Category: Breaking News

ഫ്രാൻസ് ക്വാർട്ടറിൽ; ജയം എതിരില്ലാത്ത ഒരു ഗോളിന്

ഫിഫ ലോകകപ്പിലെ ആവേശകരമായ പ്രീ-ക്വാർട്ടർ പോരാട്ടത്തിൽ പരാഗ്വെയെ എതിരില്ലാത്ത ഒരു ഗോളിന് തകർത്ത് ഫ്രാൻസ് ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. ഫിലഡൽഫിയ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ സൂപ്പർ താരം കിലിയൻ എംബാപ്പെ പെനാൽറ്റിയിലൂടെ നേടിയ ഏക ഗോളിലാണ് മുൻ ചാമ്പ്യന്മാരായ ഫ്രാൻസ് വിജയം ഉറപ്പിച്ചത്. ഈ ലോകകപ്പിലെ ഏഴാമത്തെയും ഇതുവരെയുള്ള ലോകകപ്പുകളിൽ വെച്ച് 19ാമത്തെയും ഗോളാണ് എംബാപ്പെയുടേത്. റൗണ്ട് ഓഫ് 32-ൽ മുൻ ലോക ചാമ്പ്യന്മാരായ ജർമ്മനിയെ അട്ടിമറിച്ചെത്തിയ പരാഗ്വെ കടുത്ത പ്രതിരോധക്കോട്ട കെട്ടിയാണ് ഫ്രാൻസിനെ നേരിട്ടത്. ആദ്യ […]
Read more

വൈഭവിനുവേണ്ടി ടീമില്‍ നിന്നൊഴിവാക്കിയതില്‍ വിശദീകരണം, ഒന്നും പറയാതെ മലയാളി താരം

മാഞ്ചസ്റ്റർ: ഇംഗ്ലണ്ടിനെതിരെയുള്ള രണ്ടാം ടി20 മത്സരത്തിനുള്ള ഇന്ത്യൻ പ്ലേയിങ് ഇലവനിൽ നിന്ന് പുറത്തായതിന് പിന്നാലെ മലയാളി താരം സഞ്ജു സാംസണുമായി ഗ്രൗണ്ടില്‍ ദീർഘസംഭാഷണത്തില്‍ ഏര്‍പ്പെട്ട് കോച്ച ഗൗതം ഗംഭീര്‍. 15-കാരൻ വൈഭവ് സൂര്യവംശിക്ക് അരങ്ങേറ്റത്തിന് അവസരം ഒരുക്കിയതോടെയാണ് ലോകകപ്പിലെ താരമായ സഞ്ജു ടീമില്‍ നിന്ന് പുറത്തായത്. അയര്‍ലന്‍ഡിനെതിരായ ടി20 പരമ്പരയിലും ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിലും നിരാശപ്പെടുത്തിയതോടെയാണ് സഞ്ജുവിനെ മാറ്റി വൈഭവിനെ പ്ലേയിംഗ് ഇലവനില്‍ ഉള്‍പ്പെടുത്തിയത്. ഇതിന് പിന്നാലെയാണ് ഗംഭീര്‍ സഞ്ജുവുമായി ദീര്‍ഘ സംഭാഷണത്തിലേര്‍പ്പെട്ടത്. ഗംഭീര്‍ […]
Read more

ലോകകപ്പ് ക്വാർട്ടറിൽ ഫ്രാൻസ്- മൊറോക്കോ ഗ്ലാമർ പോരാട്ടം

ഫിലാഡൽഫിയ: ലോകകപ്പ് ക്വാർട്ടറിൽ ഫ്രാൻസ്- മൊറോക്കോ പോരാട്ടം. ഇന്നല്ലേ നടന്ന പ്രീ ക്വാർട്ടർ മത്സരത്തിൽ പരാഗ്വയ്‌യെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് ഫ്രാൻസ് തങ്ങളുടെ ക്വാർട്ടർ പ്രവേശനം ഉറപ്പിച്ചത്. കാനഡയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തോൽപിച്ച മൊറോക്കോ ഇന്നലെ ആദ്യം ക്വാർട്ടർ ബർത്ത് ഉറപ്പിച്ചിരുന്നു. 2022 റഷ്യൻ ലോകകപ്പിൽ സെമിയിൽ മൊറോക്കോയെ തോൽപ്പിച്ച ആത്മവിശ്വാസത്തിലാണ് ഫ്രാൻസ്. ജൂലൈ 10 പുലർച്ചെ 1:30 നാണ് മത്സരം. ഖത്തർ ലോകകപ്പിലെ സെമിയിൽ എതിരില്ലാത്ത 2 ഗോളുകൾക്കായിരുന്നു അന്ന് ഫ്രാൻസിന്റെ വിജയം. […]
Read more

ബ്രസീലിനെതിരെ തോറ്റിട്ടില്ലെന്ന ആത്മവിശ്വാസത്തിൽ നോർവെ

ന്യൂജേഴ്‌സി: ക്വാർട്ടർ ഉറപ്പിക്കാൻ ലാറ്റിനമേരിക്കൻ കരുത്തരായ ബ്രസീൽ ഇറങ്ങുന്നു. നോർവെയാണ് ബ്രസീലിന്റെ എതിരാളികൾ. ബ്രസീലിനെതിരെ ഇതുവരെ തോൽവി അറിഞ്ഞിട്ടില്ലെന്ന ആത്മവിശ്വാസത്തിലാണ് നോർവെ ഇന്ന് കളിക്കാനിറങ്ങുന്നത്. 1998 ൽ നടന്ന ലോകകപ്പിലെ ഗ്രൂപ്പ് മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ബ്രസീലിനെ നോർവേ തോൽപ്പിച്ചത്. അത് കൂടാതെ നടന്നിട്ടുള്ള മൂന്ന് മത്സരങ്ങളിൽ ബ്രസീലിനെ സമനിലയിൽ തളയ്ക്കാനും നോർവെയ്ക്ക് സാധിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇത്തവണയും ബ്രസീലിനെ പൂട്ടാമെന്ന പ്രതീക്ഷയിലാണ് ഹാളണ്ടും സംഘവും എത്തുന്നത്. ടീമിന്റെ പ്രകടനത്തിൽ പലപ്പോഴും സ്ഥിരതയില്ലെങ്കിലും പരിശീലകൻ കാർലോ […]
Read more

എംബിബിഎസ് പഠിച്ച് ഡോക്ടർ ആയി, പക്ഷേ ആളുകളെ ചികിത്സിക്കാൻ അവസരം ലഭിച്ചിട്ടില്ല

കൊച്ചി : ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചിത്രത്തിലൂടെയാണ് ഐശ്വര്യ ലക്ഷ്മി സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് മയാനദി, വരത്തൻ എന്നീ ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരിയായ ഐശ്വര്യ ലക്ഷ്മി തമിഴിലും തെലുങ്കിലും ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിരുന്നു. നേരത്തെ താരം സോഷ്യൽ മീഡിയ ഒഴിവാക്കുകയാണെന്ന് പറഞ്ഞിരുന്നു. അതിന് ശേഷം സമൂഹമാധ്യമങ്ങളിൽ ഒന്നും തന്നെ ഐശ്വര്യ ലക്ഷ്മിയെ സജീവമായി കാണാറില്ല. ഇപ്പോഴിതാ തന്റെ എംബിബിഎസ് പഠനത്തെ കുറിച്ചും മറ്റും ഐശ്വര്യ ലക്ഷ്മി പറഞ്ഞ വാക്കുകളാണ് ചർച്ചയാവുന്നത്. എംബിബിഎസ് പഠിച്ചെങ്കിലും […]
Read more

അതിശക്തമായ മഴ വരുന്നു, രണ്ട് ജില്ലകളിൽ നാളെ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മഴയ്ക്ക് നേരിയ ശമനം. മൂന്ന് ജില്ലകളിൽ മാത്രമാണ് ഇന്ന് മഴ മുന്നറിയിപ്പുള്ളത്. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. നാളെ വടക്കൻ കേരളത്തിലും മധ്യകേരളത്തിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. കണ്ണൂരും കാസർകോടും നാളെ ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും നിർദ്ദേശമുണ്ട്. അതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കുക.
Read more

കോൺഗ്രസിനെ ഞെട്ടിച്ച നീക്കം, എല്ലാം വിശദീകരിച്ച് ദിയ പുളിക്കക്കണ്ടം

പാലാ: ഡിവൈഎഫ്ഐ സമ്മേളനത്തിന് കൊട്ടാരമറ്റം സ്റ്റാൻഡ് വിട്ടുനൽകുന്നതുമായി ബന്ധപ്പെട്ട് പാലാ നഗരസഭ കൗൺസിൽ യോഗത്തിൽ കനത്ത തർക്കത്തിൽ വിശദീകരണവുമായി ചെയർപേഴ്സൺ ദിയ ബിനു പുളിക്കക്കണ്ടം. വിഷയം വോട്ടടെടുപ്പിലേക്ക് പോകുമ്പോൾ പ്രതിപക്ഷത്തിന് ആവശ്യത്തിന് ക്വാറം തികഞ്ഞിരുന്നുവെന്ന് ദിയ വ്യക്തമാക്കി. 26 പേരടങ്ങുന്നതാണ് കൗണ്‍സിൽ. പല നഗരസഭയിലും ചെറിയ ഭൂരിപക്ഷത്തിന്‍റെ വ്യത്യാസം മാത്രമാണ് ഉള്ളത്. പല കാരണങ്ങളാൽ യുഡിഎഫിലെ അഞ്ചോ ആറോ അംഗങ്ങൾക്ക് വരാൻ പറ്റിയില്ല. അതാണ് വോട്ടിംഗിൽ പ്രതിഫലിച്ചത്. ചെയര്‍പേഴ്സണും ഭരണപക്ഷത്തെ കൗണ്‍സിലര്‍മാരും വിയോജിപ്പ് രേഖപ്പെടുത്തിയിട്ടുണ്ടെന്നും ദിയ വ്യക്തമാക്കി. […]
Read more

ഇത്തിഹാദ് റെയിൽ ഭാവിയിലേക്കുള്ള നിക്ഷേപം-ശൈഖ് നഹ്യാൻ

അബുദാബി : ഗതാഗതപദ്ധതി എന്നതിലുപരി ഭാവിയിലേക്കുള്ള നിക്ഷേപമാണ് ഇത്തിഹാദ് റെയിൽ യാത്രാസേവനങ്ങളെന്ന് യു.എ.ഇ. സഹിഷ്ണുത, സഹവർത്തിത്വ മന്ത്രി ശൈഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ വ്യക്തമാക്കി. അബുദാബിയിലെ മുഹമ്മദ്‌ ബിൻ സായിദ് സിറ്റി സ്റ്റേഷനിൽനിന്ന് ഫുജൈറ സ്റ്റേഷനിലേക്ക് ട്രെയിനിൽ യാത്രചെയ്യുകയായിരുന്നു അദ്ദേഹം. യു.എ.ഇ. നീതിന്യായ മന്ത്രി അബ്ദുല്ല സുൽത്താൻ അൽ നുഐമിയും അദ്ദേഹത്തിനൊപ്പമുണ്ടായി. ഇത്തിഹാദ് റെയിൽ സി.ഇ.ഒ. ഷാദി മാലിക് ട്രെയിൻ യാത്രയിൽ ഇരുവരെയും സ്വീകരിച്ചു. ഗതാഗത മേഖലയിലെ പ്രധാന നാഴികക്കല്ലിനെയാണ് ഇത്തിഹാദ് റെയിൽ പ്രതിനിധീകരിക്കുന്നതെന്ന് […]
Read more

ബൈക്ക് ടാക്സിയുടെ അശ്രദ്ധ: മരിച്ചുജീവിക്കുകയാണ് സാനി

കോഴിക്കോട്: നിറയെ സ്വപ്നങ്ങളുമായാണ് കുന്ദമംഗലം സ്വദേശിനി സാനി കൃഷ്ണ(32) അഞ്ചുമാസങ്ങൾക്കുമുൻപ്‌ ബെംഗളൂരുവിലെത്തിയത്. പുതിയ സ്ഥലത്തെത്തിയപ്പോഴും തൊഴിലിനൊപ്പം ഇഷ്ടവിനോദങ്ങളായ യാത്രകളെയും നൃത്തത്തെയും ഒപ്പംകൂട്ടിയ പെൺകുട്ടി. എന്നാൽ, ഒാൺലൈൻ ബൈക്ക് ടാക്സി ഡ്രൈവറുടെ ഒരുനിമിഷത്തെ അശ്രദ്ധമൂലം അവളിപ്പോൾ മരിച്ചുജീവിക്കുകയാണ്. 16 ദിവസമായി അതിഗുരുതരാവസ്ഥയിൽ പലപല ആശുപത്രികളിലായി വേദനതിന്നുന്നു. ഭക്ഷണവും പ്രാഥമിക കൃത്യങ്ങളുമെല്ലാം ട്യൂബിലൂടെ. ജൂൺ 17-ന് രാവിലെ 9.15-ന് ബെംഗളൂരുവിലെ സി.വി. രാമൻനഗറിലെ വീട്ടിൽനിന്ന് ഡൊമ്മല്ലൂരിലെ ഓഫീസിലേക്കിറങ്ങിയ സാനി ആദ്യമായാണ് ഓൺലൈൻ ടാക്സി സർവീസായ റാപ്പിഡോയെ ആശ്രയിച്ചത്. ആപ്പിൽ കയറി […]
Read more

ബയോ ഇന്ധനം ചേർത്ത ഡീസൽ പുറത്തിറക്കാൻ കേന്ദ്രം

മുംബൈ: വിപണിയിൽ ലഭിക്കുന്ന പെട്രോളിൽ 20 ശതമാനം എഥനോൾ സാധാരണമായതിനുപിന്നാലെ ഡീസലിലും ബയോ ഇന്ധനം വ്യാപകമാക്കാനുറച്ച് കേന്ദ്രസർക്കാർ. പരീക്ഷണാടിസ്ഥാനത്തിൽ ഡീസലിൽ രണ്ടുശതമാനം ഐസോബ്യൂട്ടനോൾ ചേർത്തുള്ള പരീക്ഷണത്തിനു തുടക്കമായിട്ടുണ്ട്. ഇതിനുപിന്നാലെ ഡീസലിൽ 15 ശതമാനം വരെ ഐസോബ്യൂട്ടനോൾ ചേർക്കുന്നതിനാണ് ലക്ഷ്യമിടുന്നതെന്ന് വ്യക്തമാക്കി കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി രംഗത്തെത്തി. സർക്കാരിന്റെ ബദൽ ഇന്ധന നയത്തിന്റെ ഭാഗമായി ഫോസിൽ ഇന്ധനങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കാൻ ലക്ഷ്യമിട്ടാണ് നടപടിയെന്നും അദ്ദേഹം വ്യക്തമാക്കി. ഡീസലിൽ നേരിട്ട് എഥനോൾ ചേർക്കാൻ കഴിയില്ല. അതുകൊണ്ടാണ് എഥനോളിൽനിന്ന് […]
Read more

Recent News