Category: Breaking News

മലയാളത്തിലെ ആദ്യ മ്യൂസിക്കൽ ഹൊറർ-കോമഡി ചിത്രം ‘കറക്കം’ ഒടിടി സ്ട്രീമിംഗ് ആരംഭിച്ചു

പേരിലുള്ള വ്യത്യസ്തത പോലെ തന്നെ അവതരണത്തിലും പുതുമ സമ്മാനിച്ച് പ്രേക്ഷകശ്രദ്ധനേടിയ ചിത്രമാണ് ശ്രീനാഥ് ഭാസി നായകനായി എത്തിയ കറക്കം. മലയാളത്തിലെ ആദ്യ മ്യൂസിക്കൽ ഹൊറർ-കോമഡി ചിത്രം എന്ന വിശേഷണത്തോടെയാണ് ചിത്രം തിയേറ്ററുകളിൽ എത്തിയത്. സിനിമയുടെ പേരിന് രണ്ട് അർത്ഥതലങ്ങളുണ്ട് – ഒരു ‘ട്രിപ്പ്’, അല്ലെങ്കിൽ പ്രേതങ്ങളുടെ ശല്യം മൂലം ജീവിതം ഒരു വട്ടം ചുറ്റുന്ന അവസ്ഥ. ഈ രണ്ട് അർത്ഥങ്ങളും ചിത്രത്തിന്റെ കഥയോടും അവതരണത്തോടും അത്രമേൽ ചേർന്നുനിൽക്കുന്നതാണ്. തിയേറ്ററിൽ മികച്ച പ്രേക്ഷക പ്രതികരണം നേടിയ ചിത്രം ഇപ്പോൾ […]
Read more

മസ്കത്തിലെ സുൽത്താൻ ഖാബൂസ് സ്ട്രീറ്റ് ഭാ​ഗികമായി അടച്ചിടും

മസ്കത്ത്: അൽ ഖുവൈർ പാലത്തിന്റെ അറ്റകുറ്റപ്പണികൾക്കായി സുൽത്താൻ ഖാബൂസ് സ്ട്രീറ്റ് ഭാ​ഗികമായി അടച്ചിടുമെന്ന് മസ്കത്ത് മുനിസിപ്പാലിറ്റി അറിയിച്ചു. നാളെ മുതൽ ജൂലൈ 10 വെള്ളിയാഴ്ച വരെയാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുക. റോയൽ ഒമാൻ പൊലീസുമായി സഹകരിച്ചാണ് മുനിസിപ്പാലിറ്റി നടപടിക്രമങ്ങൾ നടത്തുന്നത്. അൽ ഖുറം ഭാഗത്തുനിന്ന് അൽ ഗുബ്ര ഭാഗത്തേക്ക് പോകുന്ന യാത്രക്കാർക്ക് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഈ റൂട്ടിലൂടെ യാത്ര ചെയ്യുന്നവർ ജാഗ്രത പാലിക്കാനും ബദൽ റോഡുകൾ ഉപയോഗിക്കാനും നിർദേശമുണ്ട്. പാലത്തിന്റെ എക്സ്പാൻഷൻ ജോയിന്റുകൾ മാറ്റിസ്ഥാപിക്കുന്ന ജോലികളുടെ ഒന്നാം […]
Read more

വെനസ്വേല ഭൂചലനം; അനുശോചനമറിയിച്ച് സൗദി

റിയാദ്: വെനസ്വേലയിലുണ്ടായ ഇരട്ട ഭൂചലനത്തിൽ അനുശോചനമറിയിച്ച് സൗദി. വെനസ്വേലൻ വിദേശകാര്യ മന്ത്രി ഇവാൻ ഗിൽ പിന്റോയുമായി സൗദി വിദേശകാര്യ മന്ത്രി പ്രിൻസ് ഫൈസൽ ബിൻ ഫർഹാൻ നടത്തിയ ഫോൺ സംഭാഷണത്തിലാണ് രാജ്യത്തിന്റെ അനുശോചനം അറിയിച്ചത്. ഭൂചലനത്തിൽ ഇരയായവരുടെ കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായി അറിയിച്ച മന്ത്രി, ഈ പ്രതിസന്ധി ഘട്ടത്തിൽ വെനിസ്വേലൻ സർക്കാരിനും ജനങ്ങൾക്കുമൊപ്പം സൗദി നിലകൊള്ളുന്നതായും സൂചിപ്പിച്ചു. ഭൂകമ്പ ബാധിത പ്രദേശങ്ങളിൽ ദുരിതമനുഭവിക്കുന്നവർക്ക് ആവശ്യമായ എല്ലാവിധ പിന്തുണയും സഹായങ്ങളും നൽകാൻ സൗദി സന്നദ്ധമാണെന്നും മന്ത്രി വ്യക്തമാക്കി. ദുരന്തത്തിൽ […]
Read more

സൗദിയിൽ വിദേശികൾക്കും ഭൂമി സ്വന്തമാക്കാം; സമഗ്രമായ വ്യവസ്ഥകൾ പുറത്തുവിട്ടു

റിയാദ്: വിദേശികൾക്കും വിദേശ കമ്പനികൾക്കും രാജ്യത്ത് റിയൽ എസ്റ്റേറ്റ് ഉടമസ്ഥാവകാശം സ്വന്തമാക്കുന്നതിനുള്ള സമഗ്രമായ എക്സിക്യൂട്ടീവ് നിയമാവലിയിലെ മുഴുവൻ വിശദാംശങ്ങളും പുറത്തുവിട്ട് സൗദി അറേബ്യ. വിപണിയിൽ സുതാര്യത ഉറപ്പാക്കാനും നിരീക്ഷണം ശക്തമാക്കാനും ലക്ഷ്യമിട്ടുള്ള സമഗ്രമായ ചട്ടക്കൂടാണ് സൗദി റിയൽ എസ്റ്റേറ്റ് അതോറിറ്റി അംഗീകരിച്ചിരിക്കുന്നത്. രാജ്യത്ത് സ്ഥിരതാമസമില്ലാത്ത വിദേശ വ്യക്തികൾക്ക് രാജ്യത്ത് ഏതെങ്കിലും തരത്തിലുള്ള റിയൽ എസ്റ്റേറ്റ് വസ്തുക്കളോ അതിന്റെ ഉടമസ്ഥാവകാശമോ സ്വന്തമാക്കണമെങ്കിൽ ചില വ്യവസ്ഥകൾ പാലിക്കേണ്ടതുണ്ട്. സൗദി ആഭ്യന്തര മന്ത്രാലയം അംഗീകരിച്ച ഡിജിറ്റൽ ഐഡി സ്വന്തമാക്കണം. ഈ ഡിജിറ്റൽ […]
Read more

കുവൈത്തിൽ PACI ഉദ്യോഗസ്ഥനും നാല് പ്രവാസികൾക്കും കഠിനതടവ്

കുവൈത്ത് : കുവൈത്തിൽ താമസ വിലാസം മാറ്റാൻ വ്യാജരേഖ നിർമിച്ച കേസിൽ പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ (PACI) ഉദ്യോഗസ്ഥനും നാല് പ്രവാസികൾക്കും കഠിനതടവ്. PACI ഉദ്യോഗസ്ഥന് അഞ്ച് വർഷം കഠിനതടവും 340 ദിനാർ പിഴയുമാണ് കൗൺസിലർ അൽദുവൈഹി അൽദുവൈഹി അധ്യക്ഷനായ കോടതി വിധിച്ചത്. പ്രവാസികൾക്ക് മൂന്നു വർഷവും നാല് മാസവും കഠിനതടവും വിധിച്ചു. ശിക്ഷ അനുഭവിച്ച ശേഷം ഇവരെ നാടുകടത്താനും കോടതി വിധിച്ചു. കൈക്കൂലി വാങ്ങിയതിനും അതോറിറ്റിയുടെ ഡാറ്റാബേസിൽ പ്രവാസികളുടെ രജിസ്റ്റർ ചെയ്ത താമസ […]
Read more

സൗദിയിൽ ട്രക്കിൽ ഒളിപ്പിച്ച് കടത്തിയ 2.09 ലക്ഷം ലഹരി ഗുളിക പിടികൂടി

റിയാദ്: സൗദിയിലെ അൽഹദീത അതിർത്തിയിൽ വൻ ലഹരിവേട്ട. ട്രക്കിലെ ചരക്കിനിടയിൽ ഒളിപ്പിച്ചുകടത്തിയ ഏകദേശം 2,09,000 ‘ആംഫെറ്റാമൈൻ’ (കാപ്റ്റഗൺ) ഗുളികകൾ സകാത്ത്, നികുതി, കസ്റ്റംസ് അതോറിറ്റി (സാറ്റ്ക) പിടികൂടി. കസ്റ്റംസ് പരിശോധനക്കിടെയാണ് മയക്കുമരുന്ന് ഗുളികകൾ കണ്ടെത്തിയതെന്ന് സാറ്റ്ക വക്താവ് ഹമൗദ് അൽഹർബി വ്യക്തമാക്കി. ലഹരിഗുളിക ഏറ്റുവാങ്ങാനിരുന്ന രണ്ടുപേരെ പിടികൂടിയതായും അറിയിച്ചു. ജനറൽ ഡയറക്ടറേറ്റ് ഓഫ് ഡ്രഗ് കൺട്രോളുമായി ചേർന്നായിരുന്നു നടപടിയെന്നും അൽ ഹർബി പറഞ്ഞു.
Read more

യുഎഇയിൽ ഇന്ത്യൻ പാസ്പോർട്ട് സേവന പ്രതിസന്ധിയിൽ മാറ്റമില്ല

ദുബൈ: യുഎഇയിൽ ഇന്ത്യൻ പാസ്പോർട്ട് സേവനത്തിലെ പ്രതിസന്ധി തുടരുന്നു. പാസ്പോർട്ട് സർവീസ് പുതിയ കമ്പനിക്ക് കൈമാറിയ നടപടിയെ ചോദ്യം ചെയ്ത് ഇ ട്രാവ് ടെക്ക് എന്ന സ്ഥാപനം കോടതിയിൽ ഫയൽ ചെയ്ത കേസ് ഇനിയും തീർപ്പായിട്ടില്ല. എന്നാൽ, ഇന്ത്യൻ എംബസിയുടെ അനുമതി ലഭിച്ചാലുടൻ സർവീസ് ആരംഭിക്കാൻ തങ്ങൾ സജ്ജമാണെന്ന് ടെണ്ടർ ഏറ്റെടുത്ത അൽഹിന്ദ് ഗ്ലോബൽ അധികൃതർ വ്യക്തമാക്കി. യുഎഇയിൽ ഇന്ത്യൻ പാസ്പോർട്ട് വിസാ സേവനങ്ങൾ നൽകിയിരുന്ന ബിഎൽഎസ് ഇന്റർനാഷണൽ ജൂൺ 25 മുതലാണ് പുതിയ അപേക്ഷകൾ സ്വീകരിക്കുന്നത് […]
Read more

രണ്ടു കുഞ്ഞുങ്ങളുടെ ചികിത്സക്കായി രാജ്യവ്യാപകമായി സമാഹരിച്ചത് 37 കോടിയിലേറെ രൂപ

മസ്കത്ത്: ജാതി-മത-വർ​ഗ ഭേദമന്യേ പ്രവാസി സമൂഹവും സ്വദേശികളും ഒന്നിച്ച് കൈകോർത്തപ്പോൾ ഒമാൻ കാരുണ്യപ്രവർത്തനത്തിൽ ചരിത്രം കുറിച്ചു. രണ്ടു കുഞ്ഞുങ്ങളുടെ ചികിത്സക്കായി സമാഹരിച്ചത് 37 കോടിയിലേറെ രൂപയാണ്. ഗുരുതരമായ രോഗാവസ്ഥ നേരിടുന്ന അഹമ്മദ് അൽ അജ്മി, സലേം അൽ ഷിദി എന്നീ രണ്ട് ഒമാനി കുട്ടികളുടെ അടിയന്തര വിദേശ ചികിത്സയ്ക്കായി രാജ്യവ്യാപകമായി നടത്തിയ ധനസമാഹരണ കാമ്പയിനാണ് വൻ വിജയമായത്. 15 ലക്ഷത്തിലധികം ഒമാനി റിയാൽ, അതായത് ഏകദേശം 37 കോടിയിലധികം ഇന്ത്യൻ രൂപയാണ് ഏതാനും ദിവസങ്ങൾക്കുള്ളിൽ സമാഹരിച്ചത്. പ്രമുഖ […]
Read more

ഓവർ ലോഡുമായി കൊക്കയിലേക്ക് പതിച്ച് യാത്രാ ബസ്, 32പേർക്ക് ദാരുണാന്ത്യം

ക്വറ്റ: അമിതമായ ആളുകളെ കുത്തിനിറച്ചെത്തിയ ബസ് കൊക്കയിലേക്ക് വീണു. പാകിസ്ഥാനിൽ 32 പേർക്ക് ദാരുണാന്ത്യം. പാകിസ്ഥാന്റെ തെക്ക് പടിഞ്ഞാറൻ മേഖലയിലുണ്ടായ അപകടത്തിൽ 16ലേറെ പേർക്കാണ് ഗുരുതര പരിക്കേറ്റിട്ടുള്ളത്. പെഷ്വാറിൽ നിന്ന് ക്വറ്റയിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. ദന സാർ മലയിടുക്കിലേക്കാണ് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞത്. ബലൂചിസ്ഥാൻ ഖൈബർ പഖ്തൂൺഖ്വാ പ്രവിശ്യയോട് ചേർന്ന് വെള്ളിയാഴ്ച പുലർച്ചെയാണ് അപകടമുണ്ടായത്. അപകടമുണ്ടായ സമയത്ത് ഡ്രൈവർ ഉൾപ്പെടെ ബസിൽ 48 പേരുണ്ടായിരുന്നതായാണ് വിവരം. അപകട കാരണം ഇനിയും കണ്ടെത്താനായില്ല. കുത്തനെയുള്ള വളവിലുണ്ടായ […]
Read more

ഫെറാരി കളിക്കളമാക്കി കുട്ടികൾ, മാതാപിതാക്കൾക്കെതിരെ കേസുമായി യുവാവ്

യുനാൻ: കോടികൾ വിലവരുന്ന ഫെറാരി കളിക്കളമാക്കി കുട്ടികൾ. മുള കൊണ്ടും കമ്പു കൊണ്ടും കാറിൽ പോറി വരഞ്ഞിട്ടും ക്ഷമാപണം പോലും നടത്താൻ തയ്യാറാവാതെ വന്നതോടെ വികൃതി കുട്ടികളുടെ മാതാപിതാക്കൾക്കെതിരെ നിയമനടപടിയുമായി യുവാവ്. തെക്ക് പടിഞ്ഞാറൻ ചൈനയിലെ യുനാൻ പ്രവിശ്യയിലാണ് ഏകദേശം 5 കോടിയിലേറെ വരുന്ന ഫെറാരി കാറിൽ കുട്ടികൾ പോറലുകൾ വരുത്തി നശിപ്പിച്ചത്. വീടിന് പുറത്തെ പാർക്കിംഗ് സ്പെയ്സിൽ കാർ ഇട്ട് ബിസിനസ് ട്രിപ്പിന് പോയി മടങ്ങിയ സാംഗ് കാണുന്നത് നിറയെ പോറലും ബംബറും തകർന്ന നിലയിൽ […]
Read more

Recent News