Category: Breaking News

ഇൻസ്റ്റന്റ് നൂഡിൽസിലൂടെ സാൽമൊണെല്ല ബാക്ടീരിയ വ്യാപനം, യൂറോപ്പിൽ 106പേർ ചികിത്സയിൽ

ഇൻസ്റ്റന്റ് നൂഡിൽസിലൂടെയുണ്ടായ സാൽമൊണെല്ല ബാക്ടീരിയ വ്യാപനത്തിൽ യൂറോപ്യൻ യൂണിയനിലെ പതിമൂന്ന് രാജ്യങ്ങളിലും യു.കെ.യിലുമായി 106 പേർ ചികിത്സയിൽ. 2025 നവംബർ മുതൽ 2026 ജൂൺ വരെയുള്ള രോഗവ്യാപനത്തിൽ 49പേർക്ക് ആശുപത്രീ പരിപാലനവും ആവശ്യം വന്നതായി യൂറോപ്യൻ സെന്റർ ഫോർ ഡിസീസ് പ്രിവൻഷൻ ആൻഡ് കൺട്രോൾ വ്യക്തമാക്കി. രോഗബാധിതരിലേറെയും കുട്ടികളും യുവാക്കളുമാണ്. രോഗവ്യാപനത്തിനു പിന്നാലെ നടത്തിയ വിദഗ്ധ പരിശോധനയിൽ യുക്രെയ്നിൽ നിന്നുള്ള ഇൻസ്റ്റന്റ് നൂഡിൽസിലൂടെയാണ് വ്യാപനമുണ്ടായതെന്ന് കരുതുന്നതായി അധികൃതർ അറിയിച്ചു. ജനുവരി മുതൽ ഒരു പോളിഷ് മൊത്തക്കച്ചവടക്കാരൻവഴി ഇവ […]
Read more

പത്തുതരം കാൻസർ കണ്ടെത്താൻ ഒരൊറ്റ രക്തപരിശോധനയുമായി ഇന്ത്യ; പരമ്പരാഗത ടെസ്റ്റുകൾക്ക് പകരമാവില്ല

ഒരൊറ്റ രക്തപരിശോധനയിലൂടെ പത്തുതരം കാൻസറുകൾ കണ്ടെത്താൻ കഴിയുന്ന രക്തപരിശോധന അവതരിപ്പിക്കാനൊരുങ്ങി ഇന്ത്യ. അഹമ്മദാബാദ് ആസ്ഥാനമായുള്ള സൈഡസ് ലൈഫ്സയൻസസ് അപ്പോളോ ഹോസ്പിറ്റലുകളുമായി സഹകരിച്ചാണ് ഈ ഉദ്യമത്തിന് തുടക്കമിടുന്നത്. കാൻസർ രോഗത്തെ കണ്ടെത്താനുള്ള ലളിതമായ മാർഗമാവും ഇതെന്നാണ് വിദഗ്ധർ കരുതുന്നത്. ഷീൽഡ് മൾട്ടി-ക്യാൻസർ ഡിറ്റക്ഷൻ (MCD) എന്ന് പേരിട്ടിരിക്കുന്ന ഈ പരിശോധന അമേരിക്ക ആസ്ഥാനമായുള്ള ഗാർഡന്റ് ഹെൽത്ത് ആണ് വികസിപ്പിച്ചതെന്ന് ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. ഗാർഡന്റ് ഹെൽത്തും സൈഡസും തമ്മിലുള്ള കരാറിൻ്റെ ഭാഗമായാണ് ഇന്ത്യയിലും ഇത് ലഭ്യമാക്കാനൊരുങ്ങുന്നത്. കാൻസർ […]
Read more

ചെറുപ്പക്കാർക്കിടയിൽ ട്രെൻഡായി ‘ഷുഗർ കട്ട്’; മധുരമില്ലാത്ത ചായയ്ക്ക് പ്രിയമേറുന്നു

27-കാരൻ വൈഭവ് എം.വാര്യർ പറഞ്ഞപ്പോൾ തൃശ്ശൂർ ടൗണിലെ ചായക്കടച്ചേട്ടൻ സംശയത്തോടെ ഒന്നുനോക്കി. നോട്ടത്തിന്റെ അർഥം മനസ്സിലായ വൈഭവ് ഷുഗർ കൂടിയതുകൊണ്ടല്ലെന്നും ഇപ്പോഴത്തെ ട്രെൻഡ് ആണിതെന്നും ചായ ആസ്വദിച്ച് കുടിക്കുന്നതിനിടെ ചേട്ടന് ക്ലാസെടുത്തുകൊടുത്തു. വൈഭവ് അഞ്ചുകൊല്ലമായി മധുരമിടാത്ത ചായയാണ് കുടിക്കുന്നത്. മുൻപ് പ്രമേഹരോഗികളും പ്രായമായവരുമാണ് മധുരമില്ലാത്ത ചായയും കാപ്പിയും കൂടുതലായി കുടിച്ചിരുന്നത്. എന്നാൽ കുറച്ചുകാലമായി യുവാക്കളിലെ ആരോഗ്യശീലങ്ങളിൽ ശ്രദ്ധേയമായ മാറ്റമുണ്ട്. ഈ മാറ്റം മധുരമിടാത്ത ചായയിൽ മാത്രം ഒതുങ്ങുന്നില്ല. മുൻപ് എണ്ണക്കടികൾ കഴിച്ചിരുന്ന പലരും അത് ഉപേക്ഷിച്ച് ആവിയിൽ […]
Read more

എബോളയുടെ ബുണ്ടിബുഗ്യോ വകഭേദത്തെ പിടിച്ചുകെട്ടുമോ പുതിയ മരുന്ന്? പരീക്ഷണാത്മക ചികിത്സ ആരംഭിച്ചു

ഡി.ആർ.കോംഗോയിൽ എബോളയുടെ ബുണ്ടിബുഗ്യോ വകഭേദം മൂലമുള്ള രോഗവ്യാപനത്തിന് പരീക്ഷണാത്മക ചികിത്സ ആരംഭിച്ചു. ചികിത്സ ആരംഭിച്ചുവെന്നും എബോളയെ നേരിടാനുള്ള ശ്രമങ്ങളിൽ ഒരു നാഴികക്കല്ലാണിതെന്നും ലോകാരോഗ്യ സംഘടനയുടെ തലവൻ ടെഡ്രോസ് അഥനോം ഗെബ്രിയേസുസ് പറഞ്ഞു. 1,000-ലേറെ രോഗികളെ ഉൾക്കൊള്ളിച്ചാണ് മാസങ്ങൾ നീണ്ട ക്ലിനിക്കൽ ട്രയൽ സംഘടിപ്പിക്കുന്നത്. മാപ്പ് ബയോഫാർമസ്യൂട്ടിക്കൽസിന്റെ പരീക്ഷണാടിസ്ഥാനത്തിലുള്ള MBP134 ആൻ്റിബോഡി ബുണ്ടിബുഗ്യോ എബോളയുടെ ഒറ്റ ചികിത്സയായും ഗിലിയഡ് സയൻസസിന്റെ ആൻ്റിവൈറൽ മരുന്നായ റെംഡിസിവിറുമായി ചേർത്തുള്ള ചികിത്സയായുമാണ് ക്ലിനിക്കൽ ട്രയലിൽ നൽകുന്നതെന്ന് ലോകാരോഗ്യസംഘടന അറിയിച്ചു.
Read more

KSFE ‘പിങ്ക് ചിട്ടി’ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി

ആലുവ: കേരളത്തിലെ വനിതകൾക്ക് സാമ്പത്തിക ഭദ്രത ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ കെഎസ്എഫ്ഇ ‘പിങ്ക് ചിട്ടി’ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി വി. ഡി. സതീശൻ. കെഎസ്ആർടിസിയിലെ സൗജന്യ യാത്രയിലൂടെ സ്ത്രീകൾക്ക് ലാഭിക്കാൻ കഴിയുന്ന തുക ഈ പിങ്ക് ചിട്ടിയിൽ നിക്ഷേപിച്ച് അവർക്ക് സ്വന്തമായി വരുമാനം ഉണ്ടാക്കിയെടുക്കാൻ സാധിക്കുമെന്ന് വി.ഡി. സതീശൻ പറഞ്ഞു. ആലുവയിൽ നടന്ന എംഎൽഎ മെറിറ്റ് അവാർഡ് വിതരണ ചടങ്ങിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കെഎസ്ആർടിസിയിലെ സൗജന്യ യാത്രാ പദ്ധതി വഴി സർക്കാരിനുണ്ടാകുന്ന ആയിരം കോടി രൂപയുടെ […]
Read more

ചൈനീസ് ആയുധങ്ങൾ ചീറ്റി, തുർക്കിയിൽനിന്ന് വാങ്ങാൻ പാകിസ്താൻ

ഇസ്ലാമാബാദ്: ചൈനീസ് വ്യോമ പ്രതിരോധ സംവിധാനങ്ങളിൽ പാകിസ്താന് വിശ്വാസം നഷ്ടപ്പെട്ടെന്ന് റിപ്പോർട്ടുകൾ. ഓപ്പറേഷൻ സിന്ദൂർ സൈനിക നടപടികളെ തുടർന്ന് ഇന്ത്യയുടെ ആക്രമണങ്ങളെ തടയാൻ ചൈനീസ് നിർമ്മിത വ്യോമ പ്രതിരോധ സംവിധാനങ്ങൾ പരാജയപ്പെട്ടത് പാകിസ്താനെ മാറി ചിന്തിച്ചിരിപ്പിക്കുകയാണ്. ചൈനയ്ക്ക് പകരം തുർക്കിയിൽനിന്ന് അത്യാധുനിക മിസൈൽ പ്രതിരോധ സംവിധാനം വാങ്ങാനാണ് പാകിസ്താന്റെ നീക്കം. തുർക്കിയുടെ അത്യാധുനിക ദീർഘദൂര മിസൈൽ പ്രതിരോധ സംവിധാനമായ ‘സിപ്പർ’ (SIPER) സ്വന്തമാക്കാനാണ് പാകിസ്താൻ ശ്രമിക്കുന്നത്. നിലവിൽ ഉപയോഗിക്കുന്ന ചൈനീസ് നിർമ്മിതങ്ങളായ എച്ച്.ക്യു-9 , എൽ.വൈ-80 എന്നീ […]
Read more

ഒമാനിലെ വിവിധയിടങ്ങളിൽ വരുംദിവസങ്ങളിൽ കാലാവസ്ഥാ വ്യതിയാനത്തിന് സാധ്യത

മസ്കത്ത്: ഒമാന്റെ വിവിധ ഭാഗങ്ങളിൽ വരും ദിവസങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഹജർ പർവതനിരകൾ, ദോഫാർ തീരം, അൽ വുസ്ത ​ഗവർണറേറ്റ് എന്നിവിടങ്ങളിലാണ് പ്രധാനമായും കാലാവസ്ഥാ വ്യതിയാനം പ്രതീക്ഷിക്കുന്നത്. ഇന്ന് രാത്രി പത്ത് മുതലാണ് ഹജർ പർവതനിരകളിലും പരിസര പ്രദേശങ്ങളിലും മിതമായ രീതിയിലുള്ള ഇടിമിന്നലോടു കൂടിയ മഴയ്ക്ക് തുടക്കമാവുക. വൈകുന്നേരങ്ങളിൽ ഈ പ്രദേശങ്ങളിൽ പരക്കെ മഴ ലഭിച്ചേക്കും. ഇതോടൊപ്പം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ […]
Read more

മുൻഗണനാ റേഷൻ കാർഡ്: മാനദണ്ഡം പുതുക്കി റിപ്പോർട്ട് നൽകാൻ നിർദേശം

തിരുവനന്തപുരം: മുൻഗണനാ റേഷൻ കാർഡ് അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ പുതുക്കി റിപ്പോർട്ട് നൽകാൻ നിർദ്ദേശം നൽകി ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്. നിലവിലുള്ള 2017 ലെ ഉത്തരവിൽ ഭേദഗതി വരുത്താനാണ് ഉദ്ദേശിക്കുന്നത്. നാലുചക്ര വാഹനം, വീടിന്റെ വിസ്തീർണ്ണം, ഭൂവിസ്തൃതി എന്നീ മാനദണ്ഡങ്ങളിൽ കാതലായ മാറ്റം ആവശ്യമുണ്ടോ എന്നാണു പരിശോധിക്കുന്നത്. ആദിവാസി – ഗോത്രവർഗ ഉന്നതികളിൽ സഞ്ചരിക്കുന്ന റേഷൻകട വഴി റേഷൻ ധാന്യം എത്തിച്ചുനൽകുന്ന പദ്ധതിയുടെ സാധ്യതാ റിപ്പോർട്ട് സമർപ്പിക്കാനും ആവശ്യപ്പെട്ടു. സ്‌കൂൾ/ കോളജ് തലത്തിൽ പ്രവർത്തിക്കുന്ന കൺസ്യൂമർ ക്ലബ്ബുകളുടെ നിലവിലുള്ള […]
Read more

അനധികൃത മത്സ്യബന്ധനം : കർശന നടപടികൾ സ്വീകരിക്കും

തിരുവനന്തപുരം: ട്രോൾബാൻ കാലയളവിൽ സർക്കാർ ഏർപ്പെടുത്തിയ മത്സ്യബന്ധന നിരോധനം ലംഘിച്ച് യന്ത്രവത്കൃത മത്സൃബന്ധനയാനങ്ങൾ ഉൾപ്പെടെ ചില യാനങ്ങൾ അനധികൃതമായി മത്സ്യബന്ധനം നടത്തുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത്തരത്തിലുള്ള നിയമലംഘനങ്ങൾ കടലിലെ മത്സ്യസമ്പത്തിന്റെ സ്വാഭാവിക പ്രജനന പ്രക്രിയയെ പ്രതികൂലമായി ബാധിക്കുകയും കുഞ്ഞുമത്സ്യങ്ങളുടെ നാശത്തിനും ഭാവിയിലെ മത്സ്യലഭ്യത കുറയുന്നതിനും കാരണമാകുകയും ചെയ്യും. ഇത് പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ ഉപജീവനത്തെയും സാമ്പത്തിക ഭദ്രതയും പ്രതികൂലമായി ബാധിക്കുന്നു. മത്സ്യങ്ങളുടെ പ്രജനന കാലഘട്ടമായ തെക്ക് പടിഞ്ഞാറൻ മൺസൂൺകാലത്ത് കടൽ മത്സ്യ സമ്പത്ത് സംരക്ഷിക്കുന്നതിനായി ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങൾ ലംഘിക്കുന്നത് ഗൗരവകരമായി […]
Read more

ആനയിറങ്കല്‍ ജലാശയത്തിലെ ബോട്ടിംഗ്: വനം വകുപ്പ് റിപ്പോര്‍ട്ട് സമര്‍പ്പിക്കും

തിരുവനന്തപുരം: ആനയിറങ്കല്‍ ജലാശയത്തില്‍ ഹൈഡല്‍ ടൂറിസം വകുപ്പ് നടപ്പാക്കുന്ന ബോട്ടിംഗ് പുനരാരംഭിക്കുന്നത് സംബന്ധിച്ച് വനം വകുപ്പ് വിശദമായ റിപ്പോര്‍ട്ട് ഒരാഴ്ചയ്ക്കകം നല്‍കും. അരിക്കൊമ്പന്‍ ആനയുടെ ശല്യത്തെ തുടര്‍ന്ന് പരിസ്ഥിതി പ്രവര്‍ത്തകന്‍ ഹൈക്കോടതിയില്‍ കേസ് നല്‍കിയതിനെ തുടര്‍ന്നാണ് ബോട്ടിംഗ് നിര്‍ത്തിയത്. ഈ മേഖലയില്‍ ആനകളുടെ സഞ്ചാരം സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് യോഗം വനം വകുപ്പിന് നിര്‍ദേശം നല്‍കിയത്. 108 ആംബുലന്‍സ് സര്‍വീസുകളുടെ പ്രവര്‍ത്തനം 24 മണിക്കൂറാക്കുന്നത് സംബന്ധിച്ച് അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ സംസ്ഥാനതല മോണിറ്ററിംഗ് കമ്മിറ്റിയില്‍ തീരുമാനിക്കും. […]
Read more

Recent News