ കോടതി ഉത്തരവ്. കരാർ അവസാനിപ്പിക്കുന്നതിനുള്ള നിയമപരമായ നടപടിക്രമങ്ങൾ പാലിക്കാതെ ജോലി ഉപേക്ഷിച്ചതിനെ തുടർന്നാണ് വിധി. തൊഴിലാളിയുടെ തൊഴിൽ കരാറിൽ ശേഷിക്കുന്ന 621 ദിവസത്തിന്റെ അടിസ്ഥാനത്തിലാണ് നഷ്ടപരിഹാരം കണക്കാക്കിയത്. മൂന്ന് വർഷത്തെ തൊഴിൽ കരാർ പ്രകാരമാണ് ബാർബർ ജിദ്ദയിൽ ജോലി ചെയ്യാൻ എത്തിയതെന്ന് കോടതി രേഖകൾ വ്യക്തമാക്കുന്നു. മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിൽ ഔദ്യോഗികമായി രേഖപ്പെടുത്തിയതും ഇപ്രകാരമാണ്. 2024 സെപ്റ്റംബർ 19 നായിരുന്നു ജോലി ആരംഭിച്ചത്. എന്നാൽ 2026 ന്റെ തുടക്കത്തിൽ, മദീനയിൽ അതേ തൊഴിലിനുള്ള മറ്റൊരു ഓഫർ ലഭിക്കുകയും ഉടമയെ അറിയിക്കാതെ പോകുകയും ചെയ്തു. തുടർന്ന് കരാർ ലംഘനത്തിന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഉടമ ലേബർ കോടതിയിൽ കേസ് ഫയൽ ചെയ്യുകയായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി.
തൊഴിലുടമക്ക് ബാർബർ 40,866 റിയാൽ നഷ്ടപരിഹാരം നൽകണമെന്ന് വിധി
